ജാസ്മിനും നിമിഷയ്ക്കും റോണ്‍സന്റെ ഭാര്യയൊരുക്കിയ സര്‍പ്രൈസ് സമ്മാനം; ട്രിപ്പിനിടയില്‍ നിന്നുള്ള വീഡിയോ പുറത്ത്

മലയാളത്തിലും ബിഗ് ബോസ് ഷോ സ്വാധീനം ചെലുത്തി കഴിഞ്ഞിരിക്കുകയാണ്. ഓരോ സീസണ്‍ കഴിയുന്നതിന് അനുസരിച്ചും മത്സരാര്‍ഥികളെ കുറിച്ചുള്ള ആകാംഷ കൂടി വരികയാണ്. അതുപോലെ മത്സരാര്‍ഥികള്‍ തമ്മിലുള്ള സൗഹൃദവും ശ്രദ്ധേയമാവുകയാണ്. ഏറ്റവുമൊടുവില്‍ നാലാം സീസണിലെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ സൗഹൃദം രൂപപ്പെട്ടിരുന്നു.

ജാസ്മിനും നിമിഷയുമാണ് ആദ്യം കൂട്ട് കൂടുന്നത്. പിന്നാലെ റിയാസുമെത്തി. ഇവര്‍ക്കൊപ്പം റോണ്‍സണ്‍ വിന്‍സെന്റും നല്ലൊരു അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ റോണ്‍സനെ വെല്ലാന്‍ ആരുമില്ലെന്ന കാര്യം നടന്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ താരങ്ങള്‍ വയനാട്ടിലേക്ക് ട്രിപ്പ് പോയതിന്റെ വിശേഷങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

റോണ്‍സന്റെയും ഭാര്യ നീരജയുടെയും കൂടെ ബിഗ് ബോസ് താരം റിയാസും ഉണ്ടായിരുന്നു

റോണ്‍സന്റെയും ഭാര്യ നീരജയുടെയും കൂടെ ബിഗ് ബോസ് താരം റിയാസും ഉണ്ടായിരുന്നു. മൂവരും ഒന്നിച്ചാണ് വയനാടേക്ക് യാത്ര തിരിച്ചത്. കാറിലുള്ള യാത്രയുടെ ദൃശ്യങ്ങള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജാസ്മിനും നിമിഷയും കൂടി ഇവരുടെ അടുത്തേക്ക് എത്തി. താരങ്ങളെ സ്വീകരിക്കുന്നതും ഒരുമിച്ചുള്ള ചിത്രങ്ങളും റോണ്‍സണ്‍ പങ്കുവെച്ചിരുന്നു. ഇതിനിടെ തന്റെ ഭാര്യ അവര്‍ക്കായി കരുതിയ സമ്മാനങ്ങളെ പറ്റിയും നടന്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

 വര്‍ണക്കടലാസില്‍ പൊതിഞ്ഞ രണ്ട് സമ്മാനങ്ങളാണ് നീരജ കൈയ്യില്‍ കരുതിയത്

വര്‍ണക്കടലാസില്‍ പൊതിഞ്ഞ രണ്ട് സമ്മാനങ്ങളാണ് നീരജ കൈയ്യില്‍ കരുതിയത്. നിമിഷയ്ക്കും ജാസ്മിനും അതൊരുമിച്ച് കൈമാറുകയും ചെയ്തു. അവിടുന്ന് തന്നെ പൊതി അഴിച്ച് നോക്കിയപ്പോള്‍ പട്ടിക്കുട്ടിയുടെ ബൊമ്മയായിരുന്നു. പെറ്റിനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള ചെറിയൊരു സമ്മാനം എന്ന് പറഞ്ഞാണ് ഈ വീഡിയോ റോണ്‍സണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമ്മാനം കിട്ടിയ സന്തോഷത്തില്‍ ജാസ്മിനും നിമിഷയും ബൊമ്മ കളിപ്പിക്കുന്നതും കാണാം.

വീടിനകത്തും പുറത്തും ജെനുവിനായി സൗഹൃദം കാത്തുസൂക്ഷിച്ചത് ഇവരാണ്

യഥാര്‍ഥ സൗഹൃദം ഇതാണെന്ന് പറഞ്ഞാണ് ആരാധകരും വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പലരും വീടിനകത്ത് വലിയ സൗഹൃദം കാണിച്ചെങ്കിലും പുറത്ത് വന്നപ്പോള്‍ അതൊന്നുമില്ലാതെയായി. ഇപ്പോള്‍ അവരൊക്കെ വലിയ ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. എന്നാല്‍ വീടിനകത്തും പുറത്തും ജെനുവിനായി സൗഹൃദം കാത്തുസൂക്ഷിച്ചത് ഇവരാണെന്നാണ് ആരാധകരും പറയുന്നത്. തന്നോട് സ്‌നേഹം കാണിച്ചവരോടെല്ലാം തിരിച്ചും അതുപോലെ കാണിക്കാന്‍ റോണ്‍സന് സാധിച്ചതാണ് ശ്രദ്ധേയം.

റിയാസിനും നവീനും വിനയിയ്ക്കും തന്റെ പേരെഴുതിയ സ്വര്‍ണവള റോണ്‍സണ്‍ സമ്മാനമായി നില്‍കി

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നയുടന്‍ റിയാസിനും നവീനും വിനയിയ്ക്കും തന്റെ പേരെഴുതിയ സ്വര്‍ണവള റോണ്‍സണ്‍ സമ്മാനമായി നില്‍കിയിരുന്നു. മാത്രമല്ല ഇവരെല്ലാവരും റോണ്‍സന്റെ വീട്ടില്‍ ഒരുമിച്ച് കൂടുകയും ഭക്ഷണം പാചകം ചെയ്യുകയും ചെയ്തിരുന്നു. മുന്‍സീസണുകളിലെ താരങ്ങളൊന്നും ഇത്രയധികം സജീവമായി നിന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അങ്ങനെ ഓരോ നിമിഷവും ആനന്ദമാക്കുകയാണ് ബിഗ് ബോസ് താരങ്ങള്‍.

റോൺസൻ പുറത്ത് വിട്ട വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X