ടാസ്‌ക്കില്‍ എല്ലാവരും ഡോക്ടറെ ടാര്‍ഗെറ്റ് ചെയ്തു, എന്നാല്‍ അവസാനം കയ്യടി നേടിയത് റോബിന്‍ ഡോക്ടറും
ബിഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞു പോയ മലയാളം സീസണുകളെക്കാളും വ്യത്യസ്തമായിട്ടാണ് 4ാം ഭാഗം ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും ടാസ്‌ക്കുകളിലുമെല്ലാം സീസണ്‍ 4 വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ആദ്യത്തെ എപ്പിസോഡില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടനും ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ടത് ടാസ്‌ക്കുകളുടെ പേരില്‍ ആയിരുന്നു. വളരെ ലളിതമായ ടാസ്‌ക്കുകളാണ് നല്‍കി എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ ഇത്തവണ അത് മാറിയിരിക്കുകയാണ്. ഫിസിക്കല്‍ ടാസ്‌ക്കുകളും ഷോയ്ക്ക് അനിയോജ്യമായ ഗെയിമുകളുമാണ് കൊടുക്കുന്നത്. ഇത് നല്ല രീതിയില്‍ മംത്സരാര്‍ത്ഥികള്‍ കളിക്കുന്നുമുണ്ട്.

17 പേരുമായി മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 16 പേരാണ് ഇപ്പോഴുള്ളത്. ജാനകി ആദ്യ ആഴ്ചയില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു. രണ്ടാമത്തെ ആഴ്ച എവിക്ഷന്‍ ഇല്ലായിരുന്നു. പുറത്തായി എന്ന് പറഞ്ഞ് കൊണ്ട് നിമിഷയെ രഹസ്യ മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം താരം വീട്ടിലേയ്ക്ക് തിരികെ എത്തിയിട്ടുണ്ട്. നിമിഷ എത്തിയതോടെ ഗെയിം ആകെ മാറിയിരിക്കുകയാണ്.
ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍. ഷോ ആരംഭിച്ച് ആദ്യ ദിവസങ്ങളില്‍ തന്നെ അകത്തും പുറത്തും ഓളം സൃഷ്ടിക്കാന്‍ ഡോക്ടറിന് കഴിഞ്ഞു. ഷോയിലെ പുതുമുഖമാണ് അദ്ദേഹം. എന്നാല്‍ ബിബി ഹൗസില്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്പെയിസ് ലഭിക്കുന്നതും ഡോക്ടറിന് ആണ്. ടോപ്പ് ഫൈവില്‍ വരെ ഇടംപിടിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍.

ഇതുവരെയുള്ള വീക്കിലി ടാസ്‌കുകള്‍ കായികവും ബുദ്ധിപരവുമായ മത്സരക്ഷമത പരിശോധിക്കുന്നവയായിരുന്നെങ്കില്‍ ഇത്തവണത്തേത് കലാപ്രകടനങ്ങളുടേതാണ്. ബിഗ് ബോസിലെ വിക്കിലി ടാസ്‌ക്കായ പൊട്ടിച്ചിരി വീടിന് അകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പരസ്പരം ട്രോളുന്നതാണിത്. ഈ ടാസ്‌ക്കില്‍ ഏറ്റവും കൂടൂതല്‍ പരിഹാസത്തിന് ഇരയായത് ഡോക്ടര്‍ റോബിനായിരുന്നു. ഡോക്ടറെ അങ്ങേയറ്റം ട്രോളി കൊന്നിരുന്നു. ഇപ്പോഴിത ഡോക്ടറെ കുറിച്ച് ആരാധകന്‍ പറഞ്ഞാണ്. കേള്‍ക്കേണ്ടി വന്ന ട്രോളുകള്‍ ഫണ്ണായി എടുത്ത ഡോക്ടറിന്റെ മനസിനെ കുറിച്ചാണ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...''ബി ഹൗസില്‍ ഇന്ന് സ്‌കിറ്റുകള്‍ നടക്കുമ്പോള്‍ ബാക്കിയുള്ള എല്ലാവരും അദ്ദേഹത്തിനെ നല്ലത് പോലെ കളിയാക്കുക ഉണ്ടായി. പക്ഷെ ചിലരെ പോലെ അതൊന്നും മനസ്സില്‍ വെക്കാതെ. ഒരു പുഞ്ചിരിയോടെ അത് കേട്ടുനിരുന്നു.ഡോക്ടര്‍ തന്നെ കളിയുടെ ഡിസ്‌കഷനില്‍ പറഞ്ഞതാണ് ഇത് ഒരു ഫണ്‍ ടാസ്‌ക് ആണെന്ന്.എന്തെന്നിരുന്നാലും ഡോക്ടര്‍ റോബിനെ ഇത്രെയും പറഞ്ഞത് എനിക്ക് കേട്ടപ്പോള്‍ ഒരു സുഖം തോന്നിയില്ല.പക്ഷെ ഡോക്ടറിന്റെ ടീമിന്റെ സ്‌കിട് വന്നപ്പോള്‍ അതില്‍ ജാസ്മിന്‍ അവസാനം ഡോക്ടറിനെ സ്‌കിറ്റിന്റെ ഭാഗമായി അടിക്കുമ്പോള്‍ ഡോക്ടര്‍ ഇതെല്ലാം ഗെയിം എന്നാ രീതിയില്‍ മാത്രമാണ് എടുത്തതാണെന്നു എനിക്ക് മനസ്സിലായി.ഡോക്ടര്‍ റോബിന്‍ ഗെയിം കളിക്കാന്‍ തന്നെയാണ് വന്നത് അല്ലാതെ ആവശ്യം ഇല്ലാത്ത കാര്യങ്ങളില്‍ ഇടപെടാനല്ല എന്ന് ഇതില്‍ നിന്ന് വ്യക്തമായ. ഡോക്ടര്‍ മച്ചാനെ ഇങ്ങോട്ട് കാര്യമായി ആരെങ്കിലും ചൊറിയാന്‍ വന്നാലേ ചൊറിയു. അല്ലാത്ത സമയത്തും. എല്ലാവര്‍ക്കും മോട്ടിവേഷന്‍ കൊടുക്കുന്നുണ്ട്''.. ഫേസ്ബുക്കില്‍ കുറിച്ചു.
നല്ല പ്രതികരണമാണ് പോസ്റ്റിന്് ലഭിക്കുന്നത്. ഇക്കുറി എവിക്ഷന്‍ നോമിനേഷനില്‍ ഡോക്ടര്‍ ഇടം പിടിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും റോബിന് നോമിനേഷനുണ്ടായിരുന്നു. ലക്ഷ്മി പ്രിയ, അശ്വിന്‍, നവീന്‍, അഖില്‍, ഡെയ്‌സി, ജസ്മിന്‍, ശാലിനിഎന്നിവരാണ് ഇത്തവണ എവിക്ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications