Don't Miss!
- Lifestyle
ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ അഞ്ച് പാനീയങ്ങള്‍
- Finance
ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം
- Travel
വിദ്യയും അറിവും ലഭിക്കുവാൻ ഈ സരസ്വതീ ക്ഷേത്രം, സന്ദർശിക്കാം വസന്തപഞ്ചമി നാളിൽ
- News
കോടികളുടെ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണവര്‍; വില കുറയും... പക്ഷേ 4 കാര്യങ്ങള്‍ മാറിയാല്‍ മാത്രം
- Automobiles
ചെറിയ ഡൗൺപേയ്മെൻ്റും, കുറഞ്ഞ ഇഎംഐയും; ഈ എസ്യുവികൾ വാങ്ങാം ഈസിയായി
- Sports
ഓള്‍ടൈം ബെസ്റ്റ് ഐപിഎല്‍ 11മായി ലെജന്‍ഡ്സ്, എബിഡിയെ തഴഞ്ഞ് കുംബ്ലെ-അറിയാം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ദിൽഷയെ വിവാഹം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ് ബിഗ് ബോസ് താരം ഡോ റോബിൻ
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥി ആയിരുന്നു ഡോ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയപ്പോൾ ഡോക്ടറെ സ്വീകരിക്കാൻ കേരളക്കര മുഴുവൻ എയർപോട്ടിൽ എത്തിയിരുന്നു. ഷോയിലൂടെ ഏറ്റവും കൂടുതൽ ജനകീയനായതും ഡോക്ടർ തന്നെയാണ്.
റോബിനെതിരെ ബിഗ് ബോസ് ഹൗസിൽ വാക്ക് തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിലും മത്സരാർത്ഥികൾ എല്ലാവരും വളരെ സൗഹൃദപരമായാണ് പുറത്ത് കണ്ട് മുട്ടുന്നത്. ഹൗസിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടായത് ജാസ്മിനും റോബിനും തമ്മിലായിരുന്നു.
റോബിനെ സീക്രട്ട് റൂമിലേക്ക് കൊണ്ട് പോയതിന് ശേഷം തിരിച്ച് ഹൗസിനുള്ളിൽ വരുമോ എന്ന സംശയത്തിലാണ് ജാസ്മിൻ സ്വയമേ ഷോയിൽ നിന്ന് പുറത്ത് പോയത് എന്നും പറയുന്നുണ്ട്. എന്നാൽ ഇരുവരും ഒരുമിച്ച് പുറത്ത് വെച്ച് കാണുമ്പോൾ ശത്രുതയിലായിരുക്കുമെന്നാണ് പ്രേകഷകർ കതുതിയതെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്.

ഹൗസിനുള്ളിലെ പ്രശ്നങ്ങൾ ഹൗസിനുള്ളിൽ മാത്രമാണെന്നും തങ്ങൾക്ക് പുറത്ത് ഇറങ്ങിയ ശേഷം അവിടുണ്ടായിരുന്ന ദേഷ്യം ഇപ്പോഴും കൊണ്ട് നടക്കാൻ താത്പര്യമില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഷോയിൽ നിന്ന് ഇരുവരും പുറത്ത് ഇറങ്ങിയ ശേഷം ഇരുവരും ഏഷ്യനെറ്റിൽ എത്തിയ പരിപാടി സൂപ്പർ ഹിറ്റായിരുന്നു. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് പ്രോഗ്രാമിനെ സ്വീകരിച്ചത്.
Recommended Video

ഷോയിൽ ജാസ്മിൻ്റെ റോബിൻ്റെയും വഴക്കിനെ പറ്റിയുള്ള ചർച്ചകൾ പോലെ തന്നെ ആരാധകർ ഏറെ ഇഷട്ത്തോടെ ഏറ്റെടുത്ത മറ്റൊരു സംഭവമാണ് ദിൽഷ റോബിൻ പ്രണയം. സോഷ്യൽ മീഡിയ മുഴുവൻ ഇരുവരും ഒരുമിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഷോയിൽ വെച്ച് ആദ്യമെ ദിൽഷയോട് പ്രണയം തോന്നിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും പിന്നീട് ഫ്രണ്ട്സ് ആണെന്ന് പറഞ്ഞാണ് നിന്നത്. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങി റോബിനോട് പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് സമ്മതിച്ചിരുന്നു.
ദിൽഷ നൂറ് ദിവസം പിന്നിട്ട് പുറത്ത് ഇറങ്ങുമ്പോൾ അവരുടെ അഭിപ്രായം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്നാണ് ഡോക്ടർ അന്ന് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ബിഗ് ബോസ് കിരീടം ചൂടി പുറത്ത് വന്ന ദിൽഷയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. ലക്ഷക്കണക്കിന് ആരാധകരാണ് ഇറുവരുടെ വിവാഹം നടക്കുന്നത് കാണാൻ വെയിറ്റ് ചെയ്ത് ഇരിക്കുന്നത്.

എന്നാൽ ദിൽഷ ഇതുവരെ മറുപടി നൽകിയിട്ടില്ല. തങ്ങൾ ഇരുവരും ഒരുമിച്ചിരുന്നു സംസാരിച്ച് എടുക്കേണ്ട തീരുമാനം ആണെന്നും എടുത്ത് ചാടി തീരുമാനിക്കേണ്ട ഒന്നല്ല വിവാഹക്കാര്യം എന്നും ദിൽഷ ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളൊന്ന് ഒരുമിച്ച് സംസാരിക്കട്ടെ അതിന് ശേഷം എടുക്കുന്ന തീരുമാനം എല്ലാവരെയും അറിയിക്കുമെന്നും ദിൽഷ ഫിലിമി ബീറ്റിനോട് പറഞ്ഞു.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് റോബിൻ പറഞ്ഞ വാക്കുകൾ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലെത്തിയ റോബിനോട് ദിൽഷയെ വിവാഹം കഴിക്കാൻ റോബിന് ഇഷടമാണോ എന്ന് അവതാരിക ചോദിച്ചപ്പോൾ ഒട്ടും ആലോചിക്കാതെ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ പ്രേക്ഷകരും ആകാംഷയോടെയാണ് ദിൽഷയുടെ മറുപടി എന്താവുമെന്ന് കാത്തിരിക്കുന്നത്.
ദിൽഷയുടെ മറുപടി എന്തുതന്നെ ആയാലും ഇരുവരും ഒരുമിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഏറെയും. ഇവരുടെ ബന്ധത്തെ ബിഗ് ബോസ് സീസൺ 1 ലെ പേളി ശ്രീനിഷ് വിവാഹം പോലെ പ്രതീക്ഷിക്കുന്നവരും ഉണ്ട്. ഒരു ഇൻ്റർവ്യുവിൽ റോബിൻ പറഞ്ഞിരുന്നു ഞങ്ങൾ പേർഷി ആകാൻ അല്ല ശ്രമിക്കുന്നത്, ഞങ്ങൾ ഞങ്ങളാണെന്ന് പറഞ്ഞിരുന്നു. ദിൽഷയുടെ മറുപടിക്കായി ഇനി കാത്തിരിക്കാം..