Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
ഇപ്പോഴും ഇഷ്ടത്തിലാണെന്നാണ് എല്ലാവരും കരുതുന്നത്, ഭയങ്കര സപ്പോര്‍ട്ടായിരുന്നു, ബ്രേക്കപ്പിനെ കുറിച്ച് ഡോക്ടര്‍
ബിഗ് ബോസ് മലയാളം സീസണ് 4 ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡോക്ടര്‍ റോബിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റോബിന് ബിഗ് ബോസ് ഷോയിലൂടെയാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസണ് 4 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ഇദ്ദേഹം.
കൃത്യമായ പ്ലാനിങ്ങോടെയാണ് റോബിന് ബിഗ് ബോസ് ഷോയില്‍ എത്തിയിരിക്കുന്നത്. താരതമ്യേനെ പുതുമുഖമായിട്ടും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിക്കാന്‍ റോബിനായി. പെരുമാറ്റം തന്നെയാണ് ഡോക്ടറിനെ എല്ലാവരുടേയും പ്രിയങ്കരനാക്കിയത്. മികച്ച രീതിയില്‍ ഗെയിം കളിക്കുമ്പോഴും സഹമത്സരാര്‍ത്ഥികളുമായി സൌഹൃദം കാത്തുസൂക്ഷിക്കാന്‍ ഡോക്ടര്‍ ശ്രമിക്കാറുണ്ട്.

ബിഗ് ബോസ് സീസണ് 4 ലെ പ്രണയ നായകന് എന്ന ലേബല്‍ ഇക്കുറി ഡോക്ടറിനാണ് ലഭിച്ചിരിക്കുന്നത്. ദില്‍ഷയോട് തന്റെ പ്രണയം ഡോക്ടര്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പേഴിതാ തന്റെ ആദ്യപ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഡോക്ടര്‍ റോബിന്. ജയിലില്‍ കിടക്കവെ റിയാസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാസിനെ പോലെ തന്നെ ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ ആരാധകനാണ് റോബിനും.

ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കണമെന്നത് ഡോക്ടര്‍ റോബിന്റേയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് കാമുകിയോടായിരുന്നു ആദ്യം പറഞ്ഞത്. അവർ വളരെ സപ്പോര്‍ട്ടീവായിരുന്നു. എപ്പോഴും ശ്രമിക്കാന്‍ പറയുമായിരുന്നുവെന്നും പഴയ കാമുകിയെ കുറിച്ചുള്ള ഓര്മ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ഇപ്പോള്‍ എവിടെ ഇരുന്നെങ്കിലും ഷോ കാണുന്നുണ്ടാവുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രേക്കപ്പായ വിവരം ആര്‍ക്കും അറിയില്ലെന്നും റിയാസിനോട് പറഞ്ഞു. എല്ലാവരും കരുതുന്നത് താനും അവളും ഇപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നാണ്. എന്നാല്‍ ബ്രേക്കപ്പായിട്ട് ഒന്ന് ഒന്നൊര വര്‍ഷം കഴിഞ്ഞുവെന്നും റോബിന് വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പും തന്റെ മുന്‍ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിരുന്നു. തന്റെ ദേഷ്യമാണ് ബന്ധം വേര്‍പിരിയാനുള്ള കാരണമായി പറഞ്ഞത്. പാവം ആയിരുന്നുവെന്നും ദേഷ്യപ്പെടുന്നതൊക്കെ ആള്‍ക്ക് പുതിയ അനുഭവമായിരുന്നു എന്നാണ് പഴയ കാമുകിയെ കുറിച്ച് അന്ന് പറഞ്ഞത്. ലക്ഷ്മി പ്രിയയോടും വിനയിയോടുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് കൂടെ ദില്‍ഷയും ഉണ്ടായിരുന്നു. എല്ലാവരും അന്ന് റോബിനെ കളിയാക്കുകയായിരുന്നു. ദേഷ്യത്തെ കുറിച്ച് പറഞ്ഞ് കൊണ്ടായിരുന്നു പരിഹസിച്ചത്.

ബിഗ് ബോസ് ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ദില്‍ഷയേയും റോബിനേയും ചുറ്റപ്പറ്റി പ്രണയകഥ പ്രചരിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളാവുന്നതിന് മുന്‍പായിരുന്നു ഇത്. ഹൗസ് അംഗങ്ങള്‍ക്കിടയിലും ഈ ചര്ച്ചയുണ്ടായിരിന്നു.
ഡോക്ടറായിരുന്നു ദില്‍ഷയോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇഷ്ടമായിരുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ പ്രണയം അംഗീകരിക്കാന്‍ ദില്‍ഷ തയ്യാറായില്ല. പ്രണയിക്കാന്‍ തനിക്ക് കഴിയില്ലെന്നും നല്ല സുഹൃത്തുക്കളായി ഇരിക്കാമെന്നും ഡോക്ടറിനോട് പറഞ്ഞു. ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതിന് തൊട്ട് അടുത്ത ദിവസം തന്നെ ഡോക്ടര്‍ മാറ്റി പറയുകയും ചെയ്തു. ഇപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു അന്ന് പറഞ്ഞത്.

അതേസമയം ഇഷ്ടം ഗെയിം സ്ട്രറ്റജിയാണെന്നുള്ള സംസാരവും പുറത്ത് നടക്കുന്നുണ്ട്. അതിനെ കുറിച്ച് ഡോക്ടര്‍ ഒരു തവണ ദില്‍ഷയോട് പറയുകയും ചെയ്തിരുന്നു. നമുക്ക് രണ്ട് പേര്‍ക്കും നില്ക്കാനുള്ളത് ഞാന്‍ കൊടുത്തു കഴിഞ്ഞു എന്നായിരുന്നു പറഞ്ഞത്.
ബിഗ് ബോസ് സീസണ് നാല് 50 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവില്‍ 13 മത്സരാര്‍ത്ഥികളാണ് ഹൗസിലുള്ളത്. നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. 50ാം എപ്പിസോഡിലായിരുന്നു നിമിഷയുടെ എവിക്ഷന്. ഡോക്ടര്‍ റോബിന്, ദില്‍ഷ, ബ്ലെസ്ലി, ധന്യ, വിനയ്, ലക്ഷ്മിപ്രിയ, അപര്‍ണ്ണ, റിയാസ് എന്നിവര്‍ ഈ ആഴ്ച നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്.
-
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
-
'മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെണ്മക്കള് സവിശേഷമായത്'; ഡോട്ടേഴ്സ് വീക്കില്‍ കുറിപ്പുമായി നടി
-
ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകള്‍ക്കില്ലല്ലോ; ഈ പരിഹാസം സഹിക്കുന്നില്ല, വേദന പങ്കുവെച്ച് താരപുത്രി അനന്തിത