'സൂരജിനെ ഫിനാലെയിൽ കാണണം, നയൻതാരയുടെ വിവാഹം കഴിഞ്ഞതിൽ റോൺസണിന് അത്ഭുതം'; ശാലിനി നായർ!

ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ഈ സീസണിൻറെ ഗ്രാൻഡ് ഫിനാലെ. തങ്ങളുടെ പ്രിയ മത്സരാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് പ്രശസ്തരും ആരാധകരുമൊത്തെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

മുംബൈയിൽ റോബിനൊപ്പമുള്ള കറക്കത്തെ കുറിച്ച് ശാലിനി | Bigg Boss Shalini Talks About Dr. Robin

​ഗ്രാൻ‌ഡ് ഫിനാലെയിൽ പങ്കെടുക്കാനായി നേരത്തെ സീസൺ ഫോറിൽ നിന്നും പുറത്തായ താരങ്ങളെല്ലാം തിരികെ മുംബൈയിൽ വന്നിട്ടുണ്ട്. അവസാന വീക്കെൻഡ് എപ്പിസോ‍ഡിൽ പുറത്തായത് റോൺസൺ വിൻസെന്റായിരുന്നു.

ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോൺസൺ വീട്ടിൽ പോയില്ല. ഫിനാലെ കൂടി കഴിഞ്ഞ ശേഷമെ വീട്ടിലേക്ക് പോകൂ. അതിന് മുമ്പായി റോൺസണിനെ കാണാൻ ഭാര്യ നീരജ മുംബൈയിൽ വന്നിരുന്നു. അതിന്റെ വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

വളരെ കുറച്ച് ദിവസം മാത്രം വീട്ടിൽ നിന്ന് ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടപ്പോഴേക്കും പുറത്താകേണ്ടി വന്ന മത്സരാർഥിയാണ് ശാലിനി നായർ. അവതാരക, മോഡൽ എന്നീ നിലകളിൽ തിളങ്ങുന്ന ശാലിനി പെട്ടന്ന് പുറത്തായതിൽ പ്രേക്ഷകർക്കും അതൃപ്തിയുണ്ടായിരുന്നു.

സൂരജിനെ ഫിനാലെയിൽ കാണണം

കാരണം ആ സമയത്ത് വീട്ടിൽ ഏറ്റവും ആക്ടീവായിരുന്ന മത്സരാർഥികളിൽ ഒരാൾ ശാലിനിയായിരുന്നു. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശാലിനി സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

സീസൺ ഫോർ ​ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനെത്തിയതിന്റെ വിശേഷങ്ങളും ശാലിനി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ശത്രുക്കളെല്ലാം മിത്രങ്ങളായി ഫാമിലി റീയൂണിയൻപോലെയാണ് ​​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പുള്ള ദിവസങ്ങൾ ആഘോഷിക്കുന്നത്. ഇപ്പോൾ ഫിനാലെ വിശേഷങ്ങളും ബി​ബി ഹൗസ് റീയൂണിയൻ വിശേഷങ്ങളും ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശാലിനി.

നയൻതാരയുടെ വിവാഹം കഴിഞ്ഞതിൽ റോൺസണിന് അത്ഭുതം

'കൊച്ചിയിൽ നിന്ന് നവീൻ ചേട്ടനും ജാനകിക്കൊപ്പമെല്ലാമാണ് മുംബൈയിലേക്ക് വന്നത്. വലിയൊരു സന്തോഷമായിരുന്നു ഈ വീണ്ടുമുള്ള ഒത്തുകൂടൽ. ഒരു വെക്കേഷൻ പ്രതീതിയാണ്. മുംബൈ ഇപ്പോഴാണ് ആസ്വദിച്ച് കാണുന്നത്. ഞങ്ങളെല്ലാവരും ഒരുമിച്ച് മുംബൈയിൽ കറങ്ങുകയും പർച്ചേസിങ് ചെയ്യുകയും ചെയ്തു.'

'എല്ലാവരും റോൺസൺ ചേട്ടനെ കാണാനുള്ള ആകാംഷയിലായിരുന്നു. കാരണം റോൺസൺ മാത്രമാണ് അവസാനം വീട്ടിൽ നിന്നും ഇറങ്ങിയത്. മാത്രമല്ല ആൾക്ക് മറ്റുള്ള വിശേഷങ്ങളൊന്നും അറിയുകയുമില്ല.'

'നടി നയൻതാരയുടെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞപ്പോൾ‌ റോൺസൺ അത്ഭുതത്തോടെയാണ് അതെല്ലാം കേട്ടത്. ആദ്യം വിശ്വസിക്കുന്നില്ലായിരുന്നു. കുറേനാൾ പുറംലോകവുമായി ബന്ധമില്ലാത്ത ജീവിതമായിരുന്നല്ലോ.'

​ഗ്രാന്റ് ഫിനാലെ ഒരുക്കങ്ങൾ

'​ഗ്രാന്റ് ഫിനാലെ സമയത്ത് ചെറിയ പരിപാടികൾ അവതരിപ്പിക്കാൻ പ്രാക്ടീസൊക്കെ കഴിഞ്ഞു. പിന്നെ സൂരജ് ഫിനാലെയിൽ എത്തുകയല്ലേ... അതൊന്ന് കാണാനും അതിയായ ആ​ഗ്രഹമുണ്ട്. എല്ലാവരും നന്നായി ​ഗെയിം കളിക്കുന്നുണ്ട്.'

'സേഫ് ​ഗെയിം അല്ലെങ്കിൽ മറ്റുള്ളവരുടെ പിന്തുണയോടെ കളിച്ചവർവരെ ഇപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിച്ച് അവരുടെ കഴിവ് തെളിയിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.'

'എല്ലാവരും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു. അതിൽ ഏറ്റവും അർഹതയുള്ള വ്യക്തി ജയിക്കട്ടെ. ബി​ഗ് ബോസ് ഫിനാലെ വിശേഷങ്ങൾ പരാമവധി സോഷ്യൽമീഡിയ വഴി പങ്കുവെക്കാൻ ശ്രമിക്കുന്നതായിരിക്കും.'

ആര് ജയിക്കും?

'എന്നെ പിന്തുണച്ചവർക്ക് ബി​ഗ് ബോസ് വിശേഷങ്ങൾ അറിയാൻ താൽപര്യമുണ്ടാകുമല്ലോ അതുകൊണ്ടാണ് സോഷ്യൽമീഡിയ വഴി ഒരോ ചെറിയ കാര്യവും പങ്കുവെക്കുന്നത്' ശാലിനി പറയുന്നു.

ഏറെ പ്രത്യേകതകളുള്ള മത്സരാർഥികളുമായാണ് ബി​ഗ് ബോസ് സീസൺ നാല് ആരംഭിച്ചത്. അക്കാര്യം ഷോ തുടങ്ങി രണ്ടാം ദിവസം മുതൽ പ്രേക്ഷകർക്ക് മനസിലായതാണ്. സംഭവ ബഹുലമായ പ്രശ്നങ്ങളും വാശികളും തർക്കങ്ങളുമൊക്കെയായി ബി​ഗ് ബോസ് സീസൺ നാല് അതിവേ​ഗത്തിൽ പ്രേക്ഷക ശ്രദ്ധയും നേടി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X