അവസാനമെത്തുന്ന അഞ്ച് പേര്‍ ഇവരാണ്; ഫൈനല്‍ ഫൈവില്‍ എത്താന്‍ സാധ്യതയുള്ളവരുടെ പേര് പറഞ്ഞ് അപര്‍ണ

എട്ട് ആഴ്ചകള്‍ പിന്നിട്ട ബിഗ് ബോസില്‍ നിന്നും ഒരു മത്സരാര്‍ഥി കൂടി പുറത്തായി. ആദ്യമായി ഒരു വിദേശ വനിത ബിഗ് ബോസ് മലയാളം ടൈറ്റില്‍ വിന്നറാവുമെന്ന് പറഞ്ഞിരുന്നു. അപര്‍ണ മള്‍ബറിയാണ് ഒത്തിരി പ്രതീക്ഷകളുമായി ഷോ യിലേക്ക് എത്തിയ ആ താരം. എന്നാല്‍ അമ്പത്തിയാറ് ദിവസത്തെ മത്സരത്തിന് ശേഷം താരം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

പുറത്തിറങ്ങിയാലും സഹമത്സരാര്‍ഥികളെയോ പ്രേക്ഷകരെയോ ഒട്ടും വെറുപ്പിക്കാത്ത ആള്‍ എന്ന ലേബല്‍ അപര്‍ണയുടെ പേരിനൊപ്പമുണ്ട്. അതേ സമയം ഫൈനലില്‍ വരാന്‍ സാധ്യതയുള്ള അഞ്ച് മത്സരാര്‍ഥികള്‍ ആരായിരിക്കുമെന്ന് അപര്‍ണ പറഞ്ഞിരിക്കുകയാണ്. പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പ്രതികരണങ്ങളിലൂടെയാണ് താരം മനസ് തുറന്നത്.

ടോപ് ഫൈവില്‍ എത്താന്‍ സാധ്യതയുള്ളവരെ കുറിച്ച് അപർണ

'ടോപ് ഫൈവില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് തനിക്ക് തോന്നുന്ന അഞ്ച് പേരുടെ പേരുകള്‍ അപര്‍ണ പറഞ്ഞതിങ്ങനെയാണ്'..

* റോബിന്‍
* ദില്‍ഷ
* ധന്യ
* ജാസ്മിന്‍
* അഖില്‍

എന്നിവരാണ് അപര്‍ണ വിചാരിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍.

രണ്ടാഴ്ച കൂടി നില്‍ക്കുമെന്നാണ് കരുതിയത്

ഇത്രയും ദിവസം ബിഗ് ബോസില്‍ നിന്നതിനെ പറ്റിയും അപര്‍ണ പറഞ്ഞിരുന്നു. 'അമ്പത്തിയാറ് ദിവസം ഞാന്‍ അവിടെ ഉണ്ടായി. അടിപൊളിയാണെന്ന് പറയാം. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു. ഇത്രയധികം സുഹൃത്തുക്കളെ എനിക്ക് കിട്ടി. ഒരു വലിയ ജീവിതയാത്രയെന്നോ അനുഭവങ്ങളെന്നോ പറയാം.

ഇപ്പോള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വേണമെങ്കില്‍ പറയാം. രണ്ടാഴ്ച കൂടി നില്‍ക്കുമെന്നാണ് കരുതിയത്. എന്നിരുന്നാലും എന്റെ വിദ്യാര്‍ഥികളെയും കുടുംബത്തെയുമൊക്കെ കാണണമെന്നുള്ള ഫീലിംഗ് ഹൃദയത്തില്‍ വന്ന് തുടങ്ങിയിരുന്നു.

സത്യം പറഞ്ഞാല്‍ സന്തോഷവും സങ്കടവുമുണ്ട്

സത്യം പറഞ്ഞാല്‍ സന്തോഷവും സങ്കടവുമുണ്ട്. അത് രണ്ടും ഒരുമിച്ച് ഞാന്‍ ഫീല്‍ ചെയ്യുന്നതായിട്ടും അപര്‍ണ പറയുന്നു. അതേ സമയം അപര്‍ണയ്ക്ക് പിന്തുണ അറിയിച്ചാണ് ആരാധകരെത്തുന്നത്. 'ഒരു കാര്യത്തില്‍ വളരെ സന്തോഷം. ആരുടെയും വെറുപ്പോ, ദേഷ്യമോ, ചീത്തപേരോ, ഇല്ലതെ അപര്‍ണയ്ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റിയല്ലോ.

മാത്രമല്ല 50 ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയത് തന്നെ വലിയ കാര്യമാണ്. 17 മത്സാര്‍ത്ഥികള്‍ക്ക് ഇല്ലാത്ത മലയാളി സംസ്‌ക്കാരം ആകെ ഉള്ളത് മലയാളി അല്ലാത്ത ഒരാള്‍ക്കാണ്. അപര്‍ണയെ ഓര്‍ത്ത് മലയാളികള്‍ അഭിമാനിക്കണം.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. അപര്‍ണയെ കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളെ കുറിച്ചും ചിലര്‍ പങ്കുവെച്ചു.

Recommended Video

വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals
 ഒരുപാട് പ്രതിക്ഷ ഉണ്ടായിരുന്ന മത്സരാര്‍ഥി ആയിരുന്നു അപര്‍ണ

ഒരുപാട് പ്രതിക്ഷ ഉണ്ടായിരുന്ന മത്സരാര്‍ഥി ആയിരുന്നു അപര്‍ണ. പക്ഷെ സേഫ് ഗെയിം കാരണം പ്രേക്ഷക പിന്തുണ കുറഞ്ഞു. അതുകൊണ്ട് തന്നെ ഹേറ്റേഴ്‌സ് കുറവായിരിക്കും. നല്ലൊരു പേഴ്‌സണ്‍ ആണ് .പക്ഷെ ബിഗ് ബോസില്‍ ഇനി നിന്നിട്ടും ഒരു കാര്യവുമില്ല. സേഫ് ഗെയിമര്‍ പുറത്തു പോയത് നന്നായെന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X