For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ കരിയറും സിനിമകളും കുളമാക്കാൻ പലരും ശ്രമിക്കുന്നു, ചാൻസ് നഷ്ടമായാൽ ഞാൻ സ്വന്തമായി ചെയ്യും'; റോബിൻ

  |

  ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാർഥിയായിരുന്ന റോബിൻ രാധാകൃഷ്ണനെ ഒരു മുഖവുരയോടെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബി​ഗ് ബോസ് ഹൗസിലെ എഴുപത് ദിവസം കൊണ്ട് തന്നെ അദ്ദേഹം കേരളക്കരയൊട്ടാകെ അറിയപ്പെടാനും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്തു.

  നാലാം ബി​ഗ് ബോസ് സീസൺ കൊണ്ട് ഇത്രയേറെ വൈറലായൊരു മത്സരാർഥി വേറെയില്ല. സാധാരണ ബി​ഗ് ബോസിന്റെ ഒരു സീസൺ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ട എല്ലാം കെട്ടടങ്ങും.

  Also Read: ജയറാമിനും പാര്‍വതിയ്ക്കും പ്രേമിക്കാന്‍ അവസരമൊരുക്കി; പാര്‍വതിയുടെ അമ്മ കയര്‍ത്ത് സംസാരിച്ചുവെന്ന് കമല്‍

  പക്ഷെ നാലാം സീസണിൽ എല്ലാം മറിച്ചായിരുന്നു നടന്നത്. ഫിനാലെ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടും ബി​ഗ് ബോസിലെ വിഷയങ്ങളും മത്സരാർഥികളും ട്രെന്റിങാണ്. ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷം റോബിന് നിരവധി സിനിമാ അവരസങ്ങളും ലഭിച്ചിരുന്നു.

  ഒരു സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം നടൻ മോഹൻലാൽ തന്നെ നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത താൻ കടന്നുപോകുന്ന ചില ബുദ്ധിമുട്ടേറിയ ഘട്ടങ്ങളെ കുറിച്ച് ഷോറീൽസ് എന്റർടെയ്ൻമെന്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരക്കുകയാണ് റോബിൻ.

  'സിനിമയുടെ വിശേഷങ്ങൾ പതിയെ പതിയെ അപ്ഡേറ്റ് ചെയ്യാം. വീണ് എഴുന്നേറ്റ് ഓരോ കാര്യങ്ങൾ ഫേസ് ചെയ്ത് മുന്നോട്ട് പോവുകയാണ്.'

  'ഞാൻ നോർമൽ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളായതിനാൽ ലാൽ സാറിനെ കാണുന്നതൊക്കെ വലിയ കാര്യമാണ്. അദ്ദേഹത്തോടൊപ്പം സിനിമയിൽ ഒരു ചെറിയ സീനിലെങ്കിലും വരണമെന്ന് ആ​ഗ്രഹമുണ്ട്.'

  'അതൊക്കെ നടക്കുകയാണെങ്കിൽ നടക്കട്ടെ അത്രയേയുള്ളു. ബി​ഗ് ബോസിൽ റേഷൻ അനുവദിക്കും എല്ലാവർക്കും. പക്ഷെ ആക്രാന്തം കൊണ്ട് ആദ്യമെ എല്ലാവരും തീർക്കും. പിന്നെ അവസാനമാകുമ്പോൾ അടിയാകും. ബ്ലെസ്ലിയെ എനിക്ക് മുമ്പെ അറിയാമായിരുന്നു.'

  'ബ്ലെസ്ലിയുടെ പാട്ടുകൾ ‍ഞാൻ കേൾക്കാറുണ്ടായിരുന്നു. അനിയത്തി വരെ എന്നോട് പറഞ്ഞിരുന്നു ബി​ഗ് ബോസിൽ പോകേണ്ടെന്ന്. അവിടെപ്പോയി തിരിച്ച് വന്നാൽ എന്താകും അവസ്ഥ എന്നതായിരുന്നു അവരുടെ ടെൻഷൻ.'

  Also Read: 'ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല'; മല്ലിക

  'സീരിയൽ താരം അനൂപ് വഴിയാണ് ഞാൻ ബി​ഗ് ബോസിലേക്ക് എത്തിയത്. ഞാൻ പച്ചയായ മനുഷ്യനാണ്. ബി​ഗ് ബോസ് എന്ന ഷോ എന്നെ ക്ഷമ പഠിപ്പിച്ചു. മൂക്കാമണ്ട എന്ന വീഡിയോ ഞാൻ പെട്ടന്ന് ചെയ്തതല്ല.'

  'അതിന് പിന്നിൽ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. അതിനാൽ ചെയ്തതാണ്. പക്ഷെ അത് പിന്നീട് ഡിലീറ്റ് ചെയ്യാൻ എനിക്ക് സാധിച്ചില്ല. അതിനും കാരണമുണ്ട്. ബ്ലെസ്ലിയുമായി ഇപ്പോൾ‌ ഒരു പ്രശ്നവും ഇല്ല. എന്റെ ഫാൻസിനെ എന്റെ ഫാമിലി എന്ന് മാത്രമെ ഞാൻ പറയാറുള്ളു.'

  'അവർ ടോക്സിക്കാണെന്ന് ഞാൻ ഒരിക്കലും പറയില്ല. അമിതമായി ഇഷ്ടം കാണിക്കുന്നവരെ ടോക്സിക്കെന്ന് വിളിക്കാൻ പറ്റില്ല. പെയ്ഡ് പിആറിനെ എടുത്ത് പലരും ഡീ​ഗ്രേഡിങ് നടത്തുന്നുണ്ട്. അത് ചെറ്റത്തരമാണ്. നമ്മളെ തകർക്കുകയാണ് അവരുടെ ലക്ഷ്യം.'

  'ഞാൻ കുട്ടിക്കാലം മുതൽ ഷോർട്ട് ടെംപേർഡാണ്. ആരതി കാരണമാണ് ഞാൻ ഹാപ്പിയായി ഇരിക്കുന്നത്. ഞാൻ ചിന്തിക്കാത്തത് അവൾ‌ ചിന്തിച്ച് പറയാറുണ്ട്. എന്റെ കരിയർ നശിപ്പിക്കാനും സിനിമകൾ കുളമാക്കാനും പലരും ശ്രമിക്കുന്നുണ്ട്.'

  'എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഞാൻ അവോയ്ഡ് ചെയ്യുകയാണ് ചെയ്യുന്നത്. ലൈഫിൽ എന്ത് വന്നാലും ഞാൻ ഫേസ് ചെയ്യും. എന്റെ സിനിമാ ചാൻസ് ആരെങ്കിലും കള‍ഞ്ഞാൽ‌ ഞാൻ സ്വന്തമായി ചെയ്യും.'

  'ബ്ലെസ്ലി എന്റെ നല്ല എതിരാളിയായിരുന്നു. ദിൽഷ നല്ലൊരു ഫ്രണ്ടായിരുന്നു. അവൾ എന്നെ നന്നായി സപ്പോർട്ട് ചെയ്തു. ഇവിടെ പറയുന്നത് അവൾ അവിടെ പോയി പറയില്ല' റോബിൻ വിശദീകരിച്ചു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Fame Robin Says Somebody Trying To Ruin His Acting Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X