For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലേക്ക് എന്നെ തിരഞ്ഞെടുത്തത് അതറിഞ്ഞ് തന്നെയാണ്; ഗെയിം കളിച്ചതിനെ കുറിച്ച് ധന്യ മേരി വര്‍ഗീസ്

  |

  മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലൂടെ മലയാളികളുടെ മനംകവര്‍ന്നിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് ധന്യ ബിഗ് ബോസിലേക്ക് പോവുന്നത്. തുടക്കം മുതല്‍ അവസാനം വരെ നിന്ന് നൂറ് ദിവസത്തെ മത്സരം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ധന്യ പുറത്തേക്ക് വരുന്നത്.

  വ്യത്യസ്തമായി മത്സരത്തില്‍ പങ്കെടുക്കുകയും ഗെയിം കളിക്കുകയും ചെയ്തതിന്റെ പേരില്‍ ധന്യയ്ക്ക് പുറത്ത് വലിയ സപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെല്ലാം പിന്തുണയുമായി ഭര്‍ത്താവും മകനും നിന്നിരുന്നതായിട്ടാണ് നടിയിപ്പോള്‍ പറയുന്നത്. ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ധന്യയുടെ വാക്കുകളിങ്ങനെയാണ്...

  'ബിഗ് ബോസ് ഷോ യില്‍ പോയപ്പോള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത് അഭിനയിക്കാതെ ഇരിക്കാനാണ്. ഞാന്‍ ഞാനായി തന്നെയാണ് അതില്‍ പങ്കെടുത്തത്. പൊതുവേ ഞാനൊരു വഴക്കാളിയല്ല. അധികമായി പ്രതികരണശേഷിയൊന്നുമില്ലാത്ത ഒരു സാധാരണ ആര്‍ട്ടിസ്റ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് എന്നെ ആ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ധന്യ എന്ന വ്യക്തിത്വം നിലനിര്‍ത്തി കൊണ്ട് തന്നെ നൂറ് ദിനങ്ങള്‍ അവിടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയുണ്ടെന്നും' നടി പറയുന്നു.

  Also Read: വയറ്റിലുള്ള കുഞ്ഞിനെ കൊല്ലാൻ വേണ്ടി ഞാൻ ചെയ്തതാണെന്ന് പറഞ്ഞവരുണ്ട്; തടിച്ചിയെന്ന കമന്റുകളെ കുറിച്ച് പാർവതി

  ബിഗ് ബോസിന് ശേഷം കുറച്ചൂടി ആളുകളിലേക്ക് എത്തിപ്പെടാന്‍ സാധിച്ചു എന്നതാണ് ഇതിലൂടെ ഉണ്ടായ ഗുണങ്ങളിലൊന്ന്. സീരിയലുകളിലെ കഥാപാത്രമല്ലാതെ എന്നെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ ഇതൊരു വേദിയായി എന്നാണ് തോന്നിയിട്ടുള്ളതെന്ന് മഹിളരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു.

  Also Read: ശ്രീനിവാസന്റെ വിവാഹം വീടും പറമ്പും ജപ്തി ചെയ്തതിന് ശേഷം; രജിസ്റ്റര്‍ ഓഫീസിലെ വിവാഹത്തെ കുറിച്ച് താരം

  എല്ലാത്തിനും ഭര്‍ത്താവ് ജോണിന്റെയും മകന്റെയും സപ്പോര്‍ട്ട് തന്റെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കുന്നു. ഷോ യില്‍ പങ്കെടുക്കുമ്പോള്‍ കരുതിക്കൂട്ടി നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകം മനസിലാക്കുന്നതിലും വ്യത്യാസം ഉണ്ടാവാറുണ്ട്.

  ബിഗ് ബോസിനെ കുറിച്ച് കൂട്ടുകാര്‍ പറഞ്ഞ നല്ല അഭിപ്രായങ്ങളും പലപ്പോഴായി ഷോ കണ്ടിട്ടുള്ള അനുഭവവും മാത്രമാണ് എന്റെ മനസിലുണ്ടായിരുന്നത്. പിആര്‍ വര്‍ക്കുകളൊന്നും ചെയ്യാതെ പോയതിനാല്‍ ഗെയിം നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു എന്നാണ് എനിക്ക് പറയാനുള്ളതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

  Also Read: സാമന്ത പുറത്തിറങ്ങാത്തത് ആരോഗ്യപ്രശ്‌നങ്ങൾ കാരണം!; ഷൂട്ടിങ് പോലും മാറ്റിവച്ചതായി റിപ്പോർട്ടുകൾ

  ബിഗ് ബോസിലെ എന്റെ പ്രകടനം കണ്ടതിന് ശേഷം തികച്ചും വ്യത്യസ്തയായിരുന്നു എന്നുള്ള കമന്റാണ് പ്രേക്ഷകരില്‍ നിന്നും കേട്ടത്. പ്രശ്‌നങ്ങളെ മനോഹരമായി കൈകാര്യം ചെയ്തുവെന്നും ഗെയിം ബ്രില്യന്റായി കളിച്ചു എന്നുമൊക്കെ പലരും പറഞ്ഞു. ഈ ഷോ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. പല സാഹചര്യങ്ങളിലും ഞാന്‍ പ്രതികരിച്ച വിധത്തിലാണ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതെന്ന് ധന്യ പറഞ്ഞു.

  Read more about: dhanya mary varghese bigg boss
  English summary
  Bigg Boss Malayalam Season 4 Fame Dhanya Mary Varghese Opens Up About Her Perfomance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X