For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുടക്കത്തില്‍ തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞു; ജാസ്മിനെ തല്ലാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി അപര്‍ണ

  |

  പ്രേക്ഷകര്‍ക്കും ബിഗ് ബോസ് അംഗങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു അപര്‍ണ മള്‍ബറി. അപര്‍ണ്ണയെ കുറിച്ച് ഹൗസിന് അകത്തും പുറത്തും വളരെ നല്ല ഇമേജാണുള്ളത്. 57 ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നിട്ടാണ് അപര്‍ണ മള്‍ബറി യാത്രയായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ചെറിയ സൂചനയുണ്ടായിരുന്നുവെങ്കിലും ഹൗസ് അംഗങ്ങളെ ഇത് ഞെട്ടിച്ചിരുന്നു. താരവും ഈ എവിക്ഷന്‍ പ്രതീക്ഷിച്ചില്ലായിരുന്നു. അപര്‍ണ അത് തുറന്ന് പറഞ്ഞിരുന്നു.

  Also Read:വൃന്ദാവനത്തിന് ശേഷം സീരിയലില്‍ നിന്ന് ഇടവേള എടുക്കാന്‍ കാരണം, മടങ്ങി വരവിനെ കുറിച്ച് ഷെമി

  57 ദിവസത്തിനിടെ ഒരിക്കല്‍ മാത്രമാണ് അപര്‍ണ ദേഷ്യപ്പെട്ട് കണ്ടത്. ജാസ്മിനോടായിരുന്നു പൊട്ടിത്തെറിച്ചത്. ഒപ്പം ഒരു അടി കൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും സുഹൃത്തുക്കളായി. ഇപ്പോഴിതാ ജാസ്മിനെ തല്ലാനുള്ള കാരണം വ്യക്തമാക്കുകയാണ് അപര്‍ണ.. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ ബിഗ് ബോസ ജീവിതത്തെ കുറിച്ചും പറയുന്നുണ്ട്.

  Also Read: ആ ചെടി കൈവശമുള്ളവര്‍ ബിഗ് ബോസില്‍ നിന്ന് തീര്‍ച്ചയായും പുറത്താകും, അടുത്ത ഊഴം ഈ മത്സരാര്‍ത്ഥിയുടേത്..

  പുറത്ത് ഇറങ്ങിയ ശേഷവും തന്റെ മനസ് ബിഗ് ബോസ് ഹൗസില്‍ തന്നെയായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'പുറത്തിറങ്ങിയ ശേഷവും എന്റെ മനസ് ബിഗ് ബോസ് ഹൗസില്‍ തന്നെയായിരുന്നു. പുറലോകവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു. മുംബൈയില്‍ നിന്ന് തിരിച്ചെത്തി എയര്‍പോര്‍ട്ടില്‍ ആളുകള്‍ സെല്‍ഫി എടുക്കാനൊക്കെ വന്നപ്പോഴാണ് തിരിച്ചറിവ് ലഭിക്കുന്നത്. ഇങ്ങനെയൊക്കെ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് ആദ്യമായിട്ടാണ്. ഇനി ആദ്യമേ എല്ലാവരുമായി പൊരുത്തപ്പെടാന്‍ പഠിക്കണമെന്നും അപര്‍ണ പറയുന്നു.

  'ജാസ്മിന്‍ ബിഗ് ബോസ് ഹൗസിലെ അപര്‍ണയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. എന്നാല്‍ അന്ന് അങ്ങനെയൊരു അടി ജാസ്മിന് അത്യാവശ്യമായിരുന്നു എന്നാണ് താരം പറയുന്നത്. ജാസ്മിന്‍ ആ ഇന്റന്‍ഷനോടെ വന്നപ്പോള്‍ തന്നെ ഞാന്‍ സ്റ്റോപ്പ് ചെയ്തു. അപ്പോഴത്തെ പ്രതികരണമായിരുന്നു ആ അടി. ആ അടി ആവശ്യമായിരുന്നു'.

  'എന്നോട് താത്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ നടക്കില്ലെന്ന് വ്യക്തമായി പറഞ്ഞതാണ്. താന്‍ വിവാഹിതയാണെന്നും ബൗണ്ടറിയ്ക്ക് അപ്പുറം കടക്കാന്‍ പറ്റിലല്ലെന്നും വളരെ കൃത്യമായി വ്യക്തമാക്കിയിരുന്നു, എന്നാല്‍ ആ സംഭവത്തിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി'; അപര്‍ണ്ണ തല്ലിയ സംഭവം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു.

  ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് ബ്ലെസ്ലിയോടാണെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. 'ബ്ലെസ്ലിയെ ഭയങ്കര ഇഷ്ടമാണെന്നും സഹോദരനെ പോലെയാണെന്നും അപര്‍ണ്ണ പറഞ്ഞു. ഞങ്ങള്‍ക്ക് ഇടയില്‍ നല്ല ബോണ്ട് ഉണ്ടായിരുന്നു. ഷോ കഴിഞ്ഞ് അവന്‍ വന്നാല്‍ ഉറപ്പായും കാണാന്‍ പോകും. അവനെയായിരിക്കും ആദ്യം കാണുകയെന്നും കൂട്ടിച്ചേര്‍ത്തു. തല കൊണ്ട് ചിന്തിക്കുന്ന ആളാണ് ബ്ലെസ്ലി. എന്നാല്‍ ഞാന്‍ ചിന്തിയ്ക്കുന്നത് ഹൃദയം കൊണ്ട് ആണ്. അവന് അറിയേണ്ടത് അവനെ കുറിച്ച് തന്നെയാണ്. ഞാനും വന്നത് അതിന് വേണ്ടിയാണ്. ആ തിരിച്ചറിവാണ് ഞങ്ങള്‍ക്ക് ഇടയിലെ ബോണ്ട്', അപര്‍ണ വ്യക്തമാക്കി.

  Recommended Video

  റിയാസിനെ സഹായിച്ച് ഞാൻ പുറത്തായി. അപർണ പറയുന്നു #AparnaMulberry #BiggBossMalayalam

  അതേസമയം ദില്‍ഷ- റോബിന്‍ പ്രണയത്തെ കുറിച്ച് തനിക്ക് കാര്യമായി ഒന്നും അറിയില്ലെന്നും താരം പറഞ്ഞു. നിങ്ങള്‍ കണ്ടത് പോലെയാണ് ഞങ്ങളും കണ്ടത്. പ്രണയം റോബിന്റെ ലവ് സ്ട്രറ്റജിയാണോ എന്നൊന്നും അറിയില്ലെന്നും അപര്‍ണ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ദില്‍ഷ അത് സ്വീകരിച്ചില്ല. അവരുടെ കാര്യത്തില്‍ കമന്റ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം ഡോക്ടര്‍ മികച്ച ഗെയിമറാണന്നും അഭിമുഖത്തിലൂടെ പറഞ്ഞു.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Malayalam Season 4 Fame Aparna Opens Up About Why She Beat Jasmin and Her misbehaviour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X