പ്രണയമോ? പുറത്തിറങ്ങിയ ശേഷം അഖിലിനെ പറ്റി സുചിത്രക്ക് പറയാനുള്ളത് ഇതാണ്

ബിഗ്ബോസ് സീസൺ ഫോറിൽ സംഭവബഹുലമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്. ഉലകനായകൻ കമലഹാസൻ തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഗ്ബോസ് വീട്ടിലെത്തിയിരുന്നു.

തുടർന്ന് വീട്ടിലുണ്ടായിരുന്നു മത്സരാർത്ഥികൾ കമലഹാസനു മുന്നിൽ അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനം ആലപിക്കുകയും ഡാൻസ് കളിക്കുകയും ഒക്കെ ചെയ്തു.

തുടർന്ന് ഈ ആഴ്ചത്തെ എവിക്ഷൻ പ്രക്രിയയായിരുന്നു. പ്രേക്ഷകർ കരുതിയിരുന്നതുപോലെ തന്നെ സുചിത്ര ആയിരുന്നു ഇത്തവണ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.

പൊതുവേ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന മത്സരാർത്ഥികൾ കരഞ്ഞു കണ്ണ് കലങ്ങിയാണ് ബിഗ് ബോസ് വീടിന്റെ പടിവാതിൽ കടന്നുപോകുന്നത്. എന്നാൽ, സുചിത്ര വളരെ സന്തോഷവതിയാണ് ബിഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങിയത്.

സുചിത്ര ബിഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മറ്റു മത്സരാർത്ഥികൾ വളരെ അധികം വിഷമത്തോട് കൂടിയാണ് സുചിത്ര യാത്ര അയച്ചത്.

ബിഗ്ബോസ് വീട്ടിലെ മൂവർസംഘം

ബിഗ് ബോസ് വീട്ടിൽ സുചിത്രയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു കുട്ടി അഖിലും സൂരജും. ബിഗ്ബോസ് വീട്ടിലെ മൂവർസംഘം എന്നുതന്നെ പറയാം.

സുചിത്ര പോയതിനു പിന്നാലെ വളരെ വികാരഭരിതനായി അഖിൽ വീടിനുള്ളിൽ പൊട്ടിക്കരയുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് ബിഗ് ബോസ് വീട്ടിനകത്തും പുറത്തും അഭ്യൂഹങ്ങൾ പരന്നിരുന്നു.

എന്നാൽ ഇപ്പോൾ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുചിത്ര അഖിലും സൂരജും തന്റെ സ്വന്തം കസിൻ ബ്രദേഴ്സ് ആണെന്ന് പറയുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ആണ് സുചിത്ര പറഞ്ഞത്.

കസിൻ ബ്രദർ എന്ന രീതിയിൽ എല്ലാം ഷെയർ ചെയ്യാവുന്ന രണ്ടുപേരെ എനിക്ക് അതിനകത്തുള്ളു

"കസിൻ ബ്രദർ എന്ന രീതിയിൽ എല്ലാം ഷെയർ ചെയ്യാവുന്ന രണ്ടുപേരെ എനിക്ക് അതിനകത്തുള്ളു. അഖിലും സൂരജും, അവരെ തന്നെ ആകും ഞാൻ വളരെ അധികം മിസ്സ് ചെയ്യുക.

കാരണം, അവർ രണ്ടുപേരും മാത്രമാണ് വളരെ ജനുവിൻ ആയി അതിനകത്തു നിൽക്കുന്നത്. എനിക്ക് മിസ്സ് ചെയ്യുന്നത് ഇവരെ രണ്ടുപേരെയും തന്നെയായിരിക്കും." സുചിത്ര പറഞ്ഞു.

കഴിഞ്ഞ ദിവസം സുചിത്ര പുറത്തു പോയതിനു ശേഷം അഖിലും സുചിത്രയെ പറ്റി സംസാരിക്കുകയുണ്ടായി. ബിഗ്ബോസ് വീട്ടിൽ എത്തിയ സമയത്ത് തനിക്കു സുചിത്രയെ ഇഷ്ടമില്ലായിരുന്നു എന്നാണ് അഖിൽ പറഞ്ഞത്.

എന്നാൽ കമ്പനി ആയതിനുശേഷം തന്റെ ഏറ്റവുമടുത്ത സുഹൃത്തായി സുചിത്ര മാറുകയായിരുന്നുവെന്നും തന്റെ ജീവിതത്തിൽ തനിക്ക് ഏറ്റവും അടുത്ത സുഹൃത്തായി തോന്നിയിട്ടുള്ളവരെല്ലാം ആദ്യം താൻ വെറുത്തിരുന്നവരായിരുന്നുവെന്നും അഖിൽ പറഞ്ഞു.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
ക്യാപ്റ്റൻ സ്ഥാനം സൂചിത്രാ സൂരജിന് നൽകി

സുചിത്ര പോയതിനുശേഷം ലക്ഷ്മിപ്രിയയും വളരെയധികം സങ്കടത്തോടെയാണ് ബിഗ്ബോസ് വീട്ടിൽ നിന്നത്. താൻ കാരണമാണ് സുചിത്ര പുറത്തുപോയത് ഒന്നും തന്നെ കൺഫഷൻ റൂമിലോട്ട് വിളിക്കണമെന്നും ലക്ഷ്മിപ്രിയ പറയുകയുണ്ടായി.

എവിക്ഷൻ നോമിനേഷൻ നടന്ന സമയത്ത് താനാണ് വന്നിരുന്നതെങ്കിൽ സുചിത്ര ഒരുപക്ഷേ പുറത്തുപോവുകയായിരുന്നു എന്നും താൻ ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ അർഹത ഉള്ളവൾ ആണോ എന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നുണ്ടായിരുന്നു.

ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയതിനു ശേഷമാണ് സുചിത്ര ബിഗ്ബോസിൽ നിന്നും പുറത്തു പോയത് അതുകൊണ്ടുതന്നെ തന്റെ ക്യാപ്റ്റൻ സ്ഥാനം സൂചിത്രാ സൂരജിന് നൽകി.

സുഹൃത്ത് പോയ വിഷമത്തിൽ ആണെങ്കിലും സൂരജ് തന്നെ ക്യാപ്റ്റൻ സ്ഥാനം ഏറ്റുവാങ്ങുകയും. സുചിത്ര നിശ്ചയിച്ചിരുന്നത് പോലെതന്നെ ഓരോ ടീമുകൾക്കും അവരുടെ ജോലികൾ തുടരാമെന്നും സൂരജ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X