'രണ്ടുപേരും ആത്മാർഥമായി കരഞ്ഞു, സന്തോഷം തോന്നി'; പരസ്പരം ക്ഷമിച്ച് ലക്ഷ്മിപ്രിയയും ഡെയ്‌സിയും

വഴക്കും അടിയും ബഹളവും മാത്രമല്ല ഇടയ്ക്കെല്ലാം സന്തോഷവും സ്നേഹം നിറഞ്ഞതുമായ നിമിഷങ്ങളും ബി​ഗ് ബോസ് വീട്ടിൽ സംഭവിക്കാറുണ്ട്. അത്തരമൊരു നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മൂന്നാഴ്ചയായി ശത്രുക്കളെപ്പോലെ കഴിയുന്ന ലക്ഷ്മിപ്രിയയും ഡെയ്സിയും പരസ്പരം പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് സ്നേഹം പങ്കുവെക്കുന്ന വീഡിയോയാണത്. സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളെ ഇവിടെയുള്ളൂവെന്ന് പറഞ്ഞാണ് ഇടവേള നേരത്ത് പരസ്പരം സംസാരിച്ച് ലക്ഷ്മിപ്രിയയും ഡെയ്സിയും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തത്.

ആദ്യത്തെ ആഴ്ച കൊടുത്ത പാവ ടാസ്ക് മുതലാണ് ലക്ഷ്മി പ്രിയ ഡെയ്സി പ്രശ്നങ്ങൾക്ക് തുടക്കമായത്. ബ്ലസ്ലിയെ ചതിച്ച് ഡെയ്സി ​ഗെയിം കളിച്ചുവെന്നാണ് അന്ന് ലക്ഷ്മി പ്രിയ ആരോപിച്ചത്. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത് എന്നാണ് അന്ന് ഡെയ്സിയുടെ പ്രവൃത്തിയെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത്. ബിഗ് ബോസിനോടും തുടർന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്‍മി പ്രിയ പറഞ്ഞു. 'ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്.... ബിഗ് ബോസ് എന്ന് പറഞ്ഞാൽ നന്മയുണ്ടാകണം മനസുണ്ടാകണം മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം ജയം പറഞ്ഞാൽ ഏത് രീതിയിലും ചിലപ്പോൾ കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ... കൊള്ളക്കാർക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്‍ക്' എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.

പലവട്ടം ലക്ഷ്മി പ്രിയയും ഡെയ്സിയും ഏറ്റുമുട്ടിയിരുന്നു

ശേഷം ഭക്ഷണം, കിച്ചൺ ഡ്യൂട്ടി എന്നിവ സംബന്ധിച്ചും പലവട്ടം ലക്ഷ്മി പ്രിയയും ഡെയ്സിയും ഏറ്റുമുട്ടിയിരുന്നു. ഇത്രയും നാൾ കൊണ്ടുനടന്ന ഭാരമാണ് രണ്ടുപേരും ഇപ്പോൾ പരസ്പരം തെറ്റുകളും സങ്കടങ്ങളും ഏറ്റ് പറഞ്ഞ് തീർത്തത്. ആദ്യം ലക്ഷ്മി പ്രിയയെ കെട്ടിപിടിച്ചപ്പോൾ അമ്മയുടെ ഫീൽ തോന്നിയിരുന്നുവെന്നും പെട്ടന്ന് ഇനി മുതൽ തന്നെ അങ്ങനെ കാണേണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞത് വിഷമിപ്പിച്ചുവെന്നുമാണ് ഡെയ്സി പറഞ്ഞത്. താൻ കഷ്ടപ്പെട്ടതിന് കണക്ക് പറഞ്ഞതല്ലെന്നും ലക്ഷ്മിപ്രിയ ഡെയ്സിയോടും പറഞ്ഞു. എല്ലാം പറഞ്ഞ് തീർത്ത ഇരുവരും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ആനന്ദ കണ്ണീർ പൊഴിക്കുകയും ചെയ്തിരുന്നു.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി കെട്ടിപിടിച്ചു

ലക്ഷ്മിപ്രിയയും ഡെയ്സിയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി കെട്ടിപിടിച്ചതോടെ ​ഗ്രൂപ്പ് ഹ​​ഗ്​ഗ് ചെയ്യാൻ വീട്ടിലെ മറ്റ് അം​ഗങ്ങളും എത്തിയിരുന്നു. പ്രേക്ഷകരും ഇരുവരുടേയും നല്ല മനസിനെ അഭിനന്ദിച്ചു. 'പുഞ്ചിരിയോടെ കണ്ട് തീർക്കാൻ കഴിഞ്ഞൊരു നിമിഷം. കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. ഉണ്ടായ തെറ്റുകൾ പറഞ്ഞ് തീർത്ത് കെട്ടിപ്പിടിക്കുമ്പോൾ സ്നേഹവലയമായി എല്ലാരും ഒത്തുചേർന്ന സുന്ദര നിമിഷം, ദേഷ്യപ്പെടാൻ മാത്രമല്ല സ്നേഹിക്കാൻ കഴിയുന്ന ഒരു ഹൃദയം കൂടി എല്ലാവർക്കും ഉണ്ട്..., ഇങ്ങനെ വേണം മനസിൽ വെച്ചോണ്ട് ഇരിക്കാതെ പറഞ്ഞ് തീർക്കുക. അത് തന്നെ ഏറ്റവും വല്യ കാര്യമാണ്, മുട്ടിന് മുട്ടിന് അടി നടക്കുന്ന സ്ഥലം ആണേലും ഇടയ്ക്ക് ഇതുപോലെ ഉള്ള സ്നേഹമുള്ള നിമിഷം ഉണ്ടല്ലോ....' തുടങ്ങി നിരവധി കമന്റുകളാണ് ഇരുവരുടേയും വീഡിയോയ്ക്ക് വരുന്നത്.

റോബിനോടും മാപ്പ് ചോദിച്ച് ഡെയ്സി

കഴിഞ്ഞ ദിവസം റോബിനും ഡെയ്സിയും തമ്മിലും അടുക്കളുമായി ബന്ധപ്പെട്ട് വാക്ക് തർക്കം നടന്നിരുന്നു. അടുക്കള പ്രശ്നത്തിൽ തുടങ്ങിയ പ്രശ്നം പറഞ്ഞ് പറഞ്ഞ് വലുതാകുകയും വേറെ ലെവലിലേക്ക് പോകുകയും ചെയ്തു. ഡോക്ടറെ സൈക്കോ എന്ന് ഡെയ്സി വിളിച്ചത് ഷോയ്ക്ക് പുറത്തും ഏറെ ചർച്ചാവിഷയമായി. ഇപ്പോൾ പുതിയ എപ്പിസോഡിൽ സൈക്കോ വിളിയിലും ഡെയ്സി റോബിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. നിമിഷയും ഒപ്പം ഉണ്ടായിരുന്നപ്പോഴായിരുന്നു ഡെയ്സിയുടെ മാപ്പ് പറച്ചിൽ. എന്നാൽ തനിക്ക് അക്കാര്യത്തിൽ വിഷയമൊന്നും ഇല്ലെന്നായിരുന്നു റോബിന്റെ മറുപടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X