For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രോപ്പര്‍ട്ടി റോബിന്‍ വിറ്റാല്‍ ഞാന്‍ പോയി നോക്കും; കാമുകന്മാരെ കുറിച്ചുള്ള ചോദ്യത്തിനും നിമിഷയുടെ മറുപടി

  |

  ബിഗ് ബോസ് മലയാളത്തിലൂടെ ജനപ്രീതി നേടിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് നിന്നുമാണ് നിമിഷയ്ക്ക് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. ഒന്ന് പുറത്ത് പോയെങ്കിലും വൈല്‍ഡ് കാര്‍ഡിലൂടെ തിരിച്ച് വന്ന നിമിഷ സ്വന്തം നിലപാടുകളിലൂടെ നിറഞ്ഞ് നിന്നു. മത്സരത്തില്‍ നിന്നും പുറത്തായതിന് ശേഷവും ജാസ്മിനുമായിട്ടുള്ള സൗഹൃദമാണ് ഏറെ ശ്രദ്ധേയമായത്.

  Also Read: വിജയ് ഭാര്യയെ ഉപേക്ഷിച്ച് നടിയുടെ കൂടെ ജീവിക്കുന്നു; 3 കുട്ടികളുമുണ്ട്, പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് വിരോധികള്‍

  ഇപ്പോഴിതാ തന്റെ ആണ്‍സുഹൃത്തുക്കളെ കുറിച്ചും മറ്റുമായി നിമിഷ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ എ സെഷനിലൂടെ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി എത്തിയതായിരുന്നു താരം. കൂടുതല്‍ പേരും നടിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചാണ് ചോദ്യം ഉന്നയിച്ചത്.

  nimisha-images

  ബോയ്ഫ്രണ്ടിന്റെ ഫോട്ടോ കാണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഒന്ന് കേള്‍പ്പിക്കാമോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. 'എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഇവിടെയില്ല. അടുത്ത തവണ ഞാന്‍ അദ്ദേഹം വരുമ്പോള്‍ ശബ്ദം കേള്‍പ്പിക്കാം', എന്നും നിമിഷ പറയുന്നു.

  Also Read: ഒന്ന് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോന്ന് എന്നോടും ചോദിച്ചവരുണ്ട്; ഇപ്പോൾ എന്നോട് ആരും ചോദിക്കാറില്ലെന്നും നടി യമുന

  മുന്‍പ് ബ്രിട്ടീഷുകാരനായ ഒരു കാമുകനെ കുറിച്ച് പറഞ്ഞിരുന്നില്ലേ, അതിനെ കുറിച്ച് പിന്നെയൊന്നും പറഞ്ഞില്ലല്ലോ അദ്ദേഹം എവിടെ എന്നും ഒരാള്‍ നിമിഷയോട് ചോദിച്ചു. 'താനിപ്പോള്‍ ലവ് ലൈഫിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷനിലാണ്. പിന്നെ എന്നെക്കാളും കൂടുതല്‍ എന്റെ കാര്യങ്ങള്‍ നിങ്ങളുടെ ഓര്‍മ്മയിലാണ് ഉള്ളത്.

  കാരണം ഞാന്‍ ഇപ്പോഴാണ് അതോര്‍മ്മിക്കുന്നത്. ഇപ്പോഴുള്ള ബോയ്ഫ്രണ്ടും മുന്‍പത്തേ ആളും രണ്ട് വ്യക്തികളാണ്. എന്നാല്‍ അവരുടെ പേരിന്റെ തുടക്കം മാത്രം ഒരുപോലെ ആണെന്നും', നിമിഷ പറയുന്നു.

