അതൊന്നും സെറ്റാകില്ല; ദില്‍ഷയോടുള്ള ബ്ലെസ്‌ലിയുടെയും ഡോക്ടറുടെയും പ്രേമം കലങ്ങിക്കുളമാകുമെന്ന് ശാലിനി നായര്‍

ബിഗ് ബോസ് ഹൗസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമായിരുന്നു ശാലിനി നായരുടേത്. അവതാരകയും വി.ജെയുമായിരുന്ന ശാലിനി നാടന്‍ സൗന്ദര്യത്തിന്റെയും ശാലീനതയുടെയും പ്രതീകമായാണ് പലരും വിലയിരുത്തിയത്. ഇത് സീസണിന്റെ തുടക്കത്തില്‍ത്തന്നെ ശാലിനിക്ക് ബാലാമണി ഇമേജ് ചാര്‍ത്തി നല്‍കുകയായിരുന്നു. ബിഗ് ബോസിലെ ഈ സീസണിലെ ഒരു ഇമോഷണല്‍ മത്സരാത്ഥിയായിരിക്കാം ശാലിനി എന്ന മുന്‍വിധിയും ഉണ്ടായിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ വാരം നടന്ന രണ്ടാമത്തെ എലിമിനേഷന്‍ പ്രക്രിയയിലൂടെ ശാലിനിക്ക് പുറത്തുപോകേണ്ടിവന്നു. അത്ര പെട്ടെന്നൊന്നും പുറത്തുപോകേണ്ടിയിരുന്ന മത്സരാര്‍ത്ഥിയായിരുന്നില്ല ശാലിനി എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

Shalini Nair

ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തുവന്ന ശേഷമുള്ള ശാലിനിയുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ഹൗസിനുള്ളിലെ കാര്യങ്ങള്‍ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയില്‍ പല കാര്യങ്ങളും ശാലിനി പ്രേക്ഷകരോട് പങ്കുവെക്കുന്നുണ്ട്. തനിക്കു നേരിടേണ്ടിവന്ന പല കാര്യങ്ങളെ കുറിച്ചും ശാലിനി തുറന്നു പറയുന്നു. ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും എന്നാല്‍ നാട്ടിലെത്തിയതിനാല്‍ ഇപ്പോള്‍
ഏറെ സന്തോഷവതിയാണെന്നും ശാലിനി പറയുന്നു.

ഹൗസിനുള്ളിലെ പ്രണയങ്ങള്‍ വെറും നനഞ്ഞ പടക്കങ്ങള്‍ പോലെയാണെന്നാണ് ശാലിനി പറയുന്നത്. ഡോക്ടര്‍ റോബിന് ദില്‍ഷയോടുള്ള പ്രണയം വെറുതെയാണെന്ന് തോന്നുന്നതായി ശാലിനി പറയുന്നു. അതുപോലെ ദില്‍ഷയോട് ബ്ലെസ്‌ലിക്കുള്ള പ്രണയം വെറും ക്രഷ് മാത്രമാണ്. അതൊന്നും നടക്കാന്‍ പോകുന്നില്ല. ബ്ലെസ്‌ലിയെ ഞാന്‍ ക്രഷ്‌ലി എന്നു വിളിച്ചപോലെ ദില്‍ഷയോട് വെറുതെയുള്ള ക്രഷ് തന്നെയാണെന്നു തോന്നുന്നു. ഇത്ര കുറഞ്ഞ സമയത്തില്‍ ആര്‍ക്കും ആരെയും മനസ്സിലാക്കാനുള്ള സമയമൊന്നും കിട്ടിയിട്ടില്ല. ബ്ലെസ്‌ലിയുടെ പ്രണയത്തിന് ഞാനും ദൃക്‌സാക്ഷിയാണ്. ഞാന്‍ അവിടെ പഞ്ചസാര കലക്കിക്കൊണ്ടിരുന്നപ്പോഴാണ് ദില്‍ഷ ബാത്ത് റൂമില്‍ കൈകഴുകാന്‍ പോകുന്നതും പിന്നാലെ ബ്ലെസ്‌ലി പോകുന്നതുമൊക്കെ. ഇതൊക്കെ ആളുകളെ കുറേ രസിപ്പിച്ചുവെന്നു തോന്നുന്നു.

