'ഹിന്ദിയിലെങ്ങാനും ആയിരുന്നെങ്കിൽ പണ്ടേ പുറത്താക്കുമായിരുന്നു'; റോബിൻ ബി​ഗ് ബോസിനെ വരെ പരിഹസിച്ചെന്ന് കുറിപ്പ്

ഓരോ ദിവസം കഴിയുന്തോറും ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. പതിനാല് മത്സരാർഥികളുമായി സഞ്ചരിക്കുന്ന ഷോ അഞ്ചാം വാരത്തിൽ എത്തിനിൽക്കുമ്പോൾ അപ്രതീക്ഷിതമായ പലതുമാണ് വീട്ടിൽ‍ നടക്കുന്നത്. മറ്റുള്ള സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏത് മത്സരാർഥിയുടെ ഫാൻ ആകണം എന്നത് പ്രേക്ഷകർക്ക് തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാരണം ഓരോ ദിവസവും സ്ട്രാറ്റജിയും നിലാപാടും ​ഗെയിം രീതികളും മാറ്റുന്നവരാണ് ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികൾ.

ബി​ഗ് ബോസ് മത്സരാർഥികളിൽ ഒരാളായ ഡോ.റോബിൻ രാധാക‍ൃഷ്ണനെ കുറിച്ച് ആരാധകരിൽ ഒരാൾ കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ജയിൽ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും മനപൂർവം ​ഗെയിം കളിക്കാതെ ബി​ഗ് ബോസിനെ പോലും പരിഹസിക്കുന്ന രീതിയാണ് റോബിൻ സ്വീകരിച്ചതെന്നും വീട്ടിൽ തുടരാൻ റോബിൻ അർഹനല്ലെന്നുമാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഒത്തുകളിച്ച് സിംപതി നേടി ഫാൻസിനെ കൂട്ടാനാണ് ലക്ഷ്മിപ്രിയയുമൊത്ത് റോബിൻ‌ ശ്രമിച്ചതെന്ന് ജയിൽ ടാസ്ക്കിന് ശേഷം വീട്ടിലുള്ളവരു പ്രേക്ഷകരും പറഞ്ഞിരുന്നു.

ബി​ഗ് ബോസിൽ തുടരാൻ അർഹതയില്ല

'ഏതൊരു മൽസരാർഥിയും ബിഗ്‌ ബോസ് ഹൗസിനുള്ളിലേക്ക് വരുന്നത് മറ്റ് മത്സരാർഥികളോട് മത്സരിച്ച് ജയിക്കാൻ തന്നെയാണ്. എന്നാൽ ബിഗ്‌ ബോസിന് എതിരെ മത്സരിക്കുകയും പ്ലാൻ ചെയ്യുകയും നോമിനേഷനിലും ടാസ്കുകളിലും ബിഗ്‌ ബോസിനെ അപഹസിക്കുകയും ചെയ്യുന്ന ഒരു മത്സരാർഥിയെ ആദ്യമായാണ് കാണുന്നത്. അയാളുടെ യോഗ്യതയില്ലായ്മ അയാൾ തന്നെ പുറത്ത് കാട്ടിയിരിക്കുന്നു. ഇനിയും അവിടെ തുടരാൻ അയാൾ അർഹനാനാണോ..? ഒരിക്കൽ അത് കർശനമായി ചൂണ്ടി കാണിച്ച ലാലേട്ടനെ പോലും അപഹസിക്കുകയല്ലേ അയാൾ ചെയ്യുന്നത്. ബിഗ്‌ ബോസ് എന്ന ഷോയുടെ അന്തസത്ത പോലും അയാൾ ചോദ്യം ചെയ്യുകയല്ലേ ചെയ്യുന്നത്.'

