ജാസ്മിനും മോണിക്കയും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം ഇതാണ്, പിരിയാനുളള കാരണം പുറത്ത്...

ബിഗ് ബോസ് സീസണ്‍ നാല് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു ജാസ്മിന്‍ എം മൂസയുടേത്. ജീവിതവും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളുമായിരുന്നു ജാസ്മിനെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാക്കിയത്. ചെറുപ്രായത്തില്‍ തന്നെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇതിനെയെല്ലാം ഒറ്റയ്ക്ക് അതിജീവിച്ച് ജീവിത വിജയം നേടുകയായിരുന്നു.

ജീവതത്തിലേത് പോലെ തന്നെ എല്ലാവരിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു ബിഗ് ബോസ് ഹൗസിലും ജാസ്മിന്‍ കാഴ്ച വെച്ചത്. എല്ലാ കാര്യത്തിലും തന്റേതായ നിലപാടുള്ള ജാസ്മിന്‍ അവസാനംവരെ അത് മുറുകെ പിടിച്ചായിരുന്നു അവിടെ ജീവിച്ചത്. താനായി ഹൗസില്‍ തുടരാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഷോ ക്വിറ്റ് ചെയ്തത്. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

ജാസ്മിന്‍

ജാസ്മിനോടൊപ്പം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ പേരായിരുന്നു കാമുകി മോണിക്കയുടേത്. ജാസ്മിനിലൂടെയാണ് മേണിക്കയും ശ്രദ്ധിക്കപ്പെടുന്നത്. ഹൗസില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം മേണിക്കയെ കുറിച്ച് ജാസ്മിന്‍ വാചാലയാവാറുണ്ടായിരുന്നു. ഷോയിലായിരിക്കുമ്പോള്‍ മോണിക്കയെ കാണണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഇത് ബിഗ് ബോസിനോട് നിരവധി തവണ ജാസ്മിന്‍ പറഞ്ഞിട്ടുമുണ്ട്.

ബ്രേക്കപ്പ്

അത്രമാത്രം പരസ്പരം സ്‌നേഹിച്ച ജാസ്മിനും മോണിക്കയ പരസ്പരം പിരിഞ്ഞിരിക്കുകയാണ്. ജാസ്മിന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രമിലൂടെ ഇക്കാര്യം അറിയിച്ചത്. ഷോയില്‍ പോയി വന്നിത് ശേഷം തങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും മോണിക്കയും സൈബര്‍ ബുള്ളിംഗ് ഇരയാവുന്നുണ്ടെന്നും ജാസ്മി വേര്‍പിരിയാനുള്ള കാരണം പങ്കുവെച്ച് കൊണ്ട് പറഞ്ഞു

ജാസ്മിന് പിന്നാലെ തനിക്ക് പറയാനുളളത് വെളിപ്പെടുത്തി കൊണ്ട് മോണിക്കയും രംഗത്ത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ ഭാഗം വിശദീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. ജാസ്മിനുമായുളള ചാറ്റിന്റെ സ്‌ക്രീന്‍പ്രിന്റ് പങ്കുവെച്ച് കൊണ്ടാണ് തന്റെ ഭാഗം വ്യക്തമാക്കിയത്.

പിരിയാനുള്ള കാരണം

സംശയമാണ് ഇവരുടെ ബന്ധം തകര്‍ത്തതെന്നാണ് പുറത്ത് പ്രചരിക്കുന്ന ചാറ്റ് നല്‍കുന്ന സൂചന.

ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ...'നീ ഇപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണ്, അതിന് കാരണം ഞാനാണ്. നിനക്ക് അങ്ങനെ ഒരു സാഹചര്യത്തിലേക്ക് പോകേണ്ട വന്നതിന്റെ കാരണം ഞാനാണ്. നീ കുറച്ചധികം സമാധാനപരമായ ജീവിതം അര്‍ഹിക്കുന്നു എന്ന് ചിന്തിക്കാന്‍ കാരണം ഞാനാണ്, നിനക്ക് മറ്റൊരാളോടൊപ്പം ജീവിയ്ക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ജാസ്മിന്റെ ചാറ്റ്. എല്ലാം തെറ്റും ഞാന്‍ ഏല്‍ക്കുന്നു എന്നും, എല്ലാം എന്റെ തെറ്റാണ് എന്നും ജാസ്മിന്‍ ആവര്‍ത്തിയ്ക്കുന്നുണ്ട്.

ഇതിന് മോണിക്ക മറുപടി നല്‍കിയിട്ടുണ്ട്. 'ഷോയില്‍ തോന്നിയത് എല്ലാം വിളിച്ച് പറയുന്നതിന് മുന്‍പ് ആലോചിക്കണമായിരുന്നു' എന്നാണ്. മാത്രമല്ല ജാസ്മിന്‍ പങ്കുവച്ച വീഡിയോയുടെ സ്‌ക്രീന്‍പ്രിന്റ് എടുത്ത് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു സ്റ്റോറി കൂടി മോണിക്ക പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം ഡിലീറ്റ് ചെയ്തു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
നിമിഷയെ പ്രതിക്കൂട്ടിലാക്ക

ജാസ്മിന്‍- മോണിക്ക് ബ്രേക്കപ്പിന് പിന്നാലെ നിമിഷയെ പ്രതിക്കൂട്ടിലാക്കി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇരുവരും വേര്‍പിരിയാന്‍ കാരണം നിമിഷയാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ നിമിഷയും ജാ്‌സ്മിനും പ്രതികരിച്ചിട്ടുണ്ട്.

വളരെ വൈകാരികമായിട്ടായിരുന്നു മോണിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന വിവരം ജാസ്മി പങ്കുവെച്ചത്. താന്‍ വളരെ ഡൗണ്‍ ആണെന്നും ജാസ്മിന്‍ വീഡിയോയില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എനിക്ക് മോണിക്കയെ കെയര്‍ ചെയ്യാന്‍ പറ്റില്ല. അവളെ സന്തോഷിപ്പിയ്ക്കാന്‍ പറ്റുന്ന മറ്റൊരാളെ അവള്‍ അര്‍ഹിയ്ക്കുന്നു എന്നും ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X