നിയമം തെറ്റിച്ച ഡോക്ടറെ പുറത്താക്കാന്‍ പറ്റിയ അവസരമായിരുന്നു; ഇത്രയും മണ്ടന്മാരുള്ള ബിഗ് ബോസ് വേറെ ഇല്ല

പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളിലെ ബിഗ് ബോസ് കണ്ട് എട്ട് മാസത്തെ പഠനത്തിന് ശേഷമാണ് ഡോ. റോബിന്‍ വീടിനുള്ളിലേക്ക് എത്തിയത്. ഓരോ ദിവസം കഴിയുംതോറും വ്യത്യസ്തമായ സ്ട്രാറ്റര്‍ജിയാണ് റോബിന്‍ പുറത്തെടുക്കുന്നത്. പക്ഷേ എല്ലാം പകുതി വഴിയില്‍ ഡോക്ടര്‍ക്ക് തന്നെ പണിയായി കിട്ടുന്നതാണ് ശ്രദ്ധേയം.

ജയില്‍ നോമിനേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസം കാണിച്ചത്. ആരുടെയും പേര് പറയില്ലെന്ന് വാശി പിടിച്ച റോബിന്‍ ബിഗ് ബോസിന്റെ നിര്‍ദ്ദേശം പോലും ലംഘിച്ചിരുന്നു. അതുകൊണ്ട് ലക്ഷ്യൂറി ബജറ്റ് പോയിന്റില്‍ നഷ്ടം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ നിയമം ലംഘിച്ചെന്ന് ചൂണ്ടി കാണിച്ച് റോബിനെ പുറത്താക്കാന്‍ ഇതിലും നല്ല അവസരം കിട്ടാനില്ലായിരുന്നു എന്നാണ് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നത്. സഹമത്സരാര്‍ഥികള്‍ ആരും ചിന്തിക്കാതെ പോയ കാര്യമാണ് ബിഗ് ബോസ് ആരാധകരില്‍ ഒരാള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

ബിഗ് ബോസിന്റെ റൂള്‍ പാലിക്കാത്ത ഡോക്ടറെ പുറത്താക്കാം

'നോമിനേറ്റ് ചെയ്യണമെന്ന ബിഗ് ബോസിന്റെ റൂള്‍ പാലിക്കാത്ത ഡോക്ടറെ പുറത്താക്കാന്‍ ആവശ്യപ്പെട്ട്, ബിഗ് ബോസിനോട് സമര്‍ദ്ദം ചെലുത്താന്‍ സഹ മത്സരാര്‍ഥികള്‍ക്ക് കിട്ടിയ ഏറ്റവും നല്ല അവസരമായിരുന്നു ഇന്നലത്തേത്. പക്ഷേ അത്രയും ബുദ്ധിപരമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരാണ് കൂട്ടത്തില്‍ ഉള്ളത് എന്ന കോണ്‍ഫിഡന്‍സില്‍ തന്നെ ആണ് ഇന്നലെ ആ കൈവിട്ട കളി ഡോക്ടര്‍ കളിച്ചതും. വികാരം കൊണ്ട് ചിന്തിക്കാത്ത വിവേകശാലികളായ ഒരാളെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഡോക്ടര്‍ ഇന്നലെ ടാറ്റാ പറയാന്‍ പോലും അവസരം ഇല്ലാതെ സ്ഥലം വിട്ടേനെ...

Recommended Video

അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam
റൂള്‍ വയലേറ്റ് ചെയ്ത ഡോക്ടറെ പുറത്താക്കാന്‍ ഒരുത്തന്‍ പോലും ആവശ്യപ്പെട്ടില്ല

