For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറഞ്ഞ വാക്ക് പാലിക്കണമെന്ന് റോബിനോട് സൂരജ്; ഒടുവില്‍ ആ തമ്മില്‍ത്തല്ല് സംസാരിച്ച് ഒത്തുതീര്‍പ്പാക്കി

  |

  ബിഗ് ബോസ് കഴിഞ്ഞെങ്കിലും അതില്‍ നിന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. റോബിനും ദില്‍ഷയും തമ്മിലുണ്ടായ സൗഹൃദമാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് കാരണമായത്. എന്നാല്‍ റോബിന്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചെങ്കിലും ദില്‍ഷയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമായി.

  ഇതില്‍ പ്രതികരിച്ച് കൊണ്ട് റോബിന്‍ ലൈവിലെത്തിയിരുന്നു. റോബിന്റെ വീഡിയോ വൈറലായതോടെ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ദില്‍ഷയുടെ സഹോദരിമാരും പറഞ്ഞു. ഇതിന് പിന്നാലെ പ്രശ്‌നം പരിഹരിച്ചെന്ന പറഞ്ഞ് ദില്‍ഷയുടെ സുഹൃത്ത് സൂരജുമെത്തി. അദ്ദേഹത്തിന്റെ സ്റ്റോറി റോബിനും ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ദില്‍-റോബിനെ ചൊല്ലിയുള്ള തമ്മില്‍ത്തല്ലൊക്കെ അവസാനിച്ചെന്ന് വേണം പറയാന്‍. വിശദമായി വായിക്കാം..

  എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതിനെ പറ്റി ദില്‍ഷയുടെ സഹോദരിമാര്‍...

  ഹായ് റോബിന്‍ ചേട്ടാ.. നിങ്ങളിട്ട വീഡിയോ കണ്ടിരുന്നു. ഇന്നത്തോടെ എല്ലാത്തിനും വിശദീകരണം നല്‍കി ക്ലോസ് ചെയ്യണമെന്ന് വിചാരിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ തോന്നിയതിന് നന്ദി. അതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. കാരണം ഞങ്ങള്‍ അനുഭവിച്ച ഡ്രീഗ്രേഡിങ്ങിനോ വേദനയ്‌ക്കോ ഒന്നും അത് പരിഹാരമാവില്ല.

  Also Read: രണ്ട് ഭാര്യമാരോടും നല്ല ബന്ധം പുലർത്താനായില്ല, സൂപ്പർ താരമാവാന്‍ പോയത് കൊണ്ട് നഷ്ടപ്പെട്ടതിനെ പറ്റി ആമിർ ഖാൻ

  ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയതിന് നന്ദി. ഞങ്ങളും എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്. റോബിനും പറഞ്ഞ വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ വീഡിയോയില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു. പിന്നെ കല്യാണമായെന്ന് കേട്ടു. ഞങ്ങള്‍ക്കും അതില്‍ വലിയ സന്തോഷമുണ്ട്. രണ്ട് പേര്‍ക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... എന്നുമാണ് ദില്‍ഷയുടെ സഹോദിരമാര്‍ റോബിനോട് പറഞ്ഞത്. ഈ വീഡിയോ റോബിന്‍ പങ്കുവെക്കുകയും ചെയ്തു.

  Also Read: 'കൊച്ചിനെ പോലും നോക്കാത്ത തള്ള' എന്നായിരിക്കും കമൻ്റുകൾ; ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് സീരിയല്‍ നടി വരദ

  റോബിന്‍-ദില്‍ഷ പ്രശ്‌നത്തിനിടയില്‍ മദ്ധ്യസ്ഥം വഹിച്ചതിനെ പറ്റി സൂരജിന്റെ വാക്കുകളിങ്ങനെ..

  ഇതിന് പിന്നാലെയാണ് ദില്‍ഷയുടെ സുഹൃത്ത് സൂരജ് പങ്കുവെച്ച കുറിപ്പും റോബിന്‍ പോസ്റ്റ് ചെയ്യുന്നത്. 'ഈ പ്രശ്‌നം അവസാനിക്കുന്നതിന് ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ എനിക്കൊത്തിരി സന്തോഷമുണ്ട്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ നിങ്ങളുടെ വീഡിയോ അംഗീകരിച്ച് കൊണ്ട് ഞാന്‍ ഒരു സ്‌റ്റോറി പോസ്റ്റ് ചെയ്യുന്നു. ഇനിയൊരു പ്രകോപനം ഉണ്ടാവാത്തിടത്തോളം കാലം ഈ വിഷയത്തെ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്ന് ഇതിനാല്‍ അറിയിക്കുകയാണ്.

  Also Read: അനിയത്തിയെ മോശമാക്കാൻ ഞങ്ങൾ കൂട്ട് നിൽക്കുമോ? റോബിൻ്റെ വീഡിയോയെ കുറിച്ച് ദിൽഷയുടെ സഹോദരിമാർ

  Recommended Video

  കോട്ടൂരാനും ഗ്യാങിനുമെതിരെ സൂരജ് | *BiggBoss

  നിങ്ങളുടെ വാക്ക് പാലിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. അതുപോലെ നിങ്ങളുടെ ആര്‍മിക്കാരില്‍ നിന്നും യൂട്യൂബ്് ചാനലുകളില്‍ നിന്നുമുള്ള ഡീഗ്രെഡിങ് അവസാനിക്കുമെന്നാണ് കരുതുന്നത്. നമ്മളെല്ലാവര്‍ക്കും സ്വന്തം കാര്യം നോക്കി മുന്നോട്ട് ജീവിക്കാം. എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടേ...

  ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയ്ക്കും അവരുടെ വിവാഹനിശ്ചയത്തിനും വിവാഹത്തിനുമൊക്കെയുള്ള എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. നിങ്ങള്‍ക്ക് മനോഹരമായൊരു ജീവിതം ഉണ്ടാവട്ടേ.. എന്നുമാണ് സൂരജ് പങ്കുവെച്ച സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4 Fame Dr Robin And Sooraj End Their Rift Officially
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X