For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിൽഷ സമ്മതം പറഞ്ഞാൽ ഞാനും സന്തോഷിക്കും, പക്ഷെ തീരുമാനം അവളുടേതാണ്, നിർബന്ധിക്കില്ല'; റോബിൻ

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത് കേരളത്തിലെമ്പാടും ആരാധകരെ ഉണ്ടാക്കിയ താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിലേക്ക് വരും മുമ്പ് റോബിൻ‌ ഒരു സോഷ്യൽമീ‍ഡിയ താരമാണ്.

  പ്രൊഫഷൻ കൊണ്ട് ഡോക്ടറാണെങ്കിലും റോബിൻ മോട്ടിവേഷണൽ ക്ലാസുകളെല്ലാം എടുത്ത് കൊടുക്കുകയും ചെറിയ അറിവുകൾ പകരുന്ന വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത് അരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ സമ്പാദിച്ചിരുന്നു. ഡോ. മച്ചാൻ എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ റോബിൻ ശ്രദ്ധനേടിയത്.

  Also Read: 'തമ്മിലടിപ്പിക്കുന്ന തന്ത്രം പയറ്റി, യഥാർഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ?'; കുറിപ്പ്!

  ബി​ഗ് ബോസിൽ വന്ന ശേഷം റോബിൻ വളരെ വേ​ഗത്തിലാണ് ആരാധകരെ സമ്പാദിച്ചത്. റോബിൻ ടൈറ്റിൽ വിന്നറാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പുറത്തായത്. റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ വീട്ടിൽ പുറത്താക്കിയത്.

  എല്ലാവരും നാലാം സീസൺ റോബിന്റേതാണ് എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ​ഗെയിമിലൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ റോബിന് കഴിഞ്ഞിരുന്നില്ല. വൈൽഡ് കാർഡായി വീട്ടിലേക്ക് വന്ന റിയാസ് തുടക്കം മുതൽ ലക്ഷ്യം വെച്ചിരുന്നത് റോബിനെയായിരുന്നു.

  Also Read: 'അനിയത്തിയുടെ വിവാഹമാണ് ഏറ്റവും വലിയ സ്വപ്നം, എപ്പോഴും എനിക്ക് ക്രഷ് ഈ വ്യക്തിയോട് മാത്രം'; ആര്യ

  പുറത്ത് പിആറിനെ ഏൽപ്പിച്ചിട്ട് വീട്ടിൽ വന്ന് ഷോ കാണിക്കുകയാണ് റോബിനെന്നാണ് റിയാസ് പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം. എഴുപത് ദിവസത്തോട് സീസൺ ഫോർ അടുത്തപ്പോഴാണ് റോബിൻ പുറത്താക്കപ്പെട്ടത്. റോബിൻ പോയതിന് പിന്നാലെ ജാസ്മിനും ഷോയിൽ നിന്നും പുറത്ത് പോയിരുന്നു.

  റോബിനെ ബി​ഗ് ബോസ് തിരികെ കൊണ്ടുവരുമെന്ന സംശയം വന്നപ്പോഴാണ് ജാസ്മിൻ‌ സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയത്. റോബിൻ വീട്ടിൽ ഏറ്റവും കൂടുതൽ കമ്പനി ദിൽഷയും ബ്ലെസ്ലിയുമായിട്ടായിരുന്നു.

  ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിൻ പലപ്പോഴായി പറയുകയും ചെയ്തിരുന്നു. എന്നാൽ ദിൽഷ ആ പ്രണയം സ്വീകരിച്ചിട്ടില്ല.

  റോബിനെപ്പോലെ തന്നെ ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ ബ്ലെസ്ലിക്ക് തന്നെക്കാൾ പ്രായം കുറവാണ് എന്നതിനാൽ ദിൽഷ പ്രണയം നിരസിച്ചു. റോബിൻ പോയപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ദിൽഷയായിരുന്നു.

  റോബിൻ പുറത്താകാൻ കാരണക്കാരായ ജാസ്മിനോടും റിയാസിനോടും പിന്നീട് പകരം വീട്ടുകയും ചെയ്തിരുന്നു ദിൽഷ. റോബിൻ പോയതിൽ ദിൽഷയ്ക്ക് ഇപ്പോഴും സങ്കടമുണ്ട്. അതെ കുറിച്ച് പലപ്പോഴായി ദിൽഷ പറയുകയും ചെയ്തിരുന്നു.

  അടുത്തിടെ നടന്ന സ്പോൺസേർഡ് ടാസ്ക്കിനിടെയും ദിൽഷ സംസാരിച്ചത് റോബിനെ കുറിച്ചാണ്. അതേസമയം ദിൽ‌ഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച് ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദിൽറോബ് ഫാൻസ് കഴിയുന്നത്. ‍

  കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

  'ദിൽഷ സമ്മതം പറഞ്ഞാൽ താനും സന്തോഷിക്കുമെന്നും പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്നുമാണ് റോബിൻ പറഞ്ഞത്. ദിൽഷ ഇപ്പോൾ ഷോയിലാണ് ഉള്ളത്. ഞങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് എന്ന രീതിയിലാണ്. രണ്ടുപേരും പ്രായപൂർത്തിയായവരാണ്.'

  'ഷോയൽ വെച്ച് അല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ. അതുകഴിഞ്ഞ് അവൾ പുറത്ത് വരും. ശേഷം ഞങ്ങൾ രണ്ടുപേരും സംസാരിക്കും. ലൈഫിന്റെ കാര്യമല്ലേ?. അവൾക്ക് സമ്മതമാണെങ്കിൽ‌ വിവാഹം കഴിക്കും.'

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  'അവളുടെ തീരുമാനത്തിനാണ് പ്രാധാന്യം. അതെല്ലം പരി​ഗണിച്ചാലെ പറ്റൂ. വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ അതിനും സമ്മതാണ്.'

  'മുന്നോട്ട് പോകാമെന്നാണ് പറയുന്നതെങ്കിൽ കുറച്ച് കൂടി സന്തോഷം വരും' റോബിൻ പറയുന്നു. റോബിൻ പുറത്തായതോടെ റോബിന് വേണ്ടി വീട്ടിൽ സംസാരിക്കുകയും മത്സരിക്കുകയും ചെയ്യുന്ന ദിൽഷയ്ക്ക് റോബിൻ ഫാൻസിന്റെ പിന്തുണ ലഭിക്കുന്നുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Dr Robin Opens Up About His Marriage Plan With Dilsha In A Open Stage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X