ദില്‍ഷ നല്ല കുട്ടിയാണ്, പുറത്ത് വന്നതിന് ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാം; വെളിപ്പെടുത്തി റോബിന്‍
ഈ സീസണില്‍ ബിഗ് ബോസിലൊരു ലവ് ട്രാക്ക് കാണുമെന്ന് പ്രേക്ഷകര്‍ കരുതി. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം പ്രണയമാണെന്ന് വരെ കരുതിയിരുന്നു. അപ്രതീക്ഷിതമായി റോബിന്‍ പുറത്തായതോടെ ആ പ്രണയവും അവസാനിച്ചു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ദില്‍ഷ നല്ല കുട്ടിയാണെന്ന് പറയുകയാണ് താരമിപ്പോള്‍.
ദില്‍ഷയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നാണ് പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ റോബിന്‍ പറഞ്ഞത്. മാത്രമല്ല അത്തരം തീരുമാനങ്ങളൊക്കെ ദില്‍ഷ കൂടി വന്നതിന് ശേഷം എടുക്കാമെന്നും അവളുടെ അഭിപ്രായമന്തൊണോ അതിനാണ് താന്‍ പ്രധാന്യം കൊടുക്കുന്നതെന്നും റോബിന്‍ പറഞ്ഞു.

'ബിഗ് ബോസ് ഷോ കഴിഞ്ഞ്, ദില്‍ഷ വന്നതിന് ശേഷം അവളോട് കാര്യങ്ങള്‍ സംസാരിക്കണം. അതിന് ശേഷം മാത്രമേ വിവാഹം പോലുള്ള കാര്യങ്ങള്‍ ഉണ്ടാകൂ. ദില്‍ഷ എന്താണ് പറയുന്നതെന്ന് നോക്കണം. ദില്‍ഷ നല്ല കുട്ടിയാണ്, നല്ലൊരു സുഹൃത്താണ്, ഗുരുത്വമുള്ള കുട്ടിയാണ്, കുടുംബ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന ആളാണെന്നും റോബിന്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഞാന്‍ ഒരു പെണ്‍കുട്ടിയുമായി വീടിനകത്ത് താമസിക്കുന്നതെന്നാണ് റോബിന്‍ പറയുന്നത്.

ബിഗ് ബോസില്‍ ദില്‍ഷയുടെ കൂടെ ഉണ്ടായിരുന്ന നിമിഷത്തെ പറ്റി..
'ഒന്നിച്ചുണ്ടായിരുന്ന നാളുകളില്‍ ദില്‍ഷയെ പറ്റി അടുത്തറിയാന്‍ സാധിച്ചു. നല്ലൊരു കുട്ടിയാണെന്ന് മനസിലായപ്പോള്‍ അവളെ അങ്ങ്് നോക്കിക്കൂടാ എന്ന് തോന്നി. എന്നിരുന്നാലും ദില്‍ഷയുടെ അഭിപ്രായത്തിനാണ് ഞാന്‍ വില കൊടുക്കുന്നത്. ദില്‍ഷയുടെ തീരുമാനം എന്താണോ അത് ഞാനും അംഗീകരിക്കും. ഞാന്‍ അവള്‍ക്ക് സുഹൃത്താണെന്നാണ് പറയുന്നതെങ്കില്‍ ആ രീതിയില്‍ മുന്നോട്ട് പോകും. എന്ത് തന്നെയാണെങ്കിലും അത് നമ്മള്‍ അംഗീകരിച്ച് മുന്നോട്ട് പോകും'.

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ദില്‍ഷയേയാണ്. വിവാഹത്തിനോ മറ്റ് എന്തിനാണെങ്കിലും ദില്‍ഷയുടെ അഭിപ്രായത്തിനാണ് താന്‍ വില കൊടുക്കുക. അതാണ് എനിക്ക് ഏറ്റവും പ്രധാനം. മാത്രമല്ല ദില്‍ഷ വിന്നറായാല്‍ സന്തോഷമുണ്ടാവുമെന്നും റോബിന്‍ പറയുന്നു. ഒപ്പം ജാസ്മിനുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ചും താരം അഭിപ്രായപ്പെട്ടിരുന്നു.

'ജാസ്മിനോട് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. ജാസ്മിന്‍ പോയതിന് ശേഷമാണ് ഞാന്‍ ബിഗ് ബോസില്‍ നിന്ന് പോയത്. ടെക്‌നിക്കലി പറയുവാണേല്‍ ഞാനാണ് അവസാനം പോയത്. ജാസ്മിന്‍ എന്നോട് സംസാരിക്കുവാണേല്‍ ഞാന്‍ സംസാരിക്കും, അത്രേയുള്ളൂ. എനിക്ക് ഒരു സോഷ്യല്‍ മീഡിയ ഫൈറ്റിനൊന്നും താല്‍പര്യമില്ല. ജാസ്മിനോട് നല്ലൊരു സുഹൃദം വേണമെന്ന് ആഗ്രഹമുണ്ട്. ജാസ്മിന്‍ ഓക്കെയാണെങ്കില്‍ ഞാനും ഓക്കെയാണ്.
Recommended Video

ബിഗ് ബോസില്‍ പോയ ദിവസങ്ങള്‍ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് റോബിന്റെ വാക്കുകളിങ്ങനെ..
'എഴുപത് ദിവസത്തിന് ശേഷം ജീവിതം പൂര്‍ണമായും മാറിയിരിക്കുകയാണ്. എന്റെ ഫാമിലി ഇപ്പോള്‍ വലുതായി. ബിഗ് ബോസിലെ ചെറിയ ചെറിയ വീഡിയോകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ചിലത് കണ്ടപ്പോള്‍ വിഷമം തോന്നി. ഗെയിമിനെ ഗെയിം ആയി കണ്ട് മുന്നോട്ട് പോകുമ്പോള്‍ നമ്മള്‍ അത് അംഗീകരിച്ചേ പറ്റൂ. ഏറ്റവും കൂടുതല്‍ തവണ നോമിനേഷനില്‍ വന്ന ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെ മനസില്‍ ഓരോന്നാണല്ലോ റോബിന്‍ പറയുന്നു.


Click it and Unblock the Notifications