രണ്ടു പേരും നല്ല സുഹൃത്തുക്കള്‍, ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അഖിലിനെ; തുറന്ന് പറഞ്ഞ് ശാലിനി

നാല് ആഴ്ചകള്‍ കൊണ്ട് തന്നെ ബിഗ് ബോസ് സീസണ്‍ 4 മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളെക്കാളും മികച്ച പ്രതികരണമാണ് നാലാം ഭാഗത്തിന് ലഭിക്കുന്നത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു.

ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു ശാലിനി. ഗെയിമില്‍ കൂടുതല്‍ സജീവമായി വരുമ്പോഴായിരുന്നു ഹൗസില്‍ നിന്ന് പുറത്താവുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും അവിടെ നിന്ന് കിട്ടിയ സൗഹൃദങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ശാലിനി. ഏഷ്യാനെറ്റിനോടാണ് ബിഗ് ബോസ് സീസണ്‍ 4 താരം മനസ്സ് തുറന്നത്. അഖിലിനെയാണ് ഏറ്റവും മിസ് ചെയ്യുക എന്നും ശാലിനി പറയുന്നു.

ശാലിനി

ബിഗ് ബോസ് ഹൗസിലെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് അഖിലിനെപ്പറ്റി വാചാലയായത്. അവിടെ തന്നെ മനസ്സിലാക്കിയിട്ടുള്ള ഒരാള്‍
അഖിലാണെന്നാണ് ശാലിനി പറയുന്നത്. കൂടാതെ തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ചും പറയുന്നുണ്ട്. ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ...' ബിഗ് ബോസ് ഹൗസില്‍ തന്നെ മാനസികമായി പിന്തുണച്ച ഒരാളാണ് അഖില്‍. ഞങ്ങള്‍ തമ്മില്‍ ചില നാടകങ്ങളൊക്കെ അവിടെ നടന്നിരുന്നു. കുറച്ച് പഞ്ചായൊക്കെ കലക്കി കൊടുത്തു. എന്നാല്‍ ആദ്യത്തെ ഫൈറ്റ് നടന്നതും ഞങ്ങള്‍ തമ്മില്‍ ആയിരുന്നു'; ശാലിനി തുറന്ന്പറഞ്ഞു.

അഖിലിനെ കുറിച്ച്

അഖില്‍ വളരെ കെയര്‍ ചെയ്യുന്ന വ്യക്തിയാണെന്നും ശാലിനി കൂട്ടിച്ചേർത്തു. ഒരേ ഫീല്‍ഡ് ആയത് കൊണ്ട് തന്നെ ഒരുപാട് പിന്തുണച്ചിരുന്നു. കൂടാതെ മനസ്സിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പെരുമാറുന്ന ആളല്ല. മനസ്സിലുള്ള സ്‌നേഹം സത്യസന്ധമായി കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ മിസ് ചെയ്യുമെന്നു ശാലിനി അഭിമുഖത്തില്‍ പറഞ്ഞു.

അഖിലിനെ കുറിച്ച് ശാലിനി

സുചിത്രയെ കുറിച്ചും പറയുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ നിരവധി രസകരമായ നിമിഷങ്ങള്‍ ഹൗസില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവിടെ എന്നെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളത് അഖില്‍ ആണെന്നും ശാലിനി വീണ്ടും ആവര്‍ത്തിച്ചു.

മത്സരാർത്ഥികളുടെ ഗെയിം

ബിഗ് ബോസ് ഹൗസിലെ എല്ലാവര്‍ക്കും അവരവരുടേതായ ഗെയിം പ്ലാനുണ്ടെന്ന് ശാലിനി അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു. എന്നാല്‍ ഇനി അത് തെറ്റും. പലര്‍ക്കും ഇതിനോടകം തന്നെ തെറ്റിയിട്ടുണ്ട്. അവിടെ പുകവലിക്കുന്നവരുണ്ട്. കണ്ടന്റ് പോവുമെന്ന് പറഞ്ഞ് മാറി നിന്ന് ചെയ്യുന്നവരുമുണ്ട്. ഒപ്പം മുഖം രക്ഷിക്കാനായി സെയ്ഫ് സോണില്‍ നിന്ന് കളിക്കുന്നവരുമുണ്ടെന്നും ശാലിനി വെളിപ്പെടുത്തി. ഇവരുടെ മുഖം രക്ഷിക്കാനായി മറ്റുള്ളവരെ നെഗറ്റിവായി ചിത്രീകരിക്കുന്നുണ്ടെന്നും ആരുടേയും പേരെടുത്ത് പറയാതെ താരം പറഞ്ഞു.

  മുഖം

താന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് അവിടെ നിന്നതെന്നും ശാലിനി പറഞ്ഞു. എന്നാല്‍ അങ്ങനെയാവാമായിരുന്നു എന്നൊന്നു ഇപ്പോഴും
തോന്നുന്നില്ല. അവിടെ നിന്നപ്പോള്‍ പാട്ട്പാടിയും ഡാന്‍സ് ചെയ്തുമൊക്കെ എല്ലാവരേയും സന്തോഷപ്പെടുത്തി, ശാലിനി പറഞ്ഞു.

മുഖഭാവം

തന്റെ മുഖഭാവത്തെ കുറിച്ചും ശാലിനി പറയുന്നുണ്ട്. എന്റേയും അമ്മയുടേയും മുഖം ഇങ്ങനെതന്നെയാണ്. താന്‍ വീക്കാണെന്ന് മറ്റുള്ളവര്‍ പറഞ്ഞ സമയത്ത് തന്റെ മുഖം ഇങ്ങനെയാണെണ് പറഞ്ഞിരുന്നു. വളരെ അത്മവിശ്വാസത്തോടെ സ്റ്റേജ് കൈകാര്യം ചെയ്യുന്ന ആളാണെന്ന് പറഞ്ഞു കൊണ്ട് ശാലിനി അവസാനിപ്പിക്കുന്നു.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
 സങ്കടം

പെട്ടെന്ന് പുറത്ത് പോയതിന്റെ സങ്കടം മോഹന്‍ലാലിനേടും പങ്കുവെച്ചിട്ടാണ് താരം ബിഗ് ബോസ് ഹൗസ് വിട്ടത്. ഇതുപോലെ അവിടെ തുറന്ന് സംസാരിച്ചാല്‍ മതിയാരുന്നു എന്നാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X