റൂള്‍ വയലേറ്റ് ചെയ്ത ഡോക്ടറെ പുറത്താക്കാന്‍ ഒരുത്തന്‍ പോലും ആവശ്യപ്പെട്ടില്ല. ഇത്രയും മണ്ടന്മാര്‍ ഉള്ള സീസണ്‍ ബിഗ് ബോസില്‍ വേറെയില്ല. ഒടുവില്‍ നോമിനേറ്റ് ചെയ്തു കൊണ്ട് നിയമ ലംഘനമെന്ന കുരുക്കില്‍ നിന്ന് ഡോക്ടര്‍ നൈസ് ആയിട്ട് ഊരുകയും ചെയ്തു. ഇത്രയും നല്ല സുവര്‍ണാവസരം കൈ വന്നപ്പോഴും, അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാതെ ''നോമിനേറ്റ് ചെയ്യാതെ ഇരിക്കുമ്പോള്‍ ഡോക്ടര്‍ക്ക് പുറത്ത് നന്മമരം ഇമേജ് ഉണ്ടാകും എന്ന് കരുതി - അത് പൊളിക്കാന്‍ വേണ്ടി അത്രയും വഴക്കുണ്ടാക്കി.

ഡോക്ടറിന് അത്രയും സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കി കൊടുത്തു

രണ്ട് ദിവസമായി അശ്വിനെ പോലെ അടങ്ങി മൂലക്ക് ഇരുന്ന ഡോക്ടറിന് അത്രയും സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കി കൊടുത്തു. ഒരു എപ്പിസോഡ് മുഴുവന്‍ അയാളെ ചുറ്റിപ്പറ്റി പോകുന്ന തരത്തില്‍ ആക്കി കൊടുത്ത മണ്ടന്മാര്‍ ആണ് കൂടെ കളിക്കുന്ന പമ്പര വിഡ്ഢികള്‍' ഈ മണ്ടന്മാര്‍ ആണ് ഡോക്ടറിന്റെ തുറുപ്പ് ചീട്ട്. എന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് റോബിന് തന്നെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഡോക്ടറിനെ കുറ്റം പറയുന്നവര്‍ പോലും ഓര്‍ക്കാത്ത ഒരു കാര്യം ഉണ്ട്

ഡോക്ടറിനെ കുറ്റം പറയുന്നവര്‍ പോലും ഓര്‍ക്കാത്ത ഒരു കാര്യം ഉണ്ട് നിങ്ങള്‍ വൈകിട്ട് 9.30 നു ടിവിയ്ക്ക് മുന്നില്‍ ഇരുന്നു ബിഗ് ബോസ് കാണുന്നുണ്ടെങ്കില്‍ അത് ഈ ഒരു മുതല്‍ ഉള്ളത് കൊണ്ട് ആണ്. അല്ലെങ്കില്‍ ഒരുത്തനും ഈ പരിപാടി കാണില്ല. അതു 100 % ഉറപ്പാണ്. അടിയും പിടിയും ഇല്ലാത്ത ബിഗ് ബോസ് ആര്‍ക്കു കാണണം ഹേ.. എന്നാല്‍ പിന്നെ സീരിയലുകള്‍ കണ്ടാല്‍ പോരെ. എന്നാണ് ആരാധകര്‍ ചോദിക്കുന്നത്'.

സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ പുറത്താക്കിയിരുന്നു

അവസാനത്തെ രണ്ട് സീസണുകളിലും സമാനമായ രീതിയില്‍ മത്സരാര്‍ഥികളെ പുറത്താക്കിയിരുന്നു. രണ്ടാം സീസണില്‍ സഹമത്സരാര്‍ഥിയെ ഉപദ്രവിച്ചു എന്ന് കാണിച്ച് കൊണ്ടാണ് രജിത് കുമാറിനെ പുറത്താക്കിയത്. മൂന്നാം സീസണില്‍ സഹമത്സരാര്‍ഥിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പുറത്തുള്ള കാര്യങ്ങള്‍ ചൂണ്ടി കാണിച്ചതോടെയാണ് ഫിറോസ് ഖാനും ഭാര്യ സജ്‌നയും ഔട്ട് ആവുന്നത്. നല്ല മത്സരാര്‍ഥികള്‍ ആയിരുന്നെങ്കിലും നിയമങ്ങള്‍ ലംഘിച്ചത് പ്രശ്‌നമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X