ജാസ്മിൻ ഫാനായ ആര്യയുടേയും പ്രിയം നേടി റോബിൻ, ക്ഷമിക്കാനുള്ള റോബിന്റെ മനസിനെ പുകഴ്ത്തി ആരാധകർ!

ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം ജീവിതം മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഡോ.റോബിൻ രാധാക‍ൃഷ്ണൻ. ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലാണ് റോബിൻ മത്സരാർഥിയായി എത്തിയത്.

വിജയിയാകുക എന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് എത്തിയ റോബിന് പക്ഷെ പത്താം ആഴ്ചയിൽ പുറത്താകേണ്ടി വന്നു. സഹമത്സരാർഥി റിയാസുമായി നടന്ന വാക്കേറ്റവും പിന്നീട് നടന്ന കൈയ്യേറ്റ ശ്രമവുമെല്ലാമാണ് റോബിനെ ഹൗസിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കാൻ കാരണം. വിജയിയായില്ലെങ്കിലും ചുരുങ്ങിയ ​ദിവസം കൊണ്ട് റോബിൻ വീട്ടിലുണ്ടാക്കിയ ഓളം ചെറുതല്ല.

വലിയൊരു ഫാൻബേസ് ഉണ്ടാക്കാൻ‌ റോബിന് ബി​ഗ് ബോസിലൂടെ സാധിച്ചു. അതിനാൽ തന്നെ റോബിനെ ഹൗസിൽ നിന്നും പുറത്താക്കിയപ്പോൾ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതിഷേധവുമുണ്ടായി​. പലരും ബി​ഗ് ബോസ് ഷോ കാണുന്നത് തന്നെ അവസാനിപ്പിച്ചു.

റോബിൻ പുറത്തായതിന് പിന്നാലെ അതിന് കാരണക്കാരിൽ ഒരാളായ ജാസ്മിനും ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയി. ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വലിയ വഴക്കും ബഹളവും നടന്നുവെങ്കിലും ഹൗസിന് പുറത്ത് വന്ന ശേഷം സൗഹൃദത്തിലായി.

ജാസ്മിൻ ഫാനായ ആര്യയുടേയും പ്രിയം നേടി റോബിൻ

ഈ ജന്മത്തിൽ ജാസ്മിനും റോബിനും ഇനി പരസ്പരം മിണ്ടാനോ സൗഹൃദം പങ്കിടാനോ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് പുറത്തിറങ്ങിയ ജാസ്മിൻ നിമിഷയ്ക്കൊപ്പം വന്ന് റോബിനെ കണ്ടത്.

റോബിൻ തന്റെ അച്ഛനേയും കുടുംബക്കാരെയും വരെ മോശക്കാരായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ ജാസ്മിൻ തന്നെ എല്ലാം ക്ഷമിച്ച് റോബിനോട് കൂട്ടുകൂടിയത് പ്രേക്ഷകരേയും അമ്പരപ്പിച്ചു. ഇരുവരും തിരുവനന്തപുരത്ത് വന്നാണ് റോബിനെ സന്ദർശിച്ചത്.

ജാസമിനെ കെട്ടിപിടിച്ച് നിൽക്കുന്ന റോബിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. റോബിൻ പുറത്താകാൻ കാരണം ജാസ്മിനാണെന്ന് കാണിച്ച് ആരാധകർ വലിയ രീതിയിൽ ജാസ്മിനെതിരെ സോഷ്യൽമീഡിയയിൽ ആക്രമണം നടത്തിയിരുന്നു.

റോബിനൊപ്പമുള്ള വീഡിയോകൾ പങ്കുവെച്ച് ആര്യ

എല്ലാവരും ഒന്നായതിനാൽ ഇനി അതിനെല്ലാം അവസാനമാകും. ഇപ്പോൾ മുൻ ബി​ഗ് ബോസ് താരം ആര്യയ്ക്കൊപ്പം നിൽക്കുന്ന റോബിന്റെ വീഡിയോയാണ് വൈറലാകുന്നത്. ജാസ്മിൻ ഫാനായ ആര്യ റോബിനൊപ്പമുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി.

ജാസ്മിനൊപ്പമുള്ള വീഡിയോകളോ ഫോട്ടോകളോ ആര്യയുടെ സോഷ്യൽമീഡിയ പേജിലില്ല. പകരം സ്റ്റോറിയിലടക്കം റോബിനാണ് നിറഞ്ഞ് നിൽക്കുന്നത്.

ഏഷ്യാനെറ്റിൽ തുടങ്ങാൻ പോകുന്ന സ്റ്റാർട്ട് മ്യൂസിക്ക് സീസൺ ഫോറിന്റെ വേദിയിൽ വെച്ചാണ് ബി​ഗ് ബോസിന് ശേഷം പുറത്തിറങ്ങിയ റോബിനെ ആര്യ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും. ആര്യയാണ് സ്റ്റാർട്ട് മ്യൂസിക്കിന്റെ അവതാരകരിൽ ഒരാൾ.‌

ക്ഷമിക്കാനുള്ള റോബിന്റെ മനസിനെ പുകഴ്ത്തി ആരാധകർ

റോബിനും ആര്യയ്ക്കൊപ്പമുള്ള വീഡിയോകൾ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം മുൻ ബി​ഗ് ബോസ് താരം അനൂപ് കൃഷ്ണനുമായും റോബിൻ ചങ്ങാത്തത്തിലായി.

ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയപ്പോൾ പിന്തുണച്ച് ആര്യയും എത്തിയിരുന്നു. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് തിരികെ കേരളത്തിലേക്ക് റോബിൻ വന്നപ്പോൾ വൻ ജനാവലിയാണ് എയർപോർട്ടിൽ റോബിനെ കാത്ത് നിന്നത്.

ഷോയിൽ നിന്നും പുറത്ത് വന്ന ശേഷം ഉദ്ഘാടനവും ഫോട്ടോഷൂട്ടും അഭിമുഖങ്ങളുമെല്ലാമായി റോബിൻ തിരക്കിലാണ്. കൂടാതെ ചില സിനിമാ അവസരങ്ങളും റോബിനെ തേടി വന്നിട്ടുണ്ട്.

Recommended Video

എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
സീസൺ ഫോർ റോബിന് സ്വന്തമായി

റോബിനുമായി വലിയ വഴക്കുകൾ കൂടിയിട്ടുള്ളവരും കൂട്ടമായി ആക്രമിച്ചിട്ടുള്ളവരുമാണ് ഡെയ്സി, നിമി, ജാസ്മിൻ, നവീൻ തുടങ്ങിയവർ. പക്ഷെ പുറത്തിറങ്ങിയ ശേഷം എല്ലാം മനസിൽ നിന്നും കളഞ്ഞ് ഇവരോടെല്ലാം റോബിൻ സൗഹൃദം സ്ഥാപിച്ചു.

അത്തരമൊരു സമീപനം റോബിൻ കാണിച്ചെങ്കിൽ അത് റോബിന്റെ മനസിന്റെ നന്മയാണ് കാണിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇനി ബി​ഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ഇപ്പോൾ വീട്ടിൽ ഏഴ് പേരാണ് കപ്പിന് വേണ്ടി പോരാടുന്നത്. അതിൽ ദിൽഷ, സൂരജ് എന്നിവരൊഴികെ മറ്റ് അഞ്ച് പേരും നോമിനേഷനിൽ വന്നിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X