For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹൗസിൽ കണ്ട റോൺസണിനെ ഇനി പുറത്ത് കാണാൻ സാധിക്കില്ല, എനിക്കൊരു നിലപാടുണ്ടായിരുന്നു'; റോൺസൺ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോര്‌ അവസാനത്തോട് അടുക്കുകയാണ്. ഇനി വെറും ഏഴ് ദിവസങ്ങൾ‌ കൂടി മാത്രമെ സീസൺ ഫോർ തീരാൻ അവശേഷിക്കുന്നുള്ളൂ. അതിനാൽ തന്നെ എല്ലാവരും വിജയി ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ്. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് റോൺസൺ ആയിരുന്നു.

  കാരണം റോൺസണിനായിരുന്നു ജനപിന്തുണ കുറവ്. വീട്ടിലുള്ളവർ റോൺസൺ എവിക്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം വൈൽഡ് കാർഡായി വന്നവർ പോലും റോൺസണിനെ സപ്പോർട്ട് ചെയ്താണ് നിന്നിരുന്നത്. മാത്രമല്ല നിരവധി നോമിനേഷൻ ലിസ്റ്റിൽ വന്നിട്ടും റോൺസൺ പുറത്തായിരുന്നില്ല.

  Also Read: ഇനി റോബിനെ ബി​ഗ് സ്ക്രീനിൽ കാണാം, ചിത്രം പ്രഖ്യാപിച്ച് സാക്ഷാൽ മോഹൻലാൽ ഒപ്പം ആശംസകളും!

  മറ്റുള്ളവരെപ്പോലെ വലിയ കരച്ചിലും ബഹളവുമെന്നുമില്ലാതെ സന്തോഷത്തോടെ വീടിന്റെ പടിയിറങ്ങിയ മത്സരാർഥി കൂടിയാണ് റോൺസൺ. വീട്ടിലേക്ക് കയറി വന്നപ്പോൾ മുതൽ റോൺസൺ വീട്ടിലേക്ക് പോകണമെന്ന ആ​ഗ്രഹം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു.

  കൂടാതെ കപ്പ് ജയിക്കണമെന്ന ആ​ഗ്രഹമൊന്നും റോൺസൺ ഒരിക്കൽ പോലും പങ്കുവെച്ചിട്ടില്ല. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര, അഖിൽ,വിനയ് എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും എവിക്ടായത്.

  ആരോ ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ‌ നിന്നും പുറത്ത് പോകുകയും ചെയ്തു.

  Also Read: 'അവനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയതിൽ സന്തോഷിക്കുന്നു, ലക്ഷ്മിപ്രിയയായി കലക്കി'; റിയാസിന്റെ ബന്ധുക്കൾ

  റോൺസൻറെ എവിക്ഷൻ ഏവരും ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ താൻ തുറക്കാതെ വെച്ചിരുന്ന സമ്മാനം റോൺസൺ തുറക്കുകയും അതിലുണ്ടായിരുന്ന സമ്മാനം എല്ലാവർക്കും നൽകുകയും ചെയ്തു. വളരെയധികം സന്തോഷത്തോടെയാണ് പുറത്തേക്ക് പോകുന്നതെന്ന് പറഞ്ഞാണ് റോൺസൺ മത്സരാർഥികളോട് യാത്ര പറഞ്ഞത്.

  റിയാസ്, ലക്ഷ്മിപ്രിയ, റോൺസൺ, ധന്യ, ബ്ലെസ്ലി എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്. ഇതിൽ ബ്ലെസ്ലി കഴിഞ്ഞ ദിവസം തന്നെ സേഫായി. ശേഷം ഞായറാഴ്ച ലക്ഷ്മി പ്രിയയും സേഫായി. ടാസ്ക്കിലൂടെയാണ് ബിഗ് ബോസ് എവിക്ഷൻ പ്രഖ്യാപിച്ചത്.

