റിയാസ് വിജയിക്കുമെന്ന് തന്നെ കരുതിയിരുന്നു; അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ മള്‍ബറി
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍. എന്നാല്‍ സഹമത്സരാര്‍ഥികളായിരുന്ന പലര്‍ക്കും ദില്‍ഷയുടെ വിജയത്തെ അംഗീകരിക്കാന്‍ സാധിച്ചില്ല. ഭൂരിഭാഗം പേരും റിയാസ് വിജയിക്കുമെന്നാണ് കരുതിയിരുന്നത്. റിയാസ് പുറത്തായതോടെ ബ്ലെസ്ലിയായിരിക്കും എന്നും കരുതി. എന്നാല്‍ ദില്‍ഷയുടെ വിജയം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ അപര്‍ണ മള്‍ബറിയും ഇത് തന്നെയാണ് പറയുന്നത്.
ജാസ്മിനും നിമിഷയുമാണ് റിയാസിന് പിന്തുണയുമായി ആദ്യം വന്നത്. ബിഗ് ബോസിനകത്ത് ഇവര്‍ ഒരു ടീമായിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്നും താരങ്ങള്‍ പുറത്തായതോടെ പുറത്ത് നിന്നും റിയാസിന് പിന്തുണ അറിയിച്ചു. അവസാന നിമിഷം വരെ റിയാസിന്റെ വിജയത്തിന് വേണ്ടിയാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ ഫലം മറിച്ചാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് അപര്‍ണയിപ്പോള്‍ പറയുന്നത്.

അപര്‍ണയുടെ വാക്കുകളിങ്ങനെ... 'ഞാന്‍ വിചാരിച്ചിരുന്നത് റിയാസ് വിജയിക്കുമെന്നാണ്. പക്ഷേ വിജയിച്ചില്ല. എന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് റിയാസ് എത്തുമെന്ന് കരുതിയില്ല. റിയാസ് പുറത്തായപ്പോള്‍ കരുതിയത് ബ്ലെസ്ലി വിജയിക്കുമെന്നാണ്. പക്ഷേ റിസള്‍ട്ട് ഞെട്ടിച്ചു. എന്തായാലും റിയാസ് മാത്രമാണ് ഞങ്ങളുടെ മനസിലെ വിന്നര്‍. ഞങ്ങള്‍ ഓരോ മത്സരാര്‍ത്ഥികളും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതും റിയാസ് വിജയിക്കാനായിരുന്നു' എന്നാണ് അപര്‍ണ മള്‍ബറി പറയുന്നത്.

സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് റിയാസ് സലീം എത്തുന്നത്. നാല്‍പത് ദിവസത്തിന് ശേഷമെത്തിയ റിയാസ് തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങളാണ് വീടിനകത്ത് ഉണ്ടാക്കിയത്. എന്നാല്‍ പിന്നീട് നല്ല രീതിയില്‍ ഗെയിം കളിച്ച് തുടങ്ങി. റോബിന്‍ പുറത്തായത് റിയാസിനെ ഉപദ്രവിച്ചു എന്ന പേരിലാണ്. അതും മറ്റൊരു ഗെയിം തന്ത്രമാണ്. അവസാനമായപ്പോഴെക്കും അതുവരെ ഉണ്ടായിരുന്ന വിമര്‍ശനങ്ങളെല്ലാം മാറി ഫാന്‍ പവര്‍ കൂടി.

ജാസ്മിന്‍, നിമിഷ, ഡെയ്‌സി, റോണ്‍സന്‍, വിനയ് തുടങ്ങി മത്സരാര്‍ഥികളില്‍ ഒട്ടുമിക്ക ആളുകളും റിയാസിന് പിന്തുണ അറിയിച്ചെത്തി. ഫിനാലെയില്‍ ദില്‍ഷ വിജയിച്ചതോടെ ആരും അഭിനന്ദിക്കാനോ സന്തോഷം പങ്കുവെക്കാനോ വരാതിരുന്നതും അതുകൊണ്ടാണ്. ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്ന് ദില്‍ഷ പറഞ്ഞതിന് പിന്നാലെയാണ് ജാസ്മിനും നിമിഷയുമടക്കം പലരും ദില്‍ഷയ്ക്ക് ആശംസ അറിയിച്ച് എത്തിയത്.


Click it and Unblock the Notifications