For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിനും റോബിനും വീണ്ടും അടിയായി, ബിഗ് ബോസിന്റെ ബാക്കി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ജീവിതത്തിത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. 2018ല്‍ ആണ് ഷോ മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ മത്സരത്തിന് വേണ്ടവിധം സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ ഗെയിം എന്താണെന്ന് മനസിലാക്കിയതോടെ ഷോ പപ്പുലറാവുകയായിരുന്നു. നിലവില്‍ നാലാം സീസണാണ് നടക്കുന്നത്. മൂന്നാം സീസണോടെയാണ് ബിഗ് ബോസ് ഷോ പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതമാവുന്നത് .

  Also Read: കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി,അനുഭവം പറഞ്ഞ് ബിജു പപ്പന്‍

  മാര്‍ച്ച് 27നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. ഈ സീസണ്‍ തീരാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമേയുള്ളൂ. മത്സരം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. നിലവില്‍ സെമി ഫിനാലെ മത്സരങ്ങളാണ് ഹൗസില്‍ നടക്കുന്നത്‌. ജൂലൈയ് 3 നാകും ഫിനാലെ നടക്കുക. ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി 100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ് മത്സരാര്‍ത്ഥികളുടെ ആഗ്രഹം.

  Also Read: അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല, കമന്റ് ബോക്‌സ് പൂട്ടി...

  ദില്‍ഷ, ബ്ലെസ്ലി, റിയാസ്, റോണ്‍സണ്‍, സൂരജ്, ലക്ഷ്മി പ്രിയ, ധന്യ എന്നിങ്ങനെ 7 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്. ഇതില്‍ ദില്‍ഷ ടോപ്പ് ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റു ടു ഫിനാലെയിലൂടെയാണ് താരം ഫിനാലെയില്‍ ഇടം നേടിയത്. ശേഷിക്കുന്ന ആറ് പേരില്‍ ആരൊക്കെ ഫിനാലെയില്‍ ഉണ്ടാവുമെന്ന് ഇനി വരും ദിവസങ്ങളില്‍ അറിയാം. ഇനി വരാന്‍ പോകുന്നത് ഫിനാലെ വീക്കാണ്.

  Also Read: വീട്ടിലെത്തി ശ്രീകുമാറിനേയും കൂട്ടിയാണ് ഖാലിദിക്ക പോയത്, അവസാന കൂടികാഴ്ചയെ കുറിച്ച് സ്‌നേഹ

  ബിഗ് ബോസ് സീസണ്‍ 4 ന്റെ തുടക്കം മുതല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ജാസ്മിനും. ഒരേ ദിവസം ഹൗസില്‍ എത്തിയ ഇവര്‍ ഷോ വിടുന്നതും ഏകദേശം ഒരുമിച്ചായിരുന്നു.

  നിയമലംഘനത്തിന്റെ പേരില്‍ റോബിനെ ഹൗസില്‍ നിന്ന് സീക്രട്ട് റൂമിലാക്കിയതിന് പിന്നാലെയാണ് ജാസ്മിന്‍ ഷോ ക്വിറ്റ് ചെയ്യുന്നത്. വീട്ടില്‍ നിന്ന് പോകണമെന്ന് ബിഗ് ബോസിനോട് ജാസ്മിന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ജാസ്മിന്‍ പോയതിന്റെ അടുത്ത ദിവസം തന്നെ ഡോക്ടറിനേയും പുറത്താക്കി.

  ഒന്നാം ദിവസം മുതല്‍ ഷോയില്‍ എത്തിയ ഇവർ അവസാനം വരെ ശത്രുപാളയത്തിലായിരുന്നു. ഇവരെ ചുറ്റിപ്പറ്റിയായിരുന്നു വലിയ പല വഴക്കുകളും ഹൗസില്‍ നടന്നത്. എങ്കിലും ഡോക്ടര്‍ റോബിന്‍ ജാസ്മിന് കോമ്പോ പ്രേക്ഷകര്‍ക്ക് വലിയ ഇ്ഷ്ടമായിരുന്നു. ഇവരുടെ പല അടിയും വഴക്കും ഫാന്‍സ് വലിയ ആഘോമാക്കിയിരുന്നു. ദില്‍ഷ- റോബിന്‍ കോമ്പോയേക്കാളും ജാസ്മിന്‍- ഡോക്ടര്‍ ഫൈറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.

  ബിഗ് ബോസ് ഷോയില്‍ നിന്ന് ഇറങ്ങിയതോടെ ഇവരുടെ ശത്രുത അവസാനിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് പിണക്കം മറന്ന് സുഹൃത്തുക്കളായ വിവരം പങ്കുവെച്ചത്. നിമിഷയുടെ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഇരുവരും എത്തിയത്.

  കൂടാതെ ജാസ്മിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലും റോബിനോടൊപ്പമുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. മാമനോടൊന്നും തേന്നല്ലേ മകളെ എന്ന കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.

  ഇപ്പോഴിത ബിഗ് ബോസിന് ശേഷം മറ്റൊരു ഷോയിലൂടെ ഇരുവരും ഒന്നിക്കുകയാണ്. സ്റ്റാര്‍ട്ട് മ്യൂസിക് ഷോയിലാണ് ഒരു ചെറിയ ഇടേവളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നത്. ജാസ്മിന്റേയും ഡോക്ടര്‍ റേബിന്റേയും പ്രേമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും ഇംഗ്ലീഷിനെ ചൊല്ലി വഴക്കിടുന്നതാണ് വീഡിയോയില്‍. ഷോ പൊളിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

  ആര്യയും അനൂപുമാണ് ഷോ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 4 ലെ പുറത്ത് പോയ മത്സരാര്‍ത്ഥികളാവും ആദ്യത്തെ എപ്പിസോഡില്‍ എത്തുക. സ്റ്റാർട്ട് മ്യൂസിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Fame Jasmin And Dr Robin Funny Fight In Start Music Show, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X