ഡോക്ടർക്ക് എന്നെ പെട്ടെന്ന് കല്യാണം കഴിക്കണം; റോബിനുമായിട്ടുള്ള കല്യാണത്തെ കുറിച്ച് ദില്‍ഷ
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തികളാണ് ദില്‍ഷയും റോബിനും ബ്ലെസ്ലിയും. ഇവര്‍ ത്രീകോണ പ്രണയത്തിലാണെന്നായിരുന്നു ആരോപണം. മാത്രമല്ല ദില്‍ഷ വിന്നറായി പ്രഖ്യാപിക്കപ്പെട്ടതോടെ പലയിടത്ത് നിന്നും അതൃപ്തികളെത്തി.
Recommended Video
ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ആളോട് അര്‍ഹിച്ച വിജയമല്ല ലഭിച്ചതെന്ന് ചിലര്‍ പറഞ്ഞു. നൂറ് ദിവസം ബിഗ് ബോസിനുള്ളില്‍ പൊരുതി വിജയിച്ചാണ് താനീ ലക്ഷ്യത്തിലേക്ക് എത്തിയതെന്നാണ് ദില്‍ഷയിപ്പോള്‍ പറയുന്നത്.
ഇതിനിടെ റോബിനുമായിട്ടുള്ള കല്യാണം നടക്കുമോ എന്ന ചോദ്യങ്ങളുമെത്തി. അതെന്തായാലും നടക്കില്ലെന്നും താന്‍ ആ സൗഹൃദത്തില്‍ നിന്ന് പിന്മാറിയെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയില്‍ ദില്‍ഷ വെളിപ്പെടുത്തുന്നു.

ദില്‍റോബ്- എന്ന പേരിലാണ് ദില്‍ഷയെയും റോബിനെയും ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ഇരുവരുടെയും കെമിസ്ട്രി ഇഷ്ടപ്പെട്ട ഫാന്‍സ് താരങ്ങള്‍ വിവാഹം കഴിച്ചേക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. മത്സരത്തില്‍ നിന്നും പുറത്തായതിന് ശേഷം ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് റോബിനും വെളിപ്പെടുത്തി. ദില്‍ഷയുടെ തീരുമാനം അറിയാന്‍ ഇരുന്നവര്‍ക്ക് മുന്നിലേക്ക് ഒടുവില്‍ ആ വാര്‍ത്ത എത്തിയിരിക്കുകയാണ്.

'എന്നെ തട്ടിക്കളിച്ച് മതിയായോ എന്നാണ് ദില്‍ഷ ചോദിക്കുന്നത്. എല്ലാത്തിനും കുറ്റക്കാരി ഞാനാണെന്നാണ് എനിക്ക് വരുന്ന മെസേജുകൡ പറയുന്നത്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ബ്ലെസ്ലിയെ കുറിച്ചും ഡോക്ടറെ കുറിച്ചും ഇതുവരെ ജെനുവിനായി ഒരു മറുപടി കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.
ബ്ലെസ്ലിയ്ക്ക് എതിരായിട്ടുള്ള ഒരു വീഡിയോ ഡോക്ടര്‍ ഇട്ടിരുന്നു. അതേ കുറിച്ച് സംസാരിച്ചാല്‍ ബ്ലെസ്ലിയ്ക്ക് പ്രശ്‌നമാവും, ഡോക്ടറെ കുറ്റം പറയുന്നത് പോലെയുമാവും. അതുകൊണ്ടാണ് താനതില്‍ പ്രതികരിക്കാത്തതെന്ന്' ദില്‍ഷ പറയുന്നു.

താന്‍ സുഹൃത്തുക്കളെന്ന് കരുതിയവര്‍ക്ക് തന്നോടും അതുപോലൊരു സത്യസന്ധത ഇല്ലെന്നും അവരുമായിട്ടുള്ള സൗഹൃദം ഇനി ഉണ്ടാവില്ലെന്നും താരം വ്യക്തമാക്കി. അതേ സമയം റോബിനോട് ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നതിനെ പറ്റിയും ദില്‍ഷ സൂചിപ്പിച്ചു.
'എല്ലാവരും യേസ് പറയ് എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത് എന്റെ കല്യാണത്തിന്റെ കാര്യമാണ്. ഞാനും ഡോക്ടറും തമ്മില്‍ സംസാരിച്ചു. എനിക്ക് ഡോക്ടറോട് ചെറിയ ഇഷ്ടമുണ്ട്. അത് പ്രേമമാണോന്ന് അറിയില്ല. പക്ഷേ കുറച്ചൂടി സമയം വേണം. മനസിലാക്കാനുള്ള സമയവും വേണം. ചിലപ്പോള്‍ ആ ഇഷ്ടം വളര്‍ന്ന് കല്യാണത്തിലേക്ക് പോവാം.
ഡോക്ടറുടെ വീട്ടില്‍ പ്രഷര്‍ ഉണ്ട്. അദ്ദേഹത്തിന് എന്നെ പെട്ടെന്ന് കല്യാണം കഴിക്കണം. എടുത്ത് ചാടി കല്യാണം കഴിക്കാന്‍ എനിക്ക് സാധിക്കില്ല' എന്നാണ് ദില്‍ഷ വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്.

ദില്‍ഷയുടെ ആര്‍മിയോട് പറയാനുള്ളത്- 'എന്റെ ദില്‍ഷ ആര്‍മി ഒരിക്കലും മറ്റൊരാളെ ഡീഗ്രേഡ് ചെയ്ത് എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരാളെ നശിപ്പിച്ച് കൊണ്ടോ അവര്‍ക്കെതിരെ മോശം പറഞ്ഞോ എന്നെ പിന്തുണച്ചില്ല. അതിന് എന്റെ ആര്‍മിക്കാരോട് ഒരായിരം നന്ദി പറയാനുണ്ട്. ആരെയും വേദനിപ്പിച്ച് കൊണ്ട് ഒന്നും ചെയ്യരുത്. ആ വേദന നിങ്ങള്‍ ചിന്തിക്കുന്നതിനും മുകളിലാണ്. എന്റെ ആര്‍മിക്കാരോട് എനിക്ക് അഭിമാനമാണ് തോന്നുന്നത്. നിങ്ങള്‍ പോയ വഴി കറക്ട് ആയിരുന്നു'- ദില്‍ഷ പറയുന്നു.
ദിൽഷയുടെ വീഡിയോയുടെ പൂർണരൂപം കാണാം


Click it and Unblock the Notifications