ജാനകിയുടെ സംസാരം ബുദ്ധിമുട്ടാകുന്നു, ചില നേരത്ത് ശല്യമാണ്; തുറന്നടിച്ച് ഡോക്ടര്‍ റോബിന്‍
ഏറെ ആഘോഷത്തോടെയാണ് ബിഗ് ബോസ് സീസണ്‍4 ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളുമുണ്ട്. ഇക്കുറി താരങ്ങളെക്കാളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പുതുമുഖങ്ങളാണ്. ശക്തമായ മത്സരമായിരിക്കും ഇത്തവണ ഹൗസില്‍ നടക്കാന്‍ പോകുന്നതെന്നാണ് ടാസ്‌ക്കുകള്‍ നല്‍കുന്ന സൂചന .
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ബിഗ് ബോസിന്റെ ആദ്യ ടാസ്‌ക്കാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ മത്സരാര്‍ഥികള്‍ ചേര്‍ന്നാണ് ഇഷ്ടമുള്ള ഒരാളെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഹൗസില്‍ നില്‍ക്കാന്‍ അനിയോജ്യരല്ലെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയ മൂന്ന് പേരില്‍ നിന്ന് ഒരാളെയാണ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഓപ്പണായിട്ടാണ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇത് ബിഗ് ബോസ് ഹൗസില്‍ ചെറിയ പൊട്ടലും ചീറ്റലും സൃഷ്ടിച്ചിട്ടുണ്ട്.

ആദ്യ ടാസ്‌ക്കിന് ശേഷം സോഷ്യല്‍ മീഡിയയിലും മറ്റ് ബിഗ് ബോസ് കോളങ്ങളിലും ചര്‍ച്ചയാവുന്നത് ഡോക്ടര്‍ റോബിന്റെ പേരാണ്. വളരെ കൃത്യമായിട്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അധികം പേരും നോമിനേഷനില്‍
പരിചയ കുറവാണ് കാരണമായി പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ റോബിന്‍ അങ്ങനെയായിരുന്നില്ല. ബിഗ് ബോസ് ഷോയില്‍ നില്‍ക്കാന്‍ യോഗ്യതയില്ലാത്തവരുടെ പേരും കാരണവും പറയാനായിരുന്നു ആദ്യ ടാസ്ക്ക്. അതില്‍ തന്നെ വ്യക്തമായ കാരണത്തോടെയാണ് ജാനകിയുടെ പേര് ഡോക്ടര്‍ പറഞ്ഞത്.

'എല്ലാവരേയും സഹായിക്കുന്ന ആളാണ് ജാനകി. എന്നാല്‍ ചില സമയത്ത് ജാനകിയുടെ സംസാരം അരോചകമാണ്' എന്നാണ് ഡോക്ടർ പറഞ്ഞത്. ജനകിയെ കൂടാതെ ജാസ്മിന്റേയും അശ്വിന്റേയും പേര് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. പൊതുവെ ഹൗസില്‍ നിശബ്ദനാണ് ഡോക്ടര്‍. എങ്കിലും സംസാരിക്കാന്‍ തുടങ്ങിയാല്‍ വെട്ടി തുറന്ന് പറയുന്ന പ്രകൃതക്കാരനാണ്. ജാനകിയേയും നിമിഷയേയും അശ്വിനേയുമായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ നോമിനേറ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരുമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുത്തത്.

ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസം തികയ്ക്കണമെന്ന ആഗ്രഹത്തോടെയാണ് ഡോക്ടര്‍ എത്തിയിരിക്കുന്നത്. ഇത് ആദ്യ ദിവസം മോഹന്‍ലാലിനോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന പത്രസമ്മേളനത്തിലും ഡോക്ടര്‍ ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. തനിക്ക് കിട്ടിയ അവസരം നല്ല രീതിയില്‍ ഉപയോഗിക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ഥിയായിരിക്കും ഡോ. റോബിന്‍ എന്നാണ് ഇതിനോടകം ലഭിക്കുന്ന സൂചനകള്‍.
Recommended Video

ഡോക്ടര്‍ എന്നതില്‍ ഉപരി മോട്ടിവേഷനല്‍ സ്പീക്കര്‍ കൂടിയാണ് റോബിന്‍. സോഷ്യല്‍ മീഡിയയില്‍ ഡോ. മച്ചാന്‍ എന്നാണ് അറിയപ്പെടുന്നത്. നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിനുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവുന്നത്. അരലക്ഷത്തിലധികം ഫോളോവേഴ്‌സും ഡോ. റോബിനുണ്ട്.

തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടെയും മകനാണ് 31 കാരനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് താമസം. ചുറ്റിലും നടക്കുന്ന ചെറിയ സംഭവങ്ങളെയും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും വിഷയമാക്കി ഡോ. മച്ചാന്‍ സൃഷ്ടിക്കുന്ന വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദിവസവും കാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ നടക്കുന്ന പരിപാടികളിലെ സ്ഥിര സാന്നിദ്ധ്യവുമായിരുന്നു. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും റോബിനെ തേടി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications