റോബിന്റെ രാജകുമാരി, ദില്‍ഷയ്ക്ക് പിറന്നാള്‍ ആശംസയുമായി താരം; അടുത്ത വര്‍ഷം ഇരുവരും ഒരുമിച്ചെന്ന് ആരാധകരും

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ജൂലൈ മൂന്നിന് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തുന്ന ഷോ യിലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദില്‍ഷ. റോബിന്‍ രാധകൃഷ്ണനുമായിട്ടുള്ള സൗഹൃദമാണ് ദില്‍ഷയുടെ പേര് പുറത്ത് ശ്രദ്ധേയമാക്കിയത്. ലവ് ട്രാക്ക് ആണോന്ന് എല്ലാവരും സംശയിച്ചെങ്കിലും അങ്ങനെയല്ലെന്ന് ദില്‍ഷ തന്നെ വ്യക്തമാക്കിയിരുന്നു.

Recommended Video

ദില്‍ഷയ്ക്ക് ഇന്ന് പിറന്നാള്‍, ആഘോഷിച്ച് ആരാധകര്‍ | FilmiBeat Malayalam

മോഡലും നടിയും നര്‍ത്തകിയുമായ ദില്‍ഷയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജിലൂടെ ദില്‍ഷയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. അതിലേറ്റവും ശ്രദ്ധേയമായത് ഡോ. റോബിന്‍ രാധാകൃഷ്ണന്റെ ജന്മദിന സന്ദേശമാണ്. പുറത്ത് വന്നതിന് ശേഷം വിവാഹത്തെ കുറിച്ചൊക്കെ താരം പറഞ്ഞത് വാര്‍ത്തയായി. ഇപ്പോള്‍ പിറന്നാള്‍ സന്ദേശം കൂടി അയച്ചതോടെ ആരാധകര്‍ക്കിടയിലും ചില പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

ഹാപ്പി ബെര്‍ത്ത് ഡേ ദില്‍ഷ' എന്ന് മാത്രം ക്യാപ്ഷനിലാണ് റോബിന്‍ പിറന്നാള്‍ ആശംസ അറിയിച്ചത്

ദില്‍ഷയുടെ ഫോട്ടോ പങ്കുവെച്ച് അതിന് താഴെ 'ഹാപ്പി ബെര്‍ത്ത് ഡേ ദില്‍ഷ' എന്ന് മാത്രം ക്യാപ്ഷനിലാണ് റോബിന്‍ പിറന്നാള്‍ ആശംസ അറിയിച്ചത്. ഇതിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ഇരുവരുടെയും കോംബോ ഇഷ്ടമാണെന്നും ഇനിയും ഒരുമിക്കുന്നത് കാണാനാണ് ആഗ്രഹമെന്നുമൊക്കെ ആരാധകര്‍ പറയുന്നു. അതേ സമയം താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ചിലരുടെ ആവശ്യം. അടുത്ത വര്‍ഷം ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കട്ടെ എന്നുള്ള ആശംസകളും വരുന്നുണ്ട്.

വീടിനകത്തും ഇതേ ചര്‍ച്ച വന്നതോടെ പലപ്പോഴായി റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്തു

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു റോബിന്‍ രാധകൃഷ്ണനും ദില്‍ഷ പ്രസന്നനും. തുടക്കത്തിലെ തന്നെ സൗഹൃദത്തിലായ ഇരുവരും ലവ് ട്രാക്കിലേക്ക് പോവുന്നതായി പ്രചരിച്ചു. വീടിനകത്തും ഇതേ ചര്‍ച്ച വന്നതോടെ പലപ്പോഴായി റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്തു. എന്നാല്‍ അദ്ദേഹം നല്ലൊരു സുഹൃത്ത് മാത്രമാണെന്നും എന്നും അങ്ങനെ കാണാനാണ് ആഗ്രഹമെന്നും ദില്‍ഷ പറഞ്ഞോണ്ടിരുന്നു. അപ്രതീക്ഷിതമായി മത്സരത്തില്‍ നിന്നും റോബിന്‍ പുറത്തായതോടെ വലിയ ശക്തി നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ദില്‍ഷ എത്തി.

 റോബിന്റെ രാജകുമാരി അദ്ദേഹത്തിന് വേണ്ടി ജയിച്ച് വരണമന്നാണ് ഫാന്‍സ്  പറയുന്നത്

എന്നാല്‍ ഇപ്പോഴും വീടിനകത്ത് എന്ത് ടാസ്‌ക് വന്നാലും റോബിന്‍ രാധാകൃഷ്ണന്‍ എന്ന പേര് പറഞ്ഞാണ് ദില്‍ഷ സംസാരിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തെ ഡെയ്‌ലി ടാസ്‌കിലും റോബിന്റെ പേര് പറഞ്ഞു. അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് താരം വാതോരാതെ സംസാരിക്കുന്നത്. എന്തായാലും റോബിന്റെ രാജകുമാരി അദ്ദേഹത്തിന് വേണ്ടി ജയിച്ച് വരണമന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരാധകരും പറയുന്നത്.

 റോബിന്റെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളില്‍ ദില്‍ഷയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്

റോബിന്റെ പേരിലുള്ള ആര്‍മി ഗ്രൂപ്പുകളില്‍ ദില്‍ഷയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ നിറയുകയാണ്. ഫൈനലിലേക്ക് പ്രവേശിച്ചതോട് കൂടി ദില്‍ഷയ്ക്ക് വലിയ പിന്തുണയാണ് ഉയര്‍ന്ന് വരുന്നത്. ഒപ്പം പല തരത്തിലുള്ള വിമര്‍ശനങ്ങളും ഡീഗ്രേഡിങ്ങും നടക്കുനനുണ്ട്. റോബിന്‍ വിചാരിച്ചാല്‍ ദില്‍ഷ ടൈറ്റില്‍ വിന്നര്‍ ആയേക്കും എന്നുള്ള പ്രചരണവും ഇതിനൊപ്പമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X