ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഗന്ധര്‍വ്വനായോ, നവീന്റെ പുതിയ ലുക്ക്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവീന്‍ അറയ്ക്കല്‍. വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിത്യസാന്നിധ്യമാണ്. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ നടന്റെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. 35ാം ദിവസമാണ് താരം ഷോയില്‍ നിന്ന് പുറത്ത് പോകുന്നത്. ഗെയിമിലേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു നടന്‍ പുറത്താവുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് നവീന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടന്‍ തന്നെയാണ് തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധര്‍വ്വന്റെ ഗെറ്റപ്പിലാണ് താരം എത്തിയിരിക്കുന്നത്.
ഫ്ളവേഴ്സ് ചാനലില്‍ സംരേക്ഷണം ചെയ്യുന്ന നന്ദനം എന്ന പരമ്പരയിലേയ്ക്ക് വേണ്ടിയാണ് ഈ രൂപ മാറ്റം. കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യത ഉള്ള സീരിയലുകളില്‍ ഒന്നാണ് നന്ദനം. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോകുന്നത്. ഇനി മുതല്‍ ഈ പരമ്പരയി നവീനും ഉണ്ടാവും.
അമ്മ എന്ന സീരിയലിലൂടെയാണ് നവീന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. തുടര്‍ന്ന് വേളാങ്കണ്ണി മാതാവ്, സ്പന്ദനം തുടങ്ങിയ സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ സുപരിചിതനാവുന്നത്. ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് സ്റ്റാര്‍മാജിക്കില്‍ നടന്‍ പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് മികച്ച ആരാധകരെ നേടാന്‍ നടന് കഴിഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ തിളങ്ങാന്‍ നവീന് അത്ര കഴിഞ്ഞിരുന്നില്ല. ഇതിനോടകം തന്നെ മലയാളത്ിലെ ഒട്ടുമിക്ക ചാനലുകളിലും നടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications