For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശാന്തനാണ് പക്ഷെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തയുടെ ഷെയ്പ്പ് മാറും'; നവീനെ കുറിച്ച് ശാലിനി നായർ!

  |

  മറ്റ് ബി​ഗ് ബോസ് സീസണുകളെയെല്ലാം പിന്നിലാക്കി അതി​ഗംഭീര ടിആർപി അടക്കം നേടി വലിയ വിജയമായി മാറിയിരുന്നു ബി​​ഗ് ബോസ് മലയാളം സീസൺ ഫോർ. ഇരുപത് പേരാണ് മലയാളം സീസൺ ഫോറിൽ അതിൽ പങ്കെടുത്തത്.

  നാലാം സീസണിലെ ഓരോ മത്സാർഥിയും പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു. അവരിൽ വളരെ വേ​ഗത്തിൽ ജനശ്രദ്ധ നേടിയ രണ്ടുപേരാണ് അവതാരികയും മോഡലുമായ ശാലിനി നായരും സീരിയൽ താരം നവീൻ അറയ്ക്കലും.

  Also Read: 'മലയാളത്തിൽ മര്യാദയ്ക്ക് ഡോർ പോലുമില്ലാത്ത ബാത്ത്റൂം, ബഹുമാനക്കുറവ്; തെലുങ്ക് സിനിമ വ്യത്യസ്തം'

  ഹൗസിനുള്ളിലായിരിക്കുമ്പോൾ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വഴക്കും തർക്കവും ഉണ്ടായിരുന്നുവെങ്കിലും മത്സരം കഴഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

  ഇപ്പോഴിത നവീന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ശാലിനി നായർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. നവീനൊപ്പം സമയം ചിലവഴിച്ചപ്പോൾ നടന്ന സംഭവങ്ങളും നവീന്റെ സ്വഭാവത്തെ കുറിച്ചും ശാലിനി കുറിപ്പിൽ എഴുതിയിട്ടുണ്ട്.

  Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ

  'പിറന്നാൾ ആശംസകൾ നവീൻ ചേട്ടാ... ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യനെ എനിക്ക്. നവീൻ ചേട്ടൻ വളരെ ശാന്തനാണ് എന്നല്ലേ ഞാൻ ആദ്യം കരുതിയിരുന്നത്. ഇപ്പൊ അറിയാമേ.. അടിപൊളി ആണ്.'

  'പക്ഷെ ശാന്തനെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തടെ ഷെയ്പ്പ് മാറും. എനിക്ക് കിട്ടീട്ടൊന്നും ഇല്ലാട്ടോ. ഒരു ചെറിയ അനുഭവം പറയാം.... ഏഷ്യാനെറ്റ്‌ സ്റ്റാർട്ട്‌ മ്യൂസിക് ഷോയിൽ ചെന്ന സമയം ഒരേ ഹോട്ടലിലായിരുന്നു ഞങ്ങൾക്കെല്ലാവർക്കും താമസം അറേഞ്ച് ചെയ്തിരുന്നത്.'

  Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

  'ഒരു ദിവസം ഞാൻ എന്തോ കഴിക്കുന്നത് കണ്ട് നവീൻ ചേട്ടൻ പറഞ്ഞു കണ്ട ആട്ടിൻ കാട്ടം ഒക്കെ തിന്നാതെ നല്ല വല്ല സാധനങ്ങളും വാങ്ങി കഴിക്കെടിയെന്ന്. നവീൻ ചേട്ടൻ കഴിച്ചിരുന്നത് എന്തൊക്കെയോ ഡ്രൈ ഫ്രൂട്ട്സ് ആയിരുന്നു.'

  'അതിൽ നിന്നും കുറേ എനിക്കും തന്നു. അന്നാണ് ഫിഗ് എന്ന് പേരുള്ള ആ ഫ്രൂട്ട് ഞാൻ കഴിക്കുന്നത്. ഈ ആട്ടിൻകാട്ടം ഉപമ പോലെ തന്നെയാണ് നവീൻ ചേട്ടന്റെ ഓരോ കാര്യങ്ങളും... അടിപൊളിയാണ്.'

  'ഷോ ഫിനാലെ സമയത്ത് എയർപോർട്ടിലൊക്കെ സെൽഫി എടുക്കാൻ ആരെങ്കിലും വരുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.'

  'ഒരു പുതുമയല്ലേ... പിന്നെ മുംബൈയിൽ ഞങ്ങൾ സ്ട്രീറ്റിക്കൂടെ നടക്കുമ്പൊ പെട്ടെന്ന് നവീൻ ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞു ഡീ സെൽഫി ചോദിക്കുന്നൂന്ന്... എവിടെ എന്ന് ഞാൻ നോക്കിയപ്പൊ ക്ക ക്ക ക ക്കാ... എന്നൊരു ചിരി. എന്നിട്ട് ആ ഹിന്ദിക്കാരൻ ഭയയ്യോട് അറിയില്ലേ ബി​ഗ് ബോസിലെ ശാലിനി നായർ എന്നൊരു പറച്ചിലും.'

  'ഫിനാലേക്ക് അങ്ങോട്ട് പോകുമ്പോഴും തിരിച്ച് ഇങ്ങോട്ട് എത്തുന്നത് വരെയും ഈ മനുഷ്യനില്ലാത്ത ഫ്രെയിംസ് ഞങ്ങൾക്കിടയിൽ കുറവായിരുന്നു. എന്ത് കോമാളിത്തരത്തിനും ഞങ്ങടെ കൂടെ നിൽക്കും.'

  'അവിടെ മുംബൈ ചെന്നപ്പോഴും ഒരു ബ്രദറിന്റെ കരുതൽ തന്നത് എനിക്കും അശ്വിനും മറക്കാൻ കഴിയില്ല ഒരിക്കലും. മുംബൈ സ്ട്രീറ്റ്സിലൂടെ അങ്ങനെ മേരാ ജൂത്താ ഹെ ജപ്പാനി പാടി നടന്ന ഓർമ്മകൾ...'

  'എന്നും സ്നേഹത്തോടെ ഇതേ സൗന്ദര്യത്തോടെ ഞങ്ങളുടെ നവീൻ ചേട്ടനായിട്ട് ഇങ്ങനെ തന്നെ കൂടെ ഉണ്ടാവണം... ഹാപ്പി ബർത്ത്ഡെ നവീൻ ചേട്ടാ...' ശാലിനി കുറിച്ചു.

  കൂടാതെ നവീനൊപ്പം പകർത്തിയ ചിത്രങ്ങളും ശാലിനി പങ്കുവെച്ചു. അധികനാൾ ഷോയിൽ നിൽക്കാതെ പുറത്തായ മത്സരാർഥികളാണ് നവീനും ശാലിനിയും. നവീന്റെ നവരസങ്ങൾ വൈറലായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Fame Shalini Nair's Hilarious Birthday Wish To Naveen Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X