  ധന്യ, റിയാസ്, റോൺസൺ എന്നിവരുടെ ബാഗിൻറെ താക്കോൽ കറക്ടായി തുറക്കുന്നത് ആരാണോ അവരാകും വിജയിക്കുക. ആദ്യത്തെ ഘട്ടത്തിൽ തന്നെ ധന്യ സേഫ് ആയി. പിന്നിലെ റിയാസും സേഫ് ആയി.

  റോൺസൺ പുറത്തായതിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് റിയാസായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അതിനാൽ തന്നെ റോൺസൺ ഫൈനൽ ഫൈവിൽ തനിക്കൊപ്പം വരണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്ന് റിയാസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

  റോൺസണിന് നിലപാടില്ല പ്രശ്നങ്ങളിൽ ഇടപെടില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് സഹമത്സരാർഥികൾ റോൺസണിനെ എപ്പോഴും നോമിനേഷനിൽ ഇട്ടിരുന്നത്. സഹമത്സരാർഥികളുടെ അഭിപ്രായത്തെ കുറിച്ച് തനിക്ക് പറയാനുള്ളത് വ്യക്തമാക്കിയിരിക്കുകയാണ് പുറത്തിറങ്ങിയ റോൺസൺ.

  'ഞാൻ ഹൗസിലായിരിക്കുമ്പോൾ എല്ലാവരും പറഞ്ഞു എനിക്ക് നിലപാടില്ലെന്ന്. പക്ഷെ വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഒരു നിലപാടുമായിട്ടാണ് വന്നത്.'

  Recommended Video

  ഞാന്‍ വലിക്കില്ല, കുടിക്കില്ല...റോബിന്റെ ശീലങ്ങള്‍ | *BiggBoss

  'അതെ നിലപാടുകൊണ്ട് തിരിച്ച് പോകും എന്ന ഉറപ്പോടെയായിരുന്നു അവിടെ ഇത്രയും ദിവസം നിന്നതും. പുറത്തുള്ള റോൺസണായിരിക്കരുത് ഹൗസിൽ ചെല്ലുമ്പോളെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പുറത്തുള്ള റോൺസണിനെ ഉള്ളിൽ കാണിച്ചിട്ടില്ല. ഹൗസിലെ റോൺസണിനെ വീടിന് പുറത്ത് ഇനി കാണാനും സാധിക്കില്ല' റോൺസൺ പറഞ്ഞു.

  'അർഹതപ്പെട്ടവരാണ് ഇപ്പോൾ ബി​ഗ് ബോസ് ഷോയിൽ ഉള്ളത്. അവർ വിജയിക്കട്ടെ. അതിൽ സന്തോഷം മാത്രമേ ഉള്ളൂ എനിക്ക്. വളരെ ഡിഫിക്കൽറ്റാണ്. ബി​ഗ് ബോസിൽ നിൽക്കാൻ. അഡ്വൻഞ്ചറായിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഒരു റിയാലിറ്റി ഷോയ്ക്കും അപ്പുറത്താണ് ഇതിലെ കാര്യങ്ങൾ. അതിനകത്ത് സർവൈവ് ചെയ്യുക എന്നത് കഷ്ടപ്പാടാണ്.'

  'വീട്ടിൽ നിന്നും പറഞ്ഞുവിട്ടപ്പോൾ രണ്ടാഴ്ച എന്നാണ് പറഞ്ഞത്. അതിൽ ഇത്രയും ദിവസം നിൽക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. ബി​ഗ് ബോസ് വീടിനുള്ളിൽ ആദ്യം ഞാൻ കയറിയപ്പോൾ എന്ത് നിലപാട് ആയിരുന്നോ അത് പോലെ തന്നെ ഞാൻ തിരിച്ച് വന്നിരിക്കുകയാണ്' എന്നാണ് റോൺസൺ മോഹൻലാലിനോട് പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Evicted Ronson Opens Up About His Game Plan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X