റോബിന്‍ എവിടെ? കസ്റ്റഡി റൂമിലോ സീക്രട്ട് റൂമിലോ? മുറവിളി ഉയര്‍ത്തി ആരാധകര്‍
വിജയകരമായ 10 ആഴ്ചകള്‍ പിന്നിട്ടു കഴിഞ്ഞു ബിഗ് ബോസ് സീസണ്‍ 4. സുചിത്ര കൂടി ഈ വാരം എവിക്ട് ആയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം 11-ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇനിയുള്ള ദിനങ്ങള്‍ വളരെ നിര്‍ണ്ണായകമെന്ന് സൂചിപ്പിക്കുകയാണ് ബിഗ് ബോസിന്റെ പുതിയ എപ്പിസോഡുകള്‍.
എലിമിനേഷന്‍ പ്രക്രിയക്ക് ശേഷം ബിഗ് ബോസ് നല്‍കിയ പുതിയ ടാസ്‌ക്കിലേക്കാണ് ഇന്ന് വീട് ഉണര്‍ന്നത്. രാവില തന്നെ അതിനുള്ള സൂചനകളും ലഭിച്ചിരുന്നു. ബിഗ് ബോസ് സാമ്രാജ്യം എന്നാണ് പുതിയ ടാസ്‌ക്കിന് പേരിട്ടിരിക്കുന്നത് തന്നെ. റിയാസ് സലീം രാജാവാകുകയും ധന്യയും ദില്‍ഷയും റാണിമാരാകുകയും ചെയ്യുന്നു.

ഈ വാരം സങ്കീര്‍ണ്ണമായൊരു ടാസ്‌ക്കാണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നത്. രാജാവിന്റെ കയ്യില്‍ സര്‍വ്വ അധികാരങ്ങളും കൊടുത്ത് അടുത്ത ആഴ്ചത്തെ ക്യാപ്റ്റന്‍സി ഉള്‍പ്പെടെ പലതും നിയന്ത്രിക്കുന്നത് റിയാസായിരിക്കും .സ്വേച്ഛാധിപത്യവും കര്‍ക്കശസ്വഭാവവുമുള്ള ഒരു രാജാവായാണ് റിയാസ് എത്തുന്നത്. രാജാവ് പറയുന്നതെന്തും അതേപടി അനുസരിക്കുന്ന റാണിമാരും ഭടനും പ്രജകളും ഉള്‍പ്പെടുന്ന സംഘവും ചുറ്റിലുമുണ്ട്.
രാജാവിന് ചിഹ്നമായി ചെങ്കോലും ഒരു മാന്ത്രിക ലോക്കറ്റും കൊടുത്തിട്ടുണ്ട്. അടുത്ത വാരം ആ മാന്ത്രിക ലോക്കറ്റ് സൂക്ഷിക്കുന്ന ആള്‍ക്ക് ബിഗ് ബോസില്‍ സേഫായി തുടരാം. റാണിമാരില്‍ നിന്ന് ഒരാളെ രാജാവിന് തിരഞ്ഞെടുത്ത് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനും ആക്കാം. അങ്ങനെ സര്‍വ്വ അധികാരവും റിയാസിന് നല്‍കിയിരിക്കുകയാണ് ഈ വാരത്തെ ടാസ്‌ക്കിലൂടെ ബിഗ് ബോസ്.

അതേസമയം ഇന്ന് ബിഗ് ബോസില്‍ നടക്കുന്ന ടാസ്‌ക്കാണ് എവിടെയും ചര്‍ച്ചാവിഷയം. റിയാസുമായി വലിയ വഴക്കുണ്ടാക്കിയ റോബിനെ ഇപ്പോള്‍ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് സൂചനകള്‍.
മുന്‍പ് റിയാസും ജാസ്മിനുമായി വലിയ അടിയും വഴക്കും ചീത്തവിളിയും ഉണ്ടായതിനെത്തുടര്‍ന്ന് റോബിന് ലാലേട്ടന്‍ അവസാന മുന്നറിയിപ്പ് നല്‍കിയതാണ്. ഇനി ഒരു പ്രശ്‌നം ഉണ്ടായാല്‍ ഉറപ്പായും ഹൗസിന് വെളിയില്‍ പോകുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ലാലേട്ടന്റെ വാക്കുകള്‍ക്ക് വില കൊടുക്കാതിരുന്ന റോബിന്‍ കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ വീണ്ടും റിയാസുമായി ഏറ്റുമുട്ടിയിരുന്നു. ഇപ്പോഴിതാ പുതിയ ടാസ്‌ക്കിലും റിയാസിന്റെ മാന്ത്രിക ലോക്കറ്റ് അപഹരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച റോബിന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്.
ആദ്യം ഓടി രക്ഷപ്പെട്ട് ബാത്ത് റൂമില്‍ കയറി കതടകടച്ചിരുന്ന റോബിനെ ജാസ്മിന്‍ മൂട്ട സ്പ്രേ അടിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഏശിയില്ല. പിന്നീട് ബിഗ് ബോസിന്റ നിര്‍ദ്ദേശം അനുസരിച്ചാണ് റോബിന്‍ വെളിയില്‍ വന്നതും സീക്രട്ട് റൂമിലേക്ക് പോകേണ്ടി വന്നതും.
ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവൃത്തികള്‍ മൂലം റോബിന്‍ ഈ വീടിന് അനുയോജ്യനല്ലെന്ന് ബിഗ് ബോസ് വിധിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുന്നയിടത്ത് നിന്നും എഴുന്നേറ്റ് പോകുന്ന റോബിനെയാണ് പ്രേക്ഷകര്‍ കണ്ടത്.
Recommended Video

അതേസമയം റോബിന്‍ ഇപ്പോഴുള്ളത് സീക്രട്ട് റൂമല്ല, കസ്റ്റഡി റൂമാണെന്ന് പറയുകയാണ് മറ്റു ചില ആരാധകര്‍. മുന്‍പുള്ള സീസണുകളില്‍ രജത് കുമാറിനെയും മണിക്കുട്ടനെയും മാറ്റിനിര്‍ത്തിയ പോലെ റോബിനെയും മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്. അവിടെ നില്‍ക്കുമ്പോള്‍ ഹൗസിനുള്ളില്‍ നടക്കുന്നതെന്തെന്ന് അറിയാന്‍ സാധിക്കില്ലെന്നാണ് നിഗമനം. മുന്‍പ് നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റിയതു പോലെയല്ലെന്നും ആരാധകര്‍ സൂചിപ്പിക്കുന്നു.
അതിനിടെ എത്രയും വേഗം റോബിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഒരു കൂട്ടം ആരാധകര്‍. തങ്ങള്‍ക്ക് റോബിനെ വേണമെന്നും റോബിന്‍ ഷോയില്‍നിന്ന് ഔട്ടാകരുതെന്നുമാണ് അവരുടെ ആവശ്യം. പക്ഷെ, അന്തിമ തീരുമാനം എപ്പോഴും ബിഗ് ബോസിന്റെ കയ്യില്‍ തന്നെയാണ്.


Click it and Unblock the Notifications