താരങ്ങളുടെ സെയിഫ് ഗെയിം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയോ; കുറിപ്പ് വൈറലാവുന്നു...

ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. പതിനേഴ് പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികള്‍ മാത്രമാണുള്ളത്. ദിവസങ്ങള്‍ കുറയുന്തോറും മത്സരവും ശക്തമാവുകയാണ്. മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വരും ദിവസങ്ങള്‍ പല നാടകീയ സംഭവങ്ങള്‍ക്കും ബിഗ് ബോസ് ഹൗസ് വേദിയാവുമെന്നാണുള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബിഗ് ബോസ് ഹൗസിലെ സെയിഫ് ഗെയിമിനെ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചോദ്യം ചെയ്തിരുന്നു. ധന്യയും സുചിത്രയും ഇതുവരെ എവിക്ഷനില്‍ വരാത്തതിന്റെ കാരണം ആരാഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ ഇതിനെ കുറിച്ച് സംസാരിച്ചത്. കൂടാതെ പലരുടേയും ഗെയിമിനെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഒരു ആരാധകന്റെ കുറിപ്പാണ്. ബിഗ് ബോസ് വീട്ടില്‍ സെയിഫ് ഗെയിം കളിക്കുന്ന ചില താരങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണരൂപം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...'എന്റെ അഭിപ്രായത്തില്‍ തീര്‍ത്തും ബിഗ് ബോസ് വീട്ടില്‍ സെയ്ഫ് ഗെയിം കളിച്ചു, നോമിനേഷനില്‍ വരാതെ, എന്നാല്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ധന്യയെയും, സുചിത്രയേയും ഒരു വിചാരണ കോടതി സൃഷ്ടിച്ചു, ഒരു പരസ്യ വിചാരണ നടത്തി അവരുടെ നിലപാടുകള്‍ ശരിയോ, തെറ്റോ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ചു എന്ന് തന്നെ ആണ്...
അതിന് മറ്റുള്ളവരെക്കാള്‍ ലക്ഷ്മി പ്രിയ തന്നെയാണ് വിചാരണ ചെയ്യാന്‍ ഉത്തമം എന്ന് മോഹന്‍ലാല്‍ ചിന്തിച്ചതിന്റെ പരിണിത ഫലം നാം ഏവരും കണ്ടു' ; എന്നാണ് കുറിപ്പില്‍ പറയുന്നു.

മിഥ്യാധാരണ

റോബിനെ കണി കണ്ടത് കൊണ്ട് ഇന്ന് ദിവസം മുഴുവന്‍ മോശമായി എന്ന ധന്യ രണ്ട് മൂന്ന് പേര്‍ക്ക് മുന്നില്‍ വെച്ചു പറഞ്ഞ ഡയലോഗ്, ബിഗ് ബോസ് അംഗങ്ങള്‍ക്കും, പ്രേക്ഷകര്‍ക്കും മുന്നില്‍ വെളിപ്പെടുത്തി. മാത്രമല്ല, ഒരാളിനെ കണി കണ്ടു എന്ന് കരുതി ആ ദിവസം മുഴുവന്‍ പോകും എന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്നും, അവനവന്റെ മനസ്ഥിതി പോലെ ആയിരിക്കും അനുഭവം ഉണ്ടാവുക എന്നും പരസ്യമായി ഒരു കൊട്ട് ധാന്യക്ക് കൊടുത്തു. അപ്പോഴത്തെ വളിച്ച ധന്യയുടെ മുഖം എന്നത്തെത്തിലും ചമ്മി നാറിയിരുന്നു അല്ലേ'... ആരാധകന്‍ ചോദിക്കുന്നു

നടന്മാരുടെ ടീമില്‍ പൊട്ടിത്തെറി തുടങ്ങി

'ഇത്തവണ റോബിനെ വളരെ സപ്പോര്‍ട്ട് ആയി സംസാരിക്കുന്നതിലും മോഹന്‍ലാല്‍ വളരെ ശ്രെദ്ധിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഇനി വരും ദിനങ്ങള്‍ എന്ത് ആയിരിക്കും?. മോഹന്‍ ലാലിന്റെ നിര്‍ദ്ദേശ പ്രകാരം പുറത്തേക്ക് പോയപ്പോള്‍, നവീന്‍ ഒരു കൈ റോബിന്‍ കൊടുത്തിട്ട് പോയതിന് പിന്നില്‍ ഒരുപാട് അര്‍ത്ഥം ഉണ്ട് എന്ന് വരും ദിനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.നവീന്‍ പുറത്ത് പോയില്ല എങ്കില്‍ , ബിഗ് ബോസ് വീട്ടില്‍ ഇനി വരാന്‍ പോകുന്ന ഒരു വലിയ കളികള്‍ നമുക്ക് കാണാന്‍ കഴിയും.അതും പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മാത്രം. സാഹചര്യം മനസിലാക്കി നവീന്‍ ഒരു പക്ഷേ ഒരു ഗെയിം സ്ട്രാറ്റജി ഇറക്കുന്നതും ആകാം.നടി നടന്മാരുടെ ടീമില്‍ പൊട്ടിത്തെറി തുടങ്ങി. അവര്‍ക്കിടയില്‍ തമ്മില്‍ തല്ലും തെഴുത്തില്