ചുണ്ടിലാണ് ചുംബിച്ചത്; ആദ്യ കിസ്സിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബ്ലെസ്ലി...

സംഭവബഹുലമായി ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ ആറാം ആഴ്ചയിലേയ്ക്ക് കടന്നിട്ടുണ്ട്. നിലവില്‍ 14 പേരാണ് ഹൗസിലുള്ളത്. ഒന്നിനൊന്ന് മികച്ച പോരാട്ടമാണ് ഇവര്‍ 14 പേരും ഹൗസിനുളളില്‍ കാഴ്ച വയ്ക്കുന്നത്. മികച്ച പിന്തുണയാണ് ഇവര്‍ക്ക് പുറത്ത് നിന്ന് ലഭിക്കുന്നത്. താരമൂല്യം നോക്കാതെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാര്‍ത്ഥികള്‍ക്കൊപ്പമാണ് പ്രേക്ഷകര്‍.

ബിഗ് ബോസ് ഹൗസില്‍ അടിയും വഴക്കും മാത്രമല്ല മത്സരാര്‍ഥികളുടെ ഇടയില്‍ പല രസകരമായ നിമിഷങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തിന് വേദിയാവുകയാണ് ബിഗ് ബോസ് ഷോ. ഒഴിവുവേളകളില്‍ പിണക്കവും പരിഭവവും മറന്ന് എല്ലാവരുംഒന്നിച്ച് ചേര്‍ന്ന് രസകരമായ ഗെയിമുകള്‍ കളിക്കാറുണ്ട്. മത്സരാർത്ഥികളുടെ അത്തരമൊരു ഗെയിമാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുന്നത്. ഗെയിമിന്റെ ഭാഗമായി ബ്ലെസ്ലി തന്റെ ആദ്യ ചുംബനത്തെ കുറിച്ച് പറയുകയാണ്. സുചിത്രയുടെ ചോദ്യത്തിനായിരുന്നു മറുപടി.

ചുംബനം

പേര് പറയാതെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയ്ക്കുമല്ലാതെ ആരേയാണ് ആദ്യമായി ചുംബിച്ചതെന്നായിരുന്നു ചോദ്യം. പെണ്‍കുട്ടി തന്നെയാണെന്നും പേര് പറയാന്‍ പറ്റില്ലെന്നുമായിരുന്നു ബ്ലെസ്ലിയുടെ മറുപടി. എവിടെയാണ് ചുംബിച്ചതെന്നായിരുന്നു ദില്‍ഷയുടെ സംശയം. പിന്നീട് ചുണ്ടിലാണെന്ന് ദില്‍ഷ തന്നെ ബ്ലെസ്ലി പറഞ്ഞതായി സുചിത്രയോട് പറയുന്നുണ്ട്. ബിഗ് ബോസ് ലൈവിലാണ് ഇവരുടെ സംഭാഷണം കാണിച്ചത്.

മികച്ച ഗെയിമർ

ഗായകനായ ബ്ലെസ്ലി ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് സീസണ്‍ 4 ന്റെ ആദ്യ ദിവസം തന്നെ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുകയായിരുന്നു. സീസണ്‍ 4 ലെ മികച്ച ഗെയിമാറാണ് ബ്ലെസ്ലി. ബുദ്ധി ഉപയോഗിച്ചാണ് ഓരേ ടാസ്‌ക്കിനേയും സമീപിക്കുന്നത്. മികച്ച രീതിയില്‍ ടാസ്‌ക്ക് ചെയ്തതിന് മോഹന്‍ലാലിന്റെ കയ്യില്‍ നിന്ന് സമ്മാനവും ലഭിച്ചിരുന്നു. കൂടാതെ ലാലേട്ടന്‍ ബ്ലെസ്ലിയെ അഭിനന്ദിക്കുകയും ചെയ്തു.

പ്രണയം

ബ്ലെസ്ലിയുടെ ഗെയിം പോലെ തന്നെ പ്രണയവും ഹൗസിന് അകത്തും പുറത്തും ഹിറ്റാണ്. ദില്‍ഷയോടാണ് ബ്ലെസ്ലി തന്റെ ഇഷ്ടം പറഞ്ഞത്. ബിഗ് ബോസ് അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് ദില്‍ഷയോട് ഇഷ്ടം തോന്നാനുള്ള കാരണവും ബ്ലെസ്ലി തുറന്ന് പറഞ്ഞു. മോഹന്‍ലാല്‍ എത്തിയ വാരാന്ത്യം എപ്പിസോഡിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. ഒപ്പം 'മകള്‍ക്ക് വിവാഹം ആലോചിക്കുമ്പോള്‍ തന്നേയും കൂടി പരിഗണിക്കണേ' എന്ന് ദില്‍ഷയുടെ പിതാവിന് ഒരു സന്ദേശവും ബിഗ് ബോസിലൂടെ പങ്കുവെച്ചിരുന്നു. ദില്‍ഷ ഇഷ്ടത്തില്‍ നിന്ന് ബ്ലെസ്ലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ദില്‍ഷയെ ഒരു തരത്തിലും ബ്ലെസ്ലി ശല്യപ്പെടുത്തുന്നില്ല.

എവിക്ഷന്‍

അഞ്ചാം ആഴ്ചയിലെ നോമിനേഷനില്‍ ബ്ലെസ്ലിയും ഇടംപിടിച്ചിട്ടുണ്ട്. 14 പേരില്‍ 9 പേരും ഇക്കുറി നോമിനേഷനിലുണ്ട്. ശനിയാഴ്ചയിലെ വാരാന്ത്യം എപ്പിസോഡില്‍ റോണ്‍സണും അപര്‍ണ്ണയും സെയ്ഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നവീന്‍, ഡെയ്‌സി, ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ജാസ്മിന്‍, ലക്ഷ്മി പ്രിയ എന്നിവരുടെ ഫലമാണ് ഇനി അറിയേണ്ടത്. അതേസമയം ഡെയ്‌സിയും നവീനും ഔട്ടായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ മാത്രമേ ഇതിനെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കുകയുള്ളൂ. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇവരുടെ പുറത്ത് പോക്ക് മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കും. ഇതോട് കൂടി ഗെയിമും മാറാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X