ഡോക്ടര്‍ ഒരു ലോലനാണ്. ഗെയിം വരുമ്പോള്‍ ഡോക്ടറിന് പ്രത്യേക സ്ട്രാറ്റജി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. അപ്പോള്‍ ഡോക്ടര്‍ വേറെ ലെവലാണെന്ന് ശാലിനി പറയുന്നു. ഡോക്ടര്‍ ഡോക്ടറല്ലാതായി മാറുന്ന സാഹചര്യങ്ങളുമൊക്കെയുണ്ടായിട്ടുണ്ട്. ഡോക്ടറുടെ പ്രേമസ്ട്രാറ്റജിയെ വേറൊരു ഇഞ്ചക്ഷന്‍ കൊണ്ട് തിരിച്ചു കൊടുത്തു കിടത്തുമെന്നാണ് തനിക്കു തോന്നുന്നതെന്നും ശാലിനി പറയുന്നു. ഡോക്ടറുടെയും ബ്ലെസ്‌ലിയുടെയും പ്രണയം കലങ്ങിക്കുളമാകുമെന്ന് തന്നെയാണ് എനിക്കു തോന്നുന്നത്. അതൊന്നും സെറ്റാകാനുള്ള സമയം ആയിട്ടില്ല.

Bigg Boss

ദില്‍ഷയോടുള്ള പ്രണയത്തിന്റെ ആദ്യ സൂചന നല്‍കിയത് റോബിനാണ്. എന്നാല്‍ റോബിന് ഒരു ചാന്‍സ് ലഭിക്കുന്നതിന് മുമ്പ് തന്നെ ബ്ലെസ്‌ലി ദില്‍ഷയോട് പ്രണയം തുറന്നു പറയുകയായിരുന്നു. അതിനുള്ള അവസരം നല്‍കിയതാകട്ടെ ബിഗ് ബോസും.

ഒരു ദിവസം പ്രണയത്തെക്കുറിച്ച് പറയാനുള്ള വേദി ബിഗ് ബോസ് നല്‍കിയിരുന്നു. അതില്‍ സംസാരിച്ചുകൊണ്ടിരിക്കേ ബ്ലെസ്‌ലി ബിഗ് ബോസില്‍ തനിക്കുണ്ടായ ക്രഷിനെ പറ്റിയും സൂചിപ്പിച്ചു. ഹൗസിനുള്ളില്‍ തനിക്ക് ദില്‍ഷയോടാണ് ക്രഷ് തോന്നുന്നതെന്ന് ബ്ലെസ്‌ലി വെളിപ്പെടുത്തുകയായിരുന്നു. നേരത്തെ നിനക്ക് ഞാനൊരു അവസരം തന്നാല്‍ പ്രണയിക്കുമോ എന്ന് ദില്‍ഷ ബ്ലെസ്‌ലിയോട് ചോദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ നോക്കും എന്ന് ബെസ്‌ലി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ, ബിഗ് ബോസ് അവസരം നല്‍കിയപ്പോഴാണ് ബ്ലെസ്‌ലി ദില്‍ഷയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞത്.

Recommended Video

പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

പ്രണയം എന്ന് പറഞ്ഞില്ലെങ്കിലും ആരാധനയാണെന്ന് പറഞ്ഞതിനാല്‍ ഇതൊരു ഗെയിം മാത്രമാണ്. എന്നാല്‍ ഡോക്ടര്‍ റോബിന് കിട്ടുന്ന മുട്ടന്‍പണിയായി പോയെന്നായിരുന്നു ബ്ലെസ്‌ലിയോട് ആരാധകരുടെ പ്രതികരണം. 'അങ്ങനെ ചെക്കന്‍ ദില്‍ഷയോടുള്ള ക്രഷ് തുറന്നു പറഞ്ഞിരിക്കുന്നു. നല്ല അടിപൊളി ട്വിസ്റ്റ്'. ഒരൊറ്റ എപ്പിസോഡ് കൊണ്ട് ബ്ലെസ്‌ലി സ്‌കോര്‍ ചെയ്തത് കലക്കി. എന്തായാലും ഡോക്ടറുടെ സ്ട്രാറ്റജിക്ക് കിടിലനൊരു പണി കൊടുത്തതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നായിരുന്നു ആരാധകരില്‍ ഭൂരിഭാഗത്തിന്റെയും പ്രതികരണം.

Read more about: asianet bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X