ആരുടേയും മുന്നില്‍ കരയാനിഷ്ടമില്ല, സഹിക്കാനാവുന്നില്ല, ബിഗ് ബോസ് ഹൗസില്‍ നിറകണ്ണുകളോടെ ധന്യ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധന്യ മേരി വര്‍ഗീസ്. സിനിമയിലൂടെയാണ് നടി കരിയര്‍ ആരംഭിക്കുന്നത്. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ ,നായകന്‍ എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗമാവാന്‍ ധന്യയ്ക്ക് കഴിഞ്ഞിരുന്നു. വിവാഹ ശേഷമാണ് ധന്യ സീരിയലില്‍ എത്തിയത്. മിനിസ്‌ക്രീനിലും വളരെ പെട്ടെന്ന് തന്നെ കൈനിറയെ ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതകല്യാണം എന്ന പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. സീത എന്നാണ് നടിയെ അറിയപ്പെടുന്നത്.ഈ പരമ്പര ധന്യയുടെ കരിയര്‍ മാറ്റുകയായിരുന്നു. സിനിമയിലൂടെ ലഭിച്ച പ്രേക്ഷക സ്വീകാര്യതയുടെ ഇരട്ടിയായിരുന്നു സീരിയലിലൂടെ കിട്ടിയത്. പരമ്പര അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചർച്ച വിഷയമാണ്. അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകി കൂടിയാണ് ധന്യ.

ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയാണ് ധന്യ. സാധ്യത ലിസ്റ്റില്‍
തന്നെ നടിയുടെ പേര് പ്രചരിച്ചിരുന്നു. ധന്യയെ ഏറെ സ്‌നേഹത്തോടെയാണ് ലാലേട്ടന്‍ ബിഗ് ബോസ് ഷോയിലേയ്ക്ക് സ്വാഗതം ചെയ്തത്. ഇപ്പോഴിതാ മകനെ കുറിച്ച് വാചാലയാവുകയാണ് താരം. സഹമത്സരാര്‍ത്ഥിയായി ബ്ലെസ്ലിയോടാണ് കുഞ്ഞിനെ കുറിച്ച് പറഞ്ഞത്. ഏറെ വൈകാരികമായിട്ടായിരുന്നു സംസാരിച്ചത്.
ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് മകനെയാണെന്നും ധന്യ പറയുന്നു.

 ധന്യയുടെ വാക്കുകള്‍ ഇങ്ങനെ

ധന്യയുടെ വാക്കുകള്‍ ഇങ്ങനെ...''ഷോയിലേക്ക് വരുമ്പോള്‍ മകനെയാണ് കൂടുതല്‍ മിസ് ചെയ്യുന്നത്. അമ്മ വിജയിച്ച് വരുന്നത് കാണാനാണ് കാത്തിരിക്കുകയാണ് അവന്‍. നിറകണ്ണുകളോടെ ധന്യ പറഞ്ഞു. എല്ലാവരുടേയും മുന്നില്‍ കരയുന്നത് ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. മോനെ അങ്ങനെ അധികം പേരുടെ കൂടെ കളിക്കാനൊന്നും വിടാറില്ല. ഞങ്ങളാണ് എപ്പോഴും അവന്റെ കൂടെയുള്ളത്.

അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ട്

നേരത്തെയും കുറച്ചുകാലം അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ മറന്നുകളയാനുണ്ട്. ചുറ്റുപാടുകളുമായൊന്നും ഞങ്ങള്‍ക്ക് അധികം ബന്ധമൊന്നുമില്ല. ഞങ്ങള്‍ മൂന്നുപേരുമുള്ള ലോകമാണ്. ഇടയ്ക്ക് അവനെ ഞാന്‍ എന്റെ നാട്ടില്‍ കൂത്താട്ടുകളത്ത് നിര്‍ത്തിയിരുന്നു. അന്ന് മൂന്ന് വയസ്സ് ആയിരുന്നു. എന്റെ അമ്മയും പപ്പയുമായിരുന്നു ആ സമയത്ത് അവനെ നോക്കിയതെന്ന്'' സങ്കടം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

മിസ് ചെയ്യുന്നു

''അവന്‍ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും. എന്നിട്ട് ഞാന്‍ ചെല്ലുന്നതും കാത്തിരിക്കും. എന്റെ കൂടെ കിടക്കാനാണ് അവന് ഇഷ്ടം. എന്റെ നാട് മനോഹരമാണ്, അതൊക്കെ കാണാനും അവിടെ കഴിയാനുമൊക്കെ അവന് പറ്റി. മകന് അതൊക്കെ കൊടുക്കാന്‍ എനിക്കും പറ്റി. ഈ വര്‍ഷമാണ് ഞങ്ങള്‍ അവനെ കൂടെ കൊണ്ടുവന്നത്. എനിക്ക് അവനെയാണ് ശരിക്കും മിസ് ചെയ്യുന്നതെന്ന്'' ധന്യ ആവര്‍ത്തിച്ചു.

 ഓര്‍ക്കാനിഷ്ടപ്പെടുന്നില്ല

''വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വന്നതില്‍പ്പിന്നെ നാട്ടിലേക്ക് അധികം പോയി നിക്കാനാവുമെന്നൊന്നും കരുതിയിരുന്നില്ലെന്നും'' താരം പറഞ്ഞു. എന്നാല്‍ മോനെ അവിടെ നിര്‍ത്താന്‍ പറ്റി. എന്റെ പപ്പയുടേയും മമ്മിയുടേയും സഹോദരന്റെയുമൊക്കെ സ്നേഹം അവന്‍ നന്നായിട്ട് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ അവനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാമായിരുന്നു. കുറച്ചുകാലം കൂടി അവന്‍ അവിടെ ആ നല്ല അന്തരീക്ഷത്തില്‍ നില്‍ക്കട്ടെയെന്നായിരുന്നു ഇച്ചായന്‍ പറഞ്ഞത്. വലിയൊരു ഉയര്‍ച്ചയില്‍ നിന്നായിരുന്നു ഞങ്ങള്‍ വീണത്. ആ വക കാര്യങ്ങളൊന്നും ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടുന്നില്ലെന്നും'' ധന്യ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X