50 ദിവസം പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല; ആദ്യം അറിയില്ലായിരുന്നു, രജിത് കുമാറിനെ കുറിച്ച് റോബിന്‍
ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യത്തെ പരീക്ഷണത്തിനെത്തുന്നത്. ഇത് വന്‍ വിജയമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബിഗ് ബോസ് ആരംഭിക്കുന്നത്. ഏറ്റവും ഒടുവിലാണ് മലയാളത്തില്‍ ബിഗ് ബോസ് തുടങ്ങുന്നത്. തുടക്കത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ഷോയ്ക്കായില്ല. പ്രമേയവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ മൂന്ന് സീസണ്‍ കഴിഞ്ഞതോടെ ഷോയോടുള്ള പ്രേക്ഷകരുടെ സമീപനം മാറുകയായിരുന്നു. ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പോലും ബിഗ് ബോസിന് ആരാധകരുണ്ട്. മികച്ച സ്വീകാര്യത നേടി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ പത്താം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. 100 എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ.

ബിഗ് ബോസ് ഹൗസുകളില്‍ തുടര്‍ച്ചയായി ചര്‍ച്ചയാവുന്ന ഒരു പേരാണ് ഡോക്ടര്‍ രജിത് കുമാറിന്റേത്. സീസണ്‍ രണ്ടിലായിരുന്നു അദ്ദേഹം മത്സരാത്ഥിയായി എത്തിയത്. എന്നാല്‍ ഇന്ന് നാലാം ഭാഗം നടക്കുമ്പോഴും രജിത് കുമാര്‍ ഹൗസില്‍ ചര്‍ച്ചയാവുകയാണ്. ഡോക്ടര്‍ റേബിന്റേയും വിനയ് മാധവിന്റെ സംസാരത്തിലാണ് രജിത് കുമാര്‍ ഇടംപിടിച്ചത്. തനിക്ക് ആളെ നേരിട്ട് അറിയില്ലെന്നാണ് റോബിന്‍ പറയുന്നത്. ഡോക്ടര്‍ തന്നെയാണ് രജിത് കുമാറിന്റെ പേര് സംസാരിച്ചത്.

രജിത് കുമാറിനെ അറിയാമോ എന്നായിരുന്നു വിനയിയോട് ചോദിച്ചത്. ഉണ്ട് എന്ന് പറയുമ്പോള്‍ 50 ദിവസം പോലും നില്‍ക്കാന്‍ കഴിയാതെ ഔട്ടായി പോയി എന്ന് റോബിന്‍ പറയുന്നു. ഷോയില്‍ വരുന്നതിന് മുന്‍പ് തനിക്ക് ആളെ അറിയില്ലായിരുന്നു. വെള്ളയും വെള്ളയും ധരിച്ച് എവിടെയോ കണ്ടൊരു പരിചയം മാത്രമേയുണ്ടായിരുന്നുളളൂ. എന്നാല്‍ ഷോയില്‍ വന്നതോടെയാണ് ആളെ കൂടുതല്‍ മനസ്സിലായി; റോബിന്‍ വിനയോട് പറഞ്ഞു.

ഹൗസില്‍ നില്‍ക്കുന്ന കാര്യത്തെ കുറിച്ച് സംസാരിക്കവെയാണ് ഡോക്ടര്‍ ഇവരുടെ സംസാരത്തില്‍ ഇടംപിടിച്ചത്. 80 ദിവസത്തോളമെങ്കിലും നിന്നാല്‍ മാത്രമേ പ്രതീക്ഷിച്ചത് പോലെ കരിയര്‍ കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടറിനെ വിനയ് ഉപദേശിക്കുന്നുണ്ട്.

വ്യത്യസ്തമായ നിലപാടും വ്യക്തിത്വവുമുള്ള ഒരു കൂട്ടം ആളുകളുമായിട്ടാണ് ബിഗ് ബോസ് ഷോ ആരഭിച്ചത്. ആദ്യം മുതല്‍ തന്നെ അഭിപ്രായഭിന്നത ഹൗസില്‍ രൂക്ഷമായിരുന്നു. മത്സരം തുടങ്ങി രണ്ടാം നാള്‍ മുതല്‍ തന്നെ ഹൗസ് അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തലപൊക്കുകയായിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ വലിയ വഴക്ക് നടക്കുകയും ചെയ്തു.
ഇപ്പോള്‍ 12 പേരാണ് വീട്ടിനുള്ളിലുള്ളത്. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കണമെന്നുള്ളത്. ഇതിനായി വന്‍ പോരാട്ടമാണ് ഹൗസിനുള്ളില്‍ നടത്തുന്നത്. സൗഹൃദം മാറ്റി നിര്‍ത്തിയാണ് ഇവര്‍ ഗെയിമില്‍ മത്സരിക്കുന്നത്.

ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, വിനയ്, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ, സുചിത്ര. അഖില്‍, സൂരജ് എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ള 1 2 പേര്‍ . ഇതില്‍ സുചിത്ര, വിനയ്, അഖില്‍, സൂരജ് എന്നിവര്‍ എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ ഒരാളോ ഒന്നില്‍ കൂടുതല്‍ പേരോ പുറത്ത് പോകും. സുചിത്ര ഷോയില്‍ നിന്ന് പുറത്തായി എന്നാണ് ലഭിക്കുന്ന വിവരം. ഷോ ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.


Click it and Unblock the Notifications