വന്ന വഴി ഞാന്‍ മറക്കില്ല; ബിഗ് ബോസ് ഷോയിലേയ്ക്ക് തീര്‍ച്ചയായും മടങ്ങി വരും, നിബന്ധനയുണ്ട്...

ഡോക്ടര്‍ ഹൗസില്‍ നിന്ന് പുറത്ത് പോയെങ്കിലും ഇപ്പോഴും ബിഗ് ബോസ് ഹൌസിലുള്ളവര്‍ക്ക് ഒരു പേടി സ്വപ്‌നമാണ്. ഒരു സുപ്രഭാതത്തില്‍ റീ എന്‍ട്രിയായി കയറി വരുമോ എന്നാണ് ഇവരുടെ ഭയം. ദില്‍ഷും ഒരു പരിധിവരെ ബ്ലെസ്ലിയും മാത്രമാണ് ഡോക്ടറിന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും ഡോക്ടറിന്റെ തിരിച്ച് വരവിനെ കുറിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഈ വാരന്ത്യത്തില്‍ ഡോക്ടര്‍ തിരിച്ച് ഹൗസിലെത്തുമെന്നാണ് പലരുടേയും പ്രവചനം. ഇപ്പോഴിത ഡോക്ടര്‍ തന്നെ ഇതിനെ കുറിച്ച് പറയുകയാണ്. ഫില്‍മീബീറ്റ് മലയാളത്തിനോടാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞത്. ഈ ചോദ്യത്തിന് തെല്ലുപോലും ആലേചിക്കാതെയായിരുന്നു മറുപടി

 റീ എന്‍ട്രി

തമാശയ്ക്ക് റീ എന്‍ട്രിയെ കുറിച്ച് താന്‍ അറിഞ്ഞില്ലെന്ന് പറയുമ്പോഴും ഒരിക്കല്‍ കൂടി ഷോയിലേയ്ക്ക് തന്നെ വിളിച്ചാല്‍ ഉറപ്പായും പോകുമെന്നാണ് റോബിന്റെ നിലപാട്. പുറത്ത് ഇറങ്ങിയ പല മത്സരാര്‍ത്ഥികളും ഇനിയൊരു മത്സരത്തിനെ ആശങ്കയോടെ നോക്കി കാണുമ്പോള്‍ പുറത്ത് വന്ന ദിവസം തന്നെ റീ എന്‍ട്രിയ്ക്ക് തയ്യാറാണെന്ന് പറയുകയാണ് ഡോക്ടർ. തിരികെ
പോകാന്‍ കൃത്യമായ കാരണവുമുണ്ട്.

  റോബിന്റെ വാക്കുകള്‍ ഇങ്ങനെ

'ഗെയിമറെന്ന രീതിയില്‍ ഷോയില്‍ പോകാന്‍ താല്‍പര്യമാണ്. പക്ഷെ അവര്‍ക്ക് തോന്നിയിട്ട് വിളിക്കണം. തന്നെ പുറത്താക്കിയത് തെറ്റായി പോയി എന്ന് മനസിലാക്കിയിട്ട് വേണം വിളിക്കാന്‍. വിളിച്ചാല്‍ ഉറപ്പായും താന്‍ പോകും. കാരണം തനിക്ക് തോല്‍ക്കാന്‍ മനസില്ല'; റോബിന്‍ തുടര്‍ന്നു

'അവസരങ്ങള്‍ നമ്മളെ തേടി വല്ലപ്പോഴുമായിരിക്കും വരുന്നത്. ഒന്നുമല്ലാതിരുന്ന എനിക്ക് ഒരു അവസരം തന്നത് ബിഗ് ബോസ് ടീം ആണ്. ഒരിക്കലും വന്ന വഴി മറക്കില്ല. ഇത്രയും ജനങ്ങള്‍ എന്നെ ഇഷ്ടപ്പെടാനുളള കാരണം ബിഗ് ബോസ് ടീമും ഏഷ്യാനെറ്റുമാണ്. അവര്‍ ആത്മാര്‍ത്ഥമായി തന്നെ വിളിച്ചാല്‍ ഉറപ്പായും പോകും'; റോബിന്‍ ആവര്‍ത്തിച്ചു

റോബിന്‍- ജാസ്മിന്‍

ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ച് ദിവസം മുതല്‍ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ പേരായിരുന്നു ഡോക്ടര്‍ റോബിന്റേത്. പുതുമുഖമായ ഡോക്ടര്‍ താരങ്ങള്‍ക്ക് ഒപ്പമാണ് ഹൗസില്‍ എത്തിയത്. എന്നാല്‍ ഷോ എന്താണെന്ന് കൃത്യമായി മനസിലാക്കി കൊണ്ടായിരുന്നു വരവ്. അതിനാല്‍ തന്നെ ഗെയിമിനെ പല രീതിയില്‍ കൊണ്ടു പോകാന്‍ ഡോക്ടറിനായി.

ആരോടും വഴക്കിന് പോയില്ലെങ്കിലും ഡോക്ടറിനെ ചുറ്റിപ്പറ്റിയുളള കണ്ടന്റുകള്‍ക്ക് ഒരു ക്ഷാമവും ഇല്ലായിരുന്നു .ഷോ വിട്ട് പുറത്ത് വന്നിട്ടും അതിനൊരു കുറവുമില്ല.

മത്സരം മാറി

ടോപ്പ് ഫൈവില്‍ പ്രതീക്ഷിച്ചിരുന്ന ജാസ്മിനും റോബിനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഹൗസ് വിടുന്നത്. നിയമ ലംഘനത്തിന്റെ പേരില്‍ ഒരാളെ ബിഗ് ബോസ് പുറത്താക്കിയപ്പോള്‍ അതിന് മുന്‍പേ അടുത്തയാള്‍ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. ആദ്യം ജാസ്മിനും പിന്നാലെ റോബിനും പടിയിറങ്ങി.

ഇപ്പോള്‍ ഒമ്പത് പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഡോക്ടറും ജാസ്മിനും പോയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. ദില്‍ഷ മത്സരത്തില്‍ ആക്ടീവാണിപ്പോള്‍. മറുവശത്ത് ബ്ലെസ്ലിയും റിയാസുമുണ്ട്. ഗെയിം മറ്റൊരു രീതിയിലാണ് മുന്നോട്ട് പോകുന്നത്.

More from Filmibeat

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X