For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ വീട് സന്ദർശിച്ച് റോബിനും ആരതിയും, 'എൻ​ഗേജ്മെന്റ് ക്ഷണിക്കാൻ പോയതാണോ'യെന്ന് ആരാധകർ!

  |

  ബി​ഗ് ബോസ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ബി​ഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണൻ തരം​ഗം ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴും റോബിന്റെ ഏതൊരു ഫോട്ടോയ്ക്കും വീഡിയോയ്ക്കും വലിയ റീച്ചാണ് സോഷ്യൽമീ‍ഡിയയിൽ‌ ലഭിക്കുന്നത്.

  ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ, സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ എന്നീ നിലകളിൽ ശോഭിച്ച് നിൽക്കുന്നതുകൊണ്ടാണ് റോബിന് ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുക്കാൻ‌ അവസരം ലഭിച്ചത്.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  സീസൺ ഫോറിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥിയും റോബിനാണ്. സീസൺ ഫോറിലേക്ക് എട്ട് മാസത്തോളം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് റോബിൻ എത്തിയത്. റോബിൻ തന്നെ ഇതേകുറിച്ച് പലപ്പോഴും ഹൗസിനുള്ളിൽ ആയിരിക്കുമ്പോൾ‌ തന്നെ പറയുകയും ചെയ്തിരുന്നു.

  എത്തരത്തിൽ പ്രവർത്തിച്ചാൽ ആളുകളുടെ ഇഷ്ടം നേടാൻ സാധിക്കും എന്നതിനെ കുറിച്ചെല്ലാം റോബിന് അറിവുണ്ടായിരുന്നു. സീസൺ ഫോർ തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ റോബിൻ ആരാധകർ വന്ന് തുടങ്ങിയിരുന്നു. കുറച്ച് ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും റോബിന് നിരവധി ഫാൻസ് പേജുകളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു.

  Also Read: അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  ഇരുപത് പേരാണ് സീസൺ ഫോറിൽ കപ്പിനായി മത്സരിച്ചിരുന്നത്. അതിൽ ഭൂരിഭാ​ഗം പേരും റോബിന്റെ ​ഗെയിം സ്ട്രാറ്റർജിക്ക് എതിരായിരുന്നു. ഒരുപക്ഷെ പുറത്താകുന്നത് വരെ ഏറ്റവും കൂടുതൽ തവണ നോമിനേഷനിൽ വന്ന വ്യക്തിയും റോബിനായിരിക്കും.

  എഴുപത് ദിവസം പിന്നിട്ടശേഷമാണ് റോബിൻ മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. സഹമത്സരാർഥി റിയാസിനെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റോബിനെ പുറത്താക്കിയത്.

  ഇതുവരെ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ബി​ഗ് ബോസ് മത്സരത്തിലെ നിബന്ധനകൾ തെറ്റിച്ചതിന്റെ പേരി‍ൽ‌ പുറത്താക്കിയത് രണ്ടുപേരെയാണ്.

  അതിൽ ഒരാൾ സീസൺ 2വിൽ മത്സരാർഥിയായിരുന്ന രജിത്ത് കുമാറും മറ്റൊന്ന് റോബിനുമാണ്. റോബിൻ പുറത്തായപ്പോൾ ബി​ഗ് ബോസ് ഷോയ്ക്കും റോബിൻ പുറത്താകാൻ കാരണക്കാരായ മറ്റ് മത്സരാർഥികൾക്കെതിരേയും സോഷ്യൽമീഡ‍ിയയിൽ വലിയ രീതിയിൽ പ്രതിഷേധം നടന്നിരുന്നു.

  ഷോയിൽ നിന്നും പുറത്തായി തിരികെ വന്ന റോബിന് ​ഗംഭീര സ്വീകരണമാണ് വിമാനത്താവളത്തിൽ ആരാധകർ നൽകിയത്. ഷോയിൽ നിന്നും പുറത്ത് വന്നശേഷം ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമാ ചർച്ചകളുമായി തിരക്കിലാണ് റോബിൻ. ബി​ഗ് ബോസിൽ നിന്നും വന്ന ശേഷം റോബിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് സംരംഭകയും നടിയുമായി ആരതി പൊടി.

  ഇരുവരും ഒരുമിച്ചാണ് റീൽസുകൾ ചെയ്യുന്നതും വീഡിയോകൾ എടുക്കുന്നതുമെല്ലാം. ഇരുവരുടേയും സൗഹൃദം റോബിൻ ആരാധകർ നന്നായി സെലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിക്കാൻ പോയ റോബിന്റേയും ആരതിയുടേയും ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  ബി​ഗ് ബോസിന് ശേഷം മോഹൻലാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ‌ പോയി കാണാൻ സാധിച്ച സന്തോഷത്തിലാണ് റോബിൻ. നേരത്തെ ബിസിനസുകാരനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ സമീർ ഹംസയേയും ആരതിയും റോബിനും ഒന്നിച്ച് പോയി സന്ദർശിച്ചിരുന്നു.

  ഇരുവരുടേയും പുതിയ ഫോട്ടോ വൈറലായതോടെ 'എൻ​ഗേജ്മെന്റ് ക്ഷണിക്കാൻ' പോയതാണോയെന്നാണ് റോബിൻ ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്. അടുത്തിടെ പുതിയ സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാ​ഗമായി ആക്ടിങ് ക്ലാസിൽ പങ്കെടുക്കാൻ റോബിൻ പോയിരുന്നു.

  ന്നാ താൻ കേസ് കൊട് അടക്കമുള്ള സിനിമകൾ നിർമിച്ച സന്തോഷ്.ടി.കുരുവിളയാണ് റോബിൻ കേന്ദ്രകഥാപാത്രമാകുന്ന ആദ്യത്തെ ‌സിനിമ നിർമിക്കുന്നത്.

  പേരിടാത്ത സിനിമയുടെ പ്രഖ്യാപനം മോഹൻലാലിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് നടന്നത്. നിരവധി മ്യൂസിക്ക് വീഡിയോകളിൽ ബി​ഗ് ബോസിലേക്ക് പോകുംമുമ്പ് റോബിൻ അഭിനയിച്ചിരുന്നു.

  Read more about: mohanlal bigg boss
  English summary
  bigg boss malayalam season 4: Dr Robin Radhakrishnan and arati podi visited mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X