പുതിയ വീഡിയോയിൽ കരഞ്ഞുകൊണ്ട് ജാസ്മിൻ, 'ഹേ നിനക്ക് കരച്ചിൽ ഒക്കെ വരോ?' എന്ന് ആരാധകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഷോ അവസാനിച്ച ശേഷം മത്സരാർഥിയായിരുന്ന ജാസ്മിൻ. എം. മൂസയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അവരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ്. ബി​ഗ് ബോസിൽ ഇമേജ് നോക്കാതെ പെരുമാറിയ ചുരുക്കം ചില മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ എം മൂസ.

അമ്പത് ലക്ഷം കിട്ടയില്ലെങ്കിലും കുഴപ്പമില്ല സ്വന്തം വില കളഞ്ഞ് ഒരിടത്തും ആർക്ക് മുമ്പിലും നിൽക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞാണ് ജാസ്മിൻ ഹൗസിൽ നിന്നും സ്വയം ഷോ ക്വിറ്റ് ചെയ്ത് പോയത് പോലും.

Bigg Boss Malayalam, Bigg Boss Malayalam Jasmine, Jasmine m moosa, Jasmine news, Jasmine photos, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ജാസ്മിൻ, ജാസ്മിൻ എം മൂസ, ജാസ്മിൻ ന്യൂസ്, ജാസ്മിൻ ഫോട്ടോസ്

മുഖം നോക്കാതെയുള്ള സംസാരവും നേരെ വാ നേരെ പോ പ്രകൃതവുമാണ് ജാസ്മിന് ബി​ഗ് ബോസിന് പുറത്ത് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജിമ്മും വർക്കൗട്ടുമെല്ലാമായി തിരക്കിലാണ് ജാസ്മിൻ എം മൂസ.

ഇപ്പോഴിത ജാസ്മിൻ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന ജാസ്മിനെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ജാസ്മിൻ പങ്കുവെച്ചിരുന്നു.

'ഇങ്ങനെ ഒരു പോസ്റ്റ്‌ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാഴ്‌ചയ്‌ക്ക് വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമായ ചില ലഘുചിത്രങ്ങൾക്കൊപ്പം ഈ വീഡിയോ റീപോസ്‌റ്റ് ചെയ്യാൻ ഒരു കൂട്ടം യുട്യൂബ് ചാനലുകാരും ഓൺലൈൻ ചാനലുകളും കാത്തിരിക്കുന്നു എന്ന വസ്തുത അറിഞ്ഞുകൊണ്ട് ഞാൻ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.'

'കരച്ചിൽ സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങൾ അർഹരാണ്' എന്നാണ് വീഡിയോ പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്. ഓൺലൈൻ മീഡിയയിൽ വരുന്ന തലക്കെട്ടുകളോടുളള പ്രതിഷേധം എന്ന പോലെയായിരുന്നു ജാസ്മിന്റെ പോസ്റ്റ്.

കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്ത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായി എത്തി. 'നിങ്ങൾ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. നിങ്ങൾ എപ്പോഴും അത് ചെയ്യും. നിങ്ങൾ ഈ ലോകത്തിന് അർഹയാണ്.'

'ഞാൻ എന്നേക്കും നിങ്ങളോടൊപ്പം നിൽക്കും. നിന്നെ സ്നേഹിക്കുന്നു എന്നാണ് ജാസ്മിന്റെ സുഹൃത്തും സഹമത്സരാർഥിയുമായിരുന്ന റിയാസ് സലീം പോസ്റ്റിന് താഴെ കുറിച്ചത്. എന്താ പറ്റിയെ? നേരത്തെ ഹാപ്പി മൂഡിൽ ആയിരുന്നല്ലോ?, ഹേ അനക്ക് കരച്ചില് ഒക്കെ വരോ?, ഈ കണ്ണുനീർ നിങ്ങളുടെ മുഖത്തിന് ചേരുന്നില്ല' എന്നിങ്ങനേയും ജാസ്മിന്റെ പോസ്റ്റിന് കമന്റുകൾ വന്നിട്ടുണ്ട്.

Bigg Boss Malayalam, Bigg Boss Malayalam Jasmine, Jasmine m moosa, Jasmine news, Jasmine photos, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ജാസ്മിൻ, ജാസ്മിൻ എം മൂസ, ജാസ്മിൻ ന്യൂസ്, ജാസ്മിൻ ഫോട്ടോസ്

ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ വളരെ ചെറിയ പ്രായത്തിൽ തന്നെ ജാസ്മിൻ സഞ്ചരിച്ചിട്ടുണ്ട്. മനോധൈര്യം കൊണ്ട് ജീവിതവിജയം കൈവരിച്ച പെൺകുട്ടിയാണ് ജാസ്മിൻ. കോഴിക്കോട്ടെ മുക്കത്ത് നിന്നുള്ള സാധാരണക്കാരിയായ പെൺകുട്ടിയാണ് ഇന്ന് ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് പുതിയ ജീവിതം കെട്ടി പടുത്തത്.

ജാസ്മിൻ്റ ജീവിതത്തിൽ ഉടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. ജാസ്മിൻ വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതയായ വ്യക്തിയാണ്. ഗാർഹിക പീഡനത്തിനും ഇരയായിരുന്നു. പരാജയപ്പെട്ട രണ്ട് വിവാഹങ്ങളും ആരുടേയും പിന്തുണയില്ലാത്ത ഒരു ജീവിതവുമാണ് ജാസ്മിനെ സ്വന്തം കാലിൽ നിൽക്കാനാകുന്ന അത്ര സ്വതന്ത്രയാക്കി മാറ്റിയത്. ഇന്ന് ജാസ്മിൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു സർട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ്.

ബി​ഗ് ബോസിന് ശേഷം സിനിമയിലും അരങ്ങേറിയിട്ടുണ്ട് ജാസ്മിൻ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിലാണ് ജാസ്മിൻ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പാട്ടിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ജാസ്മിന് സിനിമയിൽ മുഖം കാണിക്കാൻ സാധിച്ചല്ലോയെന്ന സന്തോഷമാണ് ആരാധകർക്ക്. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X