ലാലേട്ടനേയും പ്രേക്ഷകരേയും അപഹാസ്യരും വിഡ്ഢികളുമാക്കി

'നോമിനേറ്റ് ചെയ്യാൻ ബിഗ്‌ ബോസ് പറഞ്ഞപ്പോൾ ബിഗ്‌ ബോസിനെയും പ്രേക്ഷകരെയും കളിയാക്കിയതുപോലെ നിസാര കാര്യങ്ങൾ പറഞ്ഞ് നോമിനേറ്റ് ചെയ്ത ഒരാളെ..., മനപ്പൂർവം ഗെയിം കളിക്കാതെ ജയിലിൽ പോകാൻ നോക്കിയ ഒരാളെ, എന്ത് അർഥത്തിലാണ് ഇനിയും ബിഗ്‌ ബോസ് ഹൗസിൽ നിലനിർത്തേണ്ടത്. എട്ട് മാസം അയാൾ പഠിച്ചിട്ട് വന്നത് ബിഗ്‌ ബോസിനെയും അവതാരകനായ ലാലേട്ടനേയും പ്രേക്ഷകരേയും അപഹാസ്യരും വിഡ്ഢികളും ആക്കാൻ ആണോ?. ബിഗ്‌ബോസ് മത്സരാർഥി ആയിരിക്കാൻ താൻ യോഗ്യൻ അല്ലെന്ന് അയാൾ സ്വയം വിളിച്ചു പറയുകയല്ലേ ഇത്തരം പ്രവർത്തിയിലൂടെ ചെയ്യുന്നത്.'

റോബിൻ മാന്യതയില്ലാതെ പെരുമാറി

'ഹിന്ദിയിലും മറ്റും ആയിരുന്നെങ്കിൽ എത്ര കൊമ്പത്തെ മത്സരാർഥി ആയിരുന്നാലും ഇത്തരക്കാർ പിന്നെ ബിഗ്‌ബോസ് ഹൗസിൽ ഉണ്ടാവില്ല എന്നതാണ് ഇതുവരെയുള്ള സീസണുകളിൽ കണ്ടിട്ടുള്ളത്' എന്നായിരുന്നു കുറിപ്പ്. ബ്ലസ്ലിയെ ജയിപ്പിക്കാമെന്നും ശേഷം താനും ലക്ഷ്മിപ്രിയയും ഒരുമിച്ച് ജയിലിൽ പോകമെന്നുമാണ് റോബിൻ നിശ്ചയിച്ചിരുന്നത്. അതിനായി ബ്ലസ്ലിയോട് ടാസ്ക്കിൽ തോൽക്കരുതെന്നും താൻ എന്തായാലും തോൽക്കാൻ വേണ്ടിയാണ് കളിക്കുകയെന്നും റോബിൻ പറഞ്ഞിരുന്നു. മാത്രമല്ല വലിയ അധ്വാനമില്ലാതെ ചെയ്യാൻ കഴിയുമായിരുന്ന ടാസ്ക്ക് ഒരു ശതമാനം പോലും ആത്മാർഥത ഇല്ലാതെയാണ് റോബിൻ കളിച്ചത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ജയിലിൽ ഒറ്റയ്ക്ക്

ജയിലിൽ തനിക്കൊപ്പം ലക്ഷ്മിപ്രിയയും വരുമെന്നാണ് ഡോക്ടർ കരുതിയിരുന്നത്. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകർത്ത് റോബിൻ ഒറ്റയ്ക്ക് ജയിലിൽ കിടന്നാൽ മതിയെന്ന് ബി​ഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത വിധി റോബിനും ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടായിരുന്നു. നിയന്ത്രണം വിട്ട് കരയുകയും ചെയ്തിരുന്നു റോബിൻ. നവീൻ ജയിലിൽ പോയപ്പോൾ കൂട്ടത്തോടെ കൊണ്ടുചെന്നാക്കാൻ വന്ന കുടുംബാം​ഗങ്ങൾ റോബിൻ ജയിലിൽ ആയപ്പോൾ തിരിഞ്ഞ് പോലും നോക്കിയില്ല. ക്യാപ്റ്റൻ നിമിഷ മാത്രമാണ് റോബിനെ ജയിലിലാക്കാൻ വന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X