സൂരജിനെ ഫൈനല്‍ ഫൈവ് എത്തിക്കണേ; റോണ്‍സനും റിയാസും ലക്ഷ്മിപ്രിയയുമടക്കം അഖിലിന്റെ പ്രവചനം
ശക്തനായ മത്സരാര്‍ഥി ആയിരുന്നെങ്കിലും അഖിലും ബിഗ് ബോസില്‍ നിന്നും പുറത്തായി. അപ്രതീക്ഷിതമായിട്ടുള്ള പടിയിറക്കമാണ് അഖിലിന് സംഭവിച്ചതെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. എന്തായാലും പുറത്ത് വന്നതിന് ശേഷം തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ഓരോന്നായി അഖില്‍ ആരാധകരുമായി പങ്കുവെക്കുകയാണ്.
പ്രതീക്ഷിക്കാത്തതാണ് ഷോ യില്‍ നടന്നതെന്ന് പറഞ്ഞ താരം ഫൈനല്‍ ഫൈവിലേക്ക് വരാന്‍ സാധ്യതയുള്ള ചിലരെ കുറിച്ച് പറഞ്ഞു. അവശേഷിക്കുന്ന എട്ട് പേരില്‍ ആരും വന്നേക്കാം. എന്നാലും അടുത്തിടെ ഗെയിം മാറി കളിക്കാന്‍ തുടങ്ങിയതിനാല്‍ കൃത്യമായ നിരീക്ഷണമാണ് അഖില്‍ നടത്തിയിരിക്കുന്നത്.

ഇപ്പോഴുള്ളവരില്‍ നിന്നും ഫൈനല്‍ ഫൈവ് ആയി ഞാന്‍ പ്രവചിക്കുന്നത് കറക്ട് ആവണമെന്നില്ല. കാരണം ഞാന്‍ ഔട്ട് ആയി വന്നപ്പോള്‍ അപ്രതീക്ഷിതമായൊരു എവിക്ഷന്‍ എന്നാണ് ലാലേട്ടന്‍ പോലും പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാന്‍ കാണാത്ത പലതും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവും. എന്നാലും അകത്ത് നടന്ന സംഭവങ്ങളെ മുന്‍നിര്‍ത്തി അഞ്ച് പേരുകള്‍ അഖില്‍ പറഞ്ഞിരിക്കുകയാണ്.

ഒന്നമത് സൂരജിന്റെ പേരാണ് അഖില്‍ പറഞ്ഞത്. ഫൈനല്‍ ഫൈവില്‍ സൂരജ് ഉണ്ടാവണമെന്നുള്ളത് എന്റെ ആഗ്രഹമാണ്. അതുകൊണ്ട് മാത്രമല്ല ഷോ തുടങ്ങി എഴുപത്തിയേഴ് ദിവസം ആയിട്ടും ഒരേ സ്വഭാവത്തോടെ നിന്ന് വീട്ടിലുള്ളവര്‍ക്കും ഒരേ ഫീലിങ്ങിസോടെ കാണുന്ന വ്യക്തി സൂരജ് മാത്രമാണ്.

എന്റെ പ്രെഡിക്ഷന്‍ വേണമെങ്കില്‍ തെറ്റാം. എങ്കിലും രണ്ടാമത്തെയാള്‍ റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നതാണെങ്കിലും നല്ല ഗെയിമറാണ്. പല പല ഭാഷകളിലുള്ള ബിഗ് ബോസ് ഷോ കണ്ട് എങ്ങനെ അതിന്റെയുള്ളില്‍ ഗെയിം കളിക്കണമെന്ന് വ്യക്തമായി റിയാസിന് അറിയാം.

മൂന്നാമത്തെ ആള്‍ ലക്ഷ്മിപ്രിയ. അവര്‍ നല്ല ഗെയിമറാണ്. പുറത്തിറങ്ങി കഴിഞ്ഞ് ചോദിച്ചാല്‍ മാത്രമേ പുള്ളിക്കാരിയെ കുറിച്ച് അറിയാന്‍ പറ്റൂ. കാരണം പുള്ളിക്കാരിയ്ക്ക് പല സമയങ്ങളില്‍ പല ഇമോഷന്‍സാണ്. ഈ ഇമോഷന്‍സ് ഓരോന്നായി അവസരത്തിന് അനുസരിച്ച് ഉപയോഗിക്കുന്നതാണോ അതോ വരുന്നതാണോന്ന് നമുക്ക് അറിയില്ല. കാരണം ഇതൊരു ഷോ ആണ്. ലക്ഷ്മിപ്രിയയുടെ സ്ട്രാറ്റജിയാണെന്ന് പറയാന്‍ സാധിക്കില്ല. എന്ത് പ്രശ്‌നത്തിലും അത് തെറ്റാണെങ്കിലും ശരിയാണെങ്കിലും അഭിപ്രായം പറയാനുള്ള ധൈര്യം ലക്ഷ്മി ചേച്ചിയ്ക്കുണ്ട്.

നാലാമത്തെയാള്‍ ദില്‍ഷയാണ്. കുറച്ച് നാളുകള്‍ക്ക് മുന്നേയുള്ള ദില്‍ഷയല്ല ഇപ്പോഴുള്ളത്. സംസാരിക്കാന്‍ കഴിവുള്ള നല്ലൊരു പെണ്‍കുട്ടി ദില്‍ഷയുടെ ഉള്ളില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. അത് ഗംഭീരമാണ്. അതുകൊണ്ട് തന്നെ ദില്‍ഷ ഫൈനലില്‍ വന്നേക്കാം.
Recommended Video

ബ്ലെസ്ലി, ധന്യ, റോണ്‍സന്‍, വിനയ് എന്നിവരാണ് അവശേഷിക്കുന്നത്. ഇവരില്‍ ആര് വരുമെന്ന് കണ്‍ഫ്യൂഷന്‍ അഖിലിനുണ്ട്.
പക്ഷേ അഞ്ചാമത്തെ ആളായി റോൺസൻ്റെ പേരാണ് പറഞ്ഞിരിക്കുന്നത്. 'ബിഗ് ബോസില്‍ വന്നത് മുതല്‍ റോണ്‍സന്‍ ചേട്ടന്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ഞാനും ചോദിച്ചിട്ടുണ്ട്. എപ്പിസോഡുകള്‍ എടുത്ത് നോക്കിയിട്ട് വേണം അത് കാണാന്‍. ഇത്രയും എവിക്ഷനുകളില്‍ നിന്നും റോണ്‍സന്‍ ചേട്ടനെ പ്രേക്ഷകര്‍ സേവ് ചെയ്യണമെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് എന്തോ നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടാവാം. ഒരു സൈലന്റ് ഗെയിമര്‍ എന്നെനിക്കിപ്പോള്‍ തോന്നുന്നു' എന്നും അഖില്‍ പറയുന്നു.
ഇവരില്‍ ആരൊക്ക ഫൈനല്‍ ഫൈവില്‍ എത്തിയില്ലെങ്കിലും സൂരജിനെ എത്തിക്കണം എന്നാണ് പ്രേക്ഷകരോട് അഖിലിന്റെ ആവശ്യം.


Click it and Unblock the Notifications