'ഗേ'യാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, റിയാസിന്റെ വ്യക്തിത്വത്തെ വിമര്‍ശിക്കുന്നവരോട് അശ്വിന്‍...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആദ്യമായി ആരംഭിച്ച ഷോ 2018 ലാണ് മലയാളത്തില്‍ തുടങ്ങുന്നത്. തുടക്കത്തില്‍ അത്രയധികം സ്വീകാര്യത ഷോയ്ക്ക് ലഭിച്ചിരുന്നില്ല. മൂന്നാം സീസണ്‍ കഴിഞ്ഞതോടെയാണ് ബിഗ് ബോസ് ജനങ്ങള്‍ക്കിടയില്‍ പോപ്പുലറാവുകയായിരുന്നു. ഇപ്പോള്‍ മലയാളത്തിലെ ജനപ്രിയ മിനിസ്‌ക്രീന്‍ പരിപാടികളിലൊന്നാണ് ബിഗ് ബോസ്‌.

നിലവില്‍ മലയളത്തില്‍ ബിഗ് ബോസ് നാലാം സീസനാണ നടക്കുന്നത്. മാര്‍ച്ച് 27 നാണ് ഷോ ആരംഭിച്ചത്. കഴിഞ്ഞു പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് നാലാം ഭാഗം ഒരുക്കിയിരിക്കുന്നത്. ഇത് ഗെയിമുകളിലും മത്സരാര്‍ത്ഥിളുടെ തിരഞ്ഞെടുപ്പിലും പ്രകടമാണ്. വൈവിധ്യമാണ് ഇത്തവണത്തെ ഷോയുടെ തീം.

ബിഗ് ബോസ് സീസണ്‍ 4

ബിഗ് ബോസ് സീസണ്‍ 4 ഫൈനലിലേയ്ക്ക് നീങ്ങുകയാണ്. അവസാനഘട്ടത്തിലേയ്ക്കുള്ള മത്സരങ്ങളാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്. മത്സരം മുറുകുന്നതിനോടൊപ്പം തന്നെ ഹൗസ് അംഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായഭിന്നതയും പ്രശ്‌നങ്ങളും വർധിക്കുകയാണ്.

റിയാസ്

ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് റിയാസിന്റേത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് താരം ഹൗസിലെത്തിയത് കൃത്യമായ ഗെയിം പ്ലാനോടെയാണ് ഷോയില്‍ എത്തിയത്. വന്നതിന്റെ തൊട്ട് അടുത്ത ദിവസം ഗെയിം ആകെ മാറ്റി മറിക്കുകയായിരുന്നു. ഒട്ടും വിചാരിക്കാത്ത തലത്തിലേയ്ക്ക് റിയാസ് മത്സരത്തെ കൊണ്ടു പോയത്.

റിയാസിനെ കുറിച്ച്

മത്സരം മാറിയതോടെ റിയാസിന് ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ശത്രുക്കളുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ എല്ലാ വിരലുകളും റിയാസിന്റെ നേരെയാണ്‌ പുറത്ത് നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പലതും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതാണ്.

ഇപ്പോഴിത റിയാസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിഗ് ബോസ് താരം അശ്വിന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. റിയാസ് എന്ന വ്യക്തിയെ നോക്കാതെ ഗെയിമറെ ശ്രദ്ധിക്കാനാണ് അശ്വിന്‍ പറയുന്നത്. കൂടാതെ റിയാസ് ഗേയണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ

അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ... ' റിയാസ് ഗേയാണെന്ന് ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല. എന്നാല്‍ ഞാന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ജനങ്ങള്‍ ചിന്തിക്കുന്ന രീതി, അശ്വിനെ കണ്ടാല്‍ ഒരു ഗേയാണെന്ന് പറിയില്ലല്ലോ എന്നാണ്. അത് എന്താണ് അങ്ങനെ? കാഴ്ചയിലൂടെയാണോ ഒരാളുടെ സെക്ഷ്വാലിറ്റി മനസിലാക്കുന്നത്'; അശ്വിന്‍ ചോദിക്കുന്നു.

'അതുപോലെ തന്നെ ആരും റിയാസ് എന്ന വ്യക്തിയെ നോക്കേണ്ട. അദ്ദേഹത്തിന്റെ ഗെയിം മാത്രം നോക്കിയാല്‍ മതി.ബിഗ് ബോസ് പോലെയുളള ഷോയില്‍ വ്യക്തിയ്ക്കല്ല ഗെയിമിനാണ് പ്രാധാന്യ. മത്സരാർത്ഥിയുടെ ഗെയിം ഇഷ്ടമായാല്‍ വോട്ട് ചെയ്യുക. അല്ലെങ്കില്‍ എവിക്റ്റ് ചെയ്യാം'; അശ്വിന്‍ പറയുന്നു.

നിലവില്‍ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, വിനയ്, റോണ്‍സണ്‍, സൂരജ് എന്നിങ്ങനെ 8 പേരാണ് ഹൗസിലുള്ളത്.

ഇതില്‍ ധന്യ, റോണ്‍സണ്‍, വിനയ് എന്നിവരാണ് ഈ ആഴ്ചത്തെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇനി വരും ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X