  എയര്‍പോര്‍ട്ടിലുണ്ടായിരുന്ന ആള്‍ എന്റെ ക്രഷ് ആയിരുന്നു. ഫ്‌ളൈറ്റില്‍ നിന്നുമാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അദ്ദേഹം മലയാളത്തിലെ ഒരു നടനാണ്. എനിക്കത് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി ആളുകള്‍ പരിചയപ്പെടുന്നത് കണ്ടപ്പോഴാണ് ഞാനും പോയി ചോദിച്ചത്. പിന്നെ ഗൂഗിളില്‍ കയറി നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി.

  nimisha-images

  ഞങ്ങളുടെ പൊതുസുഹൃത്ത് വഴി ഞാന്‍ അങ്ങോട്ട് വിളിച്ച് സോറി പറഞ്ഞു. ്അത് കുഴപ്പമില്ലെന്നാണ് പുള്ളിയുടെ മറുപടി. ശേഷം ഞങ്ങള്‍ സംസാരിച്ചു. ഇപ്പോള്‍ ന്യൂയറിന് ആശംസകള്‍ അറിയിച്ച് അദ്ദേഹം വോയിസ് സന്ദേശം അയച്ചിരുന്നതായിട്ടും അതല്ലാതെ മറ്റൊന്നുമില്ലെന്നും', നിമിഷ കൂട്ടിച്ചേര്‍ത്തു.

  ഇതിനിടെ റോബിനെ കുറിച്ചും ചിലര്‍ ചോദിച്ചിരുന്നു. അജ്മാനിലെ റോബിന്‍ രാധാകൃഷ്ണന്റെ പുതിയ പ്രോപ്പര്‍ട്ടി സന്ദര്‍ശിക്കുമോന്നാന്നും റോബിന്റെ നേട്ടങ്ങളില്‍ നിമിഷ സന്തുഷ്ടയാണോന്നും ഒരാള്‍ ചോദിച്ചിരുന്നു. 'തീര്‍ച്ചയായും പോകും, റോബിന്‍ രാധാകൃഷ്ണന്‍ ആ പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ താന്‍ അവിടെ പോയി പ്രോപ്പര്‍ട്ടി സന്ദര്‍ശിക്കുമെന്നാണ്' നിമിഷയുടെ മറുപടി.

  nimisha-images

  നിലവില്‍ ദുബായില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലിയാണ് നിമിഷ ചെയ്യുന്നത്. ഈ മേഖലയിലേക്ക് എത്തിയത് എന്തിനാണെന്ന ചോദ്യത്തിന് 'എന്തുകൊണ്ട് എനിക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എത്തിക്കൂടാ', എന്നുള്ള മറുചോദ്യമാണ് നിമിഷ ഉന്നയിച്ചത്. താന്‍ ഈ മേഖലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

  മാത്രമല്ല കമ്പനി നല്‍കിയ വീട്ടിലല്ലെന്നും സ്വന്തമായി വാടക വീടെടുത്താണ് താമസിക്കുന്നതെന്ന് അടക്കം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് നിമിഷ നല്‍കിയിരിക്കുന്നത്.

  മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലൂടെയാണ് നിമിഷ ശ്രദ്ധേയാവുന്നത്. അമ്പത് ദിവസത്തോളം വീടിനകത്ത് നിന്നതിന് ശേഷമാണ് പുറത്താവുന്നതും. ഇടയ്ക്ക് ഒന്ന് പുറത്ത് പോയി മത്സരം വിലയിരുത്തിയതിന് ശേഷമാണ് നിമിഷ അതിനകത്തേക്ക് പ്രവേശിക്കുന്നത്.

  നിമിഷയും ജാസ്മിനും റിയാസും എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്നപ്പോഴാണ് വീടിനകത്ത് വലിയൊരു ഓളം ഉണ്ടായത്. മത്സരത്തിന് ശേഷവും മൂവരും നല്ല സൗഹൃദത്തില്‍ തന്നെയാണ്. എല്ലാവരും സ്വന്തം കരിയറുമായി ബന്ധപ്പെട്ട തിരക്കിലേക്ക് പോയിരിക്കുകയാണ്.

  English summary
  Bigg Boss Malayalam Season 4 Fame Nimisha's Latest Revelation About Her Boy Friends Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X