ഇത്തവണത്തെ എവിക്ഷൻ കടുപ്പമാവും; രണ്ടുപേർ ഒഴികെ ബാക്കി എല്ലാവരും ലിസ്റ്റിൽ

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഓരോ ആഴ്ചയും ഇനി ബിഗ് ബോസ് വീട്ടിനുള്ളിൽ ഇനി വളരെ നിർണായകമാണ്. അതുകൊണ്ട് തന്നെ നോമിനേഷൻ പ്രക്രിയയിൽ വരാതിരിക്കാനാവും ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർഥികളും ശ്രമിക്കുക.

മത്സരം മുറുകുമ്പോൾ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ ആരും ഇനി അന്യോന്യം വിട്ടുകൊടുക്കാനുള്ള സാധ്യതയില്ല. പരമാവധി അവസാന ആഴ്ചവരെ വീട്ടിനുള്ളിൽ നിൽക്കുക എന്നത് തന്നെയാവും ഓരോ മത്സരാർഥികളുടെയും ലക്ഷ്യവും.

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ പതിനൊന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഈ ആഴ്ചത്തെ നോമിനേഷൻ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്. റോബിനും ജാസ്മിനും പുറത്ത് പോയതോടെ ബിഗ് ബോസ് വീട്ടിൽ ഇനി ഒൻപത് മത്സരാർഥികളാണ് ബാക്കിയുള്ളത്. ഇവരിൽ രണ്ടുപേർ ഒഴികെ ബാക്കി എല്ലാവരും നോമിനേഷനിൽ വന്നിരിക്കുകയാണ്.

ക്യാപ്റ്റൻ ആയതുകൊണ്ടാണ് ഈ ആഴ്ചത്തെ നോമിനേഷനിൽ നിന്നും ധന്യ രക്ഷപെട്ടത്

സൂരജ്, റിയാസ്, റൊൺസൺ, വിനയ്, ലക്ഷ്മിപ്രിയ, അഖിൽ, ബ്ലെസ്ലി എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ ഉള്ളവർ. ക്യാപ്റ്റൻ ആയതുകൊണ്ടാണ് ഈ ആഴ്ചത്തെ നോമിനേഷനിൽ നിന്നും ധന്യ രക്ഷപെട്ടത്.

രണ്ടു പേരെ വെച്ചാണ് ഇത്തവണയും ബിഗ് ബോസ് നോമിനേഷനായി കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. അഖിൽ - ബ്ലെസ്ലി, ലക്ഷ്മി പ്രിയ - ദിൽഷ, സൂരജ് - റിയാസ്, റോൻസോൺ - വിനയ് എന്നിങ്ങനെയാണ് മത്സരാർത്ഥികളെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്. ലക്ഷ്മി പ്രിയ - ദിൽഷ എന്നിവരുടേത് ഒഴികെ മറ്റ് മത്സരാർഥികളുടെയെല്ലാം ചർച്ചകൾ പരാചയപെടുകയാണ് ഉണ്ടായത്.

അവസാന ഘട്ടത്തിലേക്ക് എത്തുന്നതുകൊണ്ട് തന്നെ ആർക്കും ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരാൻ താല്പര്യം ഇല്ലാതിരുന്നതാണ് കാരണം. എന്നാൽ ലക്ഷ്മിപ്രിയയും ദിൽഷയും തമ്മിലുള്ള ചർച്ചയിൽ രണ്ടുപേരും നോമിനേഷനിൽ വരാൻ തയ്യാറായിരുന്നു.

ലക്ഷ്മിപ്രിയ  നോമിനേറ്റ് ആവുകയായിരുന്നു

പ്രേക്ഷകരാണ് തങ്ങളിൽ ആര് നിൽക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഇരുവരും പറയുന്നുണ്ടായിരുന്നു. പ്രേക്ഷകരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഇനി ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ താൻ ആഗ്രഹിക്കുന്നുള്ളുവെന്നു ദിൽഷ തറപ്പിച്ച് പറഞ്ഞുവെങ്കിലും അവസാനം ലക്ഷ്മിപ്രിയ തന്നെ നോമിനേറ്റ് ആവുകയായിരുന്നു.

അങ്ങനെ ധന്യയും ദിൽഷയും ഒഴികെ ബിഗ് ബോസ് വീട്ടിലെ മറ്റ് മൽസറർഥികൾ എലാവരും ഈ ആഴ്ച നോമിനേറ്റ് ആവുകയായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ടുപേർ പുറത്തായതിനാൽ കഴിഞ്ഞ ആഴ്ച എവിക്ഷൻ ഇല്ലായിരുന്നു. നോമിനേഷൻ ലിസ്റ്റിൽ വന്ന റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും ഇജെക്ട് ആവുകയായിരുന്നു.

Recommended Video

Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat
പുറത്തായ ഒരു മത്സരാർത്ഥി തിരിച്ചുവരുന്നു

എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായ ഒരു മത്സരാർത്ഥി തിരിച്ചുവരുന്നു എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും ഒൻപതാം ആഴ്ച പുറത്തായ സുചിത്രയാണ് തിരിച്ചുവരുന്നതായി സൂചനകൾ പുറത്ത് വന്നത്.

ഷോയിൽ നിന്നും പുറത്തിറങ്ങിയിട്ടും സുചിത്രയെ മറ്റ് ഇന്റർവ്യൂകളിലും മറ്റും കാണാത്തതുകൊണ്ടാണ് പ്രേക്ഷകർ ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്. പോരാത്തതിന് തിങ്കളാഴ്ച മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയ മോർണിങ് ടാസ്‌ക്കും ഇതിന് സൂചനയായി പ്രേക്ഷകർ കണക്കാക്കുന്നു.

ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തൽ മത്സരാർത്ഥികൾ ആഗ്രഹിക്കുന്ന എവിക്ട് ആയ മത്സരാർത്ഥി ആരാണെന്ന് ചോദിച്ചപ്പോൾ സുചിത്രയുടെ പേരാണ് മിക്ക മത്സരാർഥികളും പറഞ്ഞത് .

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X