അവര്‍ ആര്‍മിയല്ല എന്റെ കുടുംബം; ആ വില്ലനെ മാനേജ് ചെയ്യാന്‍ ദില്‍ഷയ്ക്ക് അറിയാമെന്ന് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോ.റോബിന്‍ രാധാകൃഷ്ണന്‍. റിയാസുമായുള്ള കയ്യാങ്കളിയെത്തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്താക്കിയ റോബിന് പുറത്തിറങ്ങിയ ശേഷം ആരാധകരുടെ വലിയ സ്വീകരണമാണ് ലഭിച്ചത്. താന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്നെ ഇഷ്ടപ്പെടുന്നവരുടെ വലിപ്പം കണ്ട് അമ്പരന്നതായും റോബിന്‍ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലും നേരിട്ടും അല്ലാതെയുമൊക്കെ നിരവധി ബിഗ് ബോസ് ആരാധകരാണ് റോബിനെ സ്‌നേഹിക്കുന്നത്. ഹൗസിലുള്ളപ്പോള്‍ തന്നെ തനിക്ക് പുറത്തെ അവസ്ഥ അറിയാന്‍ അതിയായ ആകാംക്ഷ ഉണ്ടെന്ന് റോബിന്‍ പലപ്പോഴും പറയുമായിരുന്നു. റോബിന്റെ ആ പ്രതീക്ഷകളെ ഒട്ടും തെറ്റിക്കാതെയായിരുന്നു ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍.

റോബിന്‍ മാധ്യമങ്ങളോട്

ഇപ്പോഴിതാ റോബിന്‍ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയാണ്. ആരാധകരുടെ സ്‌നേഹത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുകയാണ് റോബിന്‍. കുറച്ച് പേര്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അറിയാമായിരുന്നു. പക്ഷെ, ഒരുപാട് പേരുടെ മനസ്സില്‍ ഇടം നേടാനായി എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇതെന്റെ ആദ്യഅനുഭവമാണെന്നും റോബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബിഗ് ബോസില്‍ മുന്‍പ് മത്സരിച്ച രജത് കുമാറിന് സമാനമാണ് റോബിന്‍ ആരാധകരെന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ടായിരുന്നു. അതേക്കുറിച്ച് പല ബിഗ് ബോസ് നിരീക്ഷകരും പങ്കുവെച്ചിട്ടുണ്ട്. രജത് കുമാറിനെ താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ പ്ലാനുണ്ടെന്നുമായിരുന്നു റോബിന്റെ മറുപടി. താന്‍ അദ്ദേഹത്തിന്റെ ആരാധകനല്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കുന്നുവെന്നും റോബിന്‍ പറയുന്നു.

ആര്‍മിയല്ല, കുടുംബം

തന്റെ ആരാധകരെ ആര്‍മി എന്നു വിളിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്നുപറയുകയാണ് റോബിന്‍. അവര്‍ എന്നെ ഇഷ്ടപ്പെടുന്നവരാണ്. കുടുംബാംഗങ്ങള്‍ എന്നു പറയുന്നതാണ് കൂടുതല്‍ ശരി. അവരെല്ലാം കൂടിയാകുമ്പോള്‍ എനിക്ക് വലിയൊരു കുടുംബമായി. എന്റെ പ്രകടനത്തില്‍ അവരെല്ലാം സന്തുഷ്ടരാണ്. ആരോഗ്യമെല്ലാം ശരിയായശേഷം എല്ലാവരെയും കാണാന്‍ താത്പര്യമുണ്ടെന്നും റോബിന്‍ പറയുന്നു.

ദില്‍ഷയുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം ഇതേക്കുറിച്ച് സംസാരിച്ചുനോക്കാം. ദില്‍ഷയുടെ തീരുമാനം അനുസരിച്ചേ ചെയ്യൂ. ദില്‍ഷ എന്റെ നല്ല സുഹൃത്താണ്. കുടുംബത്തിനും ബന്ധങ്ങള്‍ക്കുമൊക്കെ പ്രാധാന്യം നല്‍കുന്ന നല്ലൊരു പെണ്‍കുട്ടിയാണ്. എന്തുതന്നെയായാലും ദില്‍ഷ പറയുന്നതനുസരിച്ചേ മുന്നോട്ടു നീങ്ങൂ. അത് ഫ്രണ്ട് ഷിപ്പാണെങ്കില്‍ അങ്ങനെ. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്ന ശേഷം ഏറ്റവും മിസ് ചെയ്യുന്നത് ദില്‍ഷയെയാണ്. ഹൗസില്‍ ബ്ലെസ്‌ലിയുമായുള്ള ദില്‍ഷയുടെ സൗഹൃദത്തെക്കുറിച്ചും ചോദ്യം ഉണ്ടായി. അത് ദില്‍ഷയ്ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാമെന്നായിരുന്നു റോബിന്റെ മറുപടി.

ജാസ്മിനോട് സ്‌നേഹം മാത്രം

ജാസ്മിനെക്കുറിച്ചും റോബിന്‍ സംസാരിച്ചു. ജാസ്മിനോട് എനിക്ക് ഒരു പ്രശ്‌നവുമില്ല. ജാസ്മിന് എതിര്‍പ്പില്ലെങ്കില്‍ നല്ലൊരു സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു റോബിന്റെ മറുപടി.

ബിഗ് ബോസ് ഹൗസിലേക്ക് ഇനിയൊരു റീഎന്‍ട്രിക്ക് ചാന്‍സില്ലെന്ന് റോബിന്‍ തറപ്പിച്ചു പറയുന്നു. ഇനി കുറച്ച് ദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ. പക്ഷെ, സിനിമയില്‍ അവസരം ലഭിച്ചാല്‍ പോകുമെന്ന് റോബിന്‍ പറഞ്ഞു. ഹൗസില്‍ എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്തത്. അതില്‍ ഞാന്‍ ഹാപ്പിയാണ്. അവിടെ നിന്ന എഴുപത് ദിവസങ്ങള്‍ കൊണ്ട് ജീവിതം ആകെ മാറിയതിലുള്ള അമ്പരപ്പിലാണ് ഇപ്പോഴും താനെന്ന് റോബിന്‍ പറയുന്നു.

Read more about: bigg boss robin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X