India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാലക്കാടുള്ള പാവം കുട്ടിയായിരുന്നു, പ്രണയ തകര്‍ച്ചയെ കുറിച്ച് വെളിപ്പെടുത്തി ഡോക്ടര്‍ റോബിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ ഏഴാം ആഴ്ചയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നൂറാം ദിവസത്തിലെത്താന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണുള്ളത്. 100 ദിവസം എന്ന് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മത്സരവും കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ 14 മത്സരാര്‍ത്ഥികളാണ് ഹൗസിലുള്ളത്.

  Also Read:ചിലര്‍ക്ക് ഇപ്പോഴും ആ തെറ്റായധാരണയുണ്ട്; സിനിമ തിരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്, വെളിപ്പെടുത്തി മഞ്ജു വാര്യര്‍

  മാര്‍ച്ച് 27 ന് 17 മത്സരാര്‍ത്ഥികളുമായിട്ടാണ് മത്സരം ആരംഭിച്ചത്. അഞ്ച് ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അഞ്ച് പേര്‍ ഹൗസില്‍ നിന്ന് വിടപറഞ്ഞു. മത്സരം തണുപ്പന്‍ രീതിയിലേയ്ക്ക് പോയപ്പോഴായിരന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വിനയും റിയാസും എത്തിയത്. കഴിഞ്ഞ വാരമായിരുന്നു ഇവര്‍ ഹൗസില്‍ പ്രവേശിച്ചത്. ഇരുവരും വീട്ടിലെത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്.

  Also Read: ചക്കപ്പഴത്തില്‍ ഇനി മുതല്‍ പുതിയ ലളിതാമ്മ; സബീറ്റ പരമ്പരയില്‍ നിന്ന് മാറി, കാരണം ഇതാണ്...

  ബിഗ് ബോസ് ഷോയുടെ ആദ്യദിനം മുതല്‍ ഹൗസിനകത്തും പുറത്തും ഒരുപോലെ കേള്‍ക്കുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. ഗെയിം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇദ്ദേഹം ഹൗസിലെത്തിയത്. ഇത് മറ്റുളളവരോട് തുറന്നു പറയുകയും ചെയ്തിരുന്നു. താന്‍ കളിക്കാന്‍ വേണ്ടിയാണ് വന്നതെന്നും കളിച്ചിട്ടെ പോവുകയുള്ളൂവെന്ന് വെല്ലുവിളിയായും അല്ലാതേയും തുറന്നടിച്ചിരുന്നു. ഇതോടെ ഹൗസ് അംഗങ്ങള്‍ക്ക് ഡോക്ടര്‍ റോബിനോടുള്ള താല്‍പര്യ നഷ്ടമായി. എപ്പോഴും ഒരു സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്. ഇത് റോബിനും അറിയാം.

  ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയാണ് റോബിനെന്ന് നിസംശയം പറയാം. കൃത്യമായ ഗെയിം പ്ലാനിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഡോക്ടറിന്റെ ദേഷ്യം മുന്നോട്ടുള്ള യാത്രയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇദ്ദേഹം പൊട്ടിത്തെറിക്കാറുണ്ട്. ഇപ്പോഴിത മോഹന്‍ലാലും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനു മുന്‍പ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പലരേയും ഷോയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

  ഇപ്പോഴിത തന്റെ ദേഷ്യം കാരണം നഷ്ടപ്പെട്ടു പോയ പ്രണയത്തിനെ കുറിച്ച് പറയുകയാണ് ഡോക്ടര്‍ റോബിന്‍. ദില്‍ഷ, വിനയ്, ലക്ഷ്മി പ്രിയ എന്നിവരോടാണ് ഇക്കാര്യം പറഞ്ഞത്. 'പലക്കാടുള്ള ഒരു പാവപ്പെട്ട കുട്ടിയായിരുന്നുവെന്നും അതിന് ഇതൊന്നും ശീലമല്ല എന്നാണ് റോബിന്‍ പറഞ്ഞത്. ആ കുട്ടിയുടെ വീട്ടുകാരും വളരെ നല്ല ആളുകളായിരുന്നുവെന്നും' കൂട്ടിച്ചേര്‍ത്തു. ഇത് കേട്ടതിന് ശേഷം എല്ലാവരും റോബിനെ കളിയാക്കുകയായിരുന്നു. ദേഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് പ്രണയ തകര്‍ച്ചയെ കുറിച്ച് പറഞ്ഞത്.

  വിനയും ഡേക്ടറും സുഹൃത്തുക്കളായിട്ടുണ്ട്. ഇപ്പോള്‍ അധികം സമയവും ഇരുവരേയും ഒന്നിച്ചാണ് കാണുന്നത്. കോടതി ടാസ്‌ക്കിന് ശേഷമാണ് ഇവർ കൂടുതല്‍ സംസാരിച്ച് തുടങ്ങിയത്. ടാസ്‌ക്കിന് ശേഷവും ടാസ്‌ക്കിനിടയിലും ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ അതൊക്കെ മറന്ന് ഇരുവരും സുഹൃത്തുക്കളാവുകയായിരുന്നു.

  നല്ല സംഭാഷണമാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ഗെയിം പ്ലാനിനെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.
  തന്നിലേയ്‌ക്കെത്തുന്ന പ്രശ്‌നങ്ങളെ അതേ രീതിയില്‍ തന്ന നേരിടുമെന്നാണ് വിനയ് പയുന്നത്. നെഗറ്റീവ് വൈബിലൂടെയാണ് എന്നെ അറ്റാക്ക് ചെയ്യുന്നതെങ്കില്‍ അതേ രീതിയില്‍ തന്നെയാവും അതിനെ നേരിടുകയെന്നും വിനയ് വ്യക്തമാക്കി. എന്നാല്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവും നില്‍ക്കുകയെന്നും ഇതേടൊപ്പം കൂട്ടിച്ചേര്‍ത്തു. താന്‍ ജനിച്ച് വളര്‍ന്ന സാഹചര്യവും തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചതൊന്നും മറന്ന് പ്രവൃത്തിക്കില്ലെന്നും വിനയ് പറഞ്ഞു. ഇതെല്ലാം കേട്ടിരിക്കുകയായിരുന്നു റോബിന്‍ ഡോക്ടര്‍.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  നിലവില്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, ധന്യ, ലക്ഷ്മിപ്രിയ, റോണ്‍സണ്‍, അപര്‍ണ്ണ, വിനയ്, റിയാസ് , അഖില്‍, സൂരജ് എന്നിങ്ങനെ 14 പേരാണുള്ളത്. ഇതില്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റോണ്‍സണ്‍ എന്നിവര്‍ എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ ഉള്‍പ്പെട്ട ആളുകളാണ് ഈ വാരവും എത്തിയിരിക്കുന്നത്. ലക്ഷ്മിപ്രിയയെ വൈല്‍ഡ് കാർഡ് എന്‍ട്രി സഹായിച്ച് സെയിഫ് ആക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ പേര്‍ ഈ വാരം ഹൗസില്‍ നിന്ന് പുറത്ത് പോകും.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4 Dr Robin Opens Up About His Frirst Breakup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X