For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയമില്ലല്ലോ എന്ന് ദില്‍ഷ, സകല പ്ലാനുകളും പൊളിഞ്ഞു; ഡോ. റോബിനെ തേച്ചൊട്ടിച്ച് കൂടെയുള്ളവര്‍

  |

  മലയാളം ബിഗ് ബോസിന്റെ നാലാം സീസണ്‍ വിജയകരമായി സംപ്രേക്ഷണം നടത്തുകയാണ്. മത്സരാര്‍ഥികള്‍ എല്ലാവരും ഒന്നിനൊന്ന് ശക്തമായതിനാല്‍ ആരുടെ കൂടെ നില്‍ക്കണം എന്ന കണ്‍ഫ്യൂഷനും പ്രേക്ഷകര്‍ക്കുണ്ട്. ഷോ തുടങ്ങി ആദ്യ ഒന്ന് രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫാന്‍സ് പേജുകളും ആര്‍മികളുമൊക്കെ തുടങ്ങുന്നതാണ്. ഇത്തവണ വളരെ അപൂര്‍വ്വമായിട്ടേ അങ്ങനെ സംഭവിച്ചിട്ടുള്ളു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഡോക്ടര്‍ റോബിന്റെ ഗെയിം സ്ട്രാറ്റര്‍ജി പൊളിച്ച് കൈയ്യില്‍ കൊടുത്തതിനെ പറ്റിയാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

  ധന്യയോട് സ്‌ട്രോങ്ങ് ആയി കളിക്കാന്‍ പറഞ്ഞ് വന്ന റോബിനോട് അത് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ടത് ഇല്ലെന്നും അവള്‍ ശക്തമായി തന്നെ കളിക്കുന്നുണ്ടെന്നും പറയുകയാണ് അപര്‍ണ മള്‍ബറി. പിന്നാലെ നല്ല ഗെയിം കളിക്ക്. അല്ലാതെ ചീഞ്ഞ കളിയുമായി വരല്ലേ എന്ന് ജാസ്മിന്‍ റോബിനോട് പറയുന്നുണ്ട്. ഇനി ചെയ്യത്തില്ല എന്നാണ് റോബിന്‍ ജാസ്മിനോട് പറഞ്ഞതെങ്കിലും ഇനി ചെയ്താലും ഒരു ചുക്കുമില്ലെന്ന് പറഞ്ഞ് താരം പോവുന്നു. ഇതിന് ശേഷമാണ് ദില്‍ഷയുടെ അടുത്തേക്ക് റോബിനെത്തുന്നത്.

  മരുമകളുടെ ബിക്കിനി ഫോട്ടോയ്ക്ക് അമ്മായിയപ്പന്റെ ലൈക്ക്; കത്രീന കൈഫിന്റെ പുതിയ ഫോട്ടോ വൈറലാവുന്നു

  dr-robin

  ദില്‍ഷയോട് സംസാരിക്കാന്‍ റോബിന്‍ ശ്രമിച്ചെങ്കിലും അത് പറയുന്നതിന് മുന്‍പേ എനിക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ടെന്ന് ദില്‍ഷ ഇങ്ങോട്ട് പറയുന്നു. ഡോക്ടര്‍ക്ക് എന്നോട് ലവ് ഒന്നുമില്ലല്ലോ. നമ്മള്‍ ഫ്രണ്ട്‌സ് അല്ലേ എന്നാണ് ദില്‍ഷ ചോദിച്ചത്. അങ്ങനെ ഒന്നുമില്ലെന്ന് റോബിന് പറയേണ്ടി വരുന്നു. ഇതോടെ തന്റെ സകല പ്ലാനുകളും പൊളിഞ്ഞ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് താരം. മുന്‍പ് ദില്‍ഷയുമായി ഒരു ലവ് സ്ട്രാറ്റര്‍ജി ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു റോബിന്‍.

  എന്തായാലും ഈ സീസണില്‍ പ്രത്യേകിച്ച് ഒരാളോട് മാത്രമായിട്ട് ഇഷ്ടം തോന്നുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മിക്ക മത്സരാര്‍ഥികളെയും ഇഷ്ടമാണ്. ടാസ്‌ക് ഒക്കെ ഒരേ പൊളി. ഈ സീസണില്‍ മാത്രമാണ് ആരുടേയും ഫാന്‍ അല്ലാണ്ട് ഇരിക്കുന്നത്. മാത്രമല്ല ഓരോ ദിവസത്തെ ടാസ്‌ക് വിലയിരുത്തി മാത്രമാണിപ്പോള്‍ വോട്ട് കൊടുക്കുന്നത്. എല്ലാരോടും ഒരു പ്രത്യേക ഇഷ്ടത്തോടെ കാണാന്‍ പറ്റുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍ റോബിന്റെ അവസ്ഥയെ കുറിച്ചോര്‍ത്താണ് എല്ലാവരും കളിയാക്കുന്നത്.

  dilsha

  വിവാഹത്തിന് മുന്‍പേ അക്കാര്യം പറഞ്ഞിട്ടുണ്ട്; ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയെ കുറിച്ച് നടി അനന്യ

  8 മസമെടുത്ത് എങ്ങനെയൊക്കെ തേഞ്ഞൊട്ടാം എന്ന് തയ്യാറെടുപ്പുകള്‍ നടത്തിയ ഡോക്ടര്‍ മാസ്സ് ആണ്. മിക്കവാറും ഈ സീസണ്‍ അവസാനിക്കുമ്പോളേക്കും ഡോക്ടര്‍ ഡിപ്രഷന്‍ അടിച്ചു ചാവും, പഴയ സീസണിലെ പോലെ, ഒറ്റപ്പെടുത്തി സിമ്പതി വോട്ട് നേടി ജയിക്കാമെന്ന ഡോക്ടറുടെ സ്ട്രാറ്റര്‍ജി ഒന്നും നടക്കാന്‍ പോണില്ല. സീസണ്‍ 2 വിലെ പോലുള്ള മത്സരാര്‍ത്ഥികള്‍ അല്ല ഇപ്പോള്‍ അവിടെ ഉള്ളത്. ഇപ്പോഴത്തെ പ്രേക്ഷകരും അല്‍പം നിലവാരം ഉള്ളവരാണ്. ഇപ്പോള്‍ മുന്‍തൂക്കം മികച്ച ഗെയിമേഴ്സിനും നല്ല നിലപാടുകള്‍ക്കുമാണ്, അല്ലാതെ നെന്മ മരങ്ങള്‍ക്കല്ല. സീസണ്‍ 4 ഏറ്റവും മികച്ചത് തന്നെ എന്ന് തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്.

  ഒരൊറ്റ പെണ്‍കുട്ടിയെ മാത്രമേ പ്രണയിച്ചുള്ളു; മുന്‍കാമുകിയോട് പരസ്യമായി പ്രണയത്തെ കുറിച്ച് പറഞ്ഞ് കരണ്‍ ജോഹര്‍

  ജാസ്മിനും ഡോക്ടറും സുഹൃത്തുക്കള്‍ ആയാല്‍ സൂപ്പര്‍ ആയിരിക്കുമെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഡോക്ടറുടെ സ്ട്രാറ്റര്‍ജി നടക്കണം എങ്കില്‍ സീസണ്‍ രണ്ടിലോ മൂന്നിലോ പോവണം.. 4 ലിലെ മത്സരാര്‍ഥികള്‍ ഒക്കെ പൊളി അല്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു. അതേ സമയം ലാലേട്ടന്‍ വരുമ്പോള്‍ രണ്ടു കാര്യം ചോദിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് ഒരു ആരാധകന്‍ ചൂണ്ടി കാണിച്ചിരുന്നു. 1) ബിഗ് ബോസില്‍ വരുന്ന ഒരു നോമിനേഷനും അവിടെ ചര്‍ച്ച ചെയ്തു പറയാന്‍ പാടില്ല. അവര്‍ക്കു സ്വന്തമായി തോന്നുന്ന പേരുകള്‍ പറയണം.
  2) ഗെയിം റൂള്‍സ് പാലിച്ചു കളിക്കുക. അതു തെറ്റിക്കുന്നവര്‍ക്ക് പണിഷ്‌മെന്റ് കൊടുക്കുക.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  പ്രൊമോ വീഡിയോ കാണാം

  English summary
  Bigg Boss Malayalam Season 4: Dr Robin Radhakrishnan's Funny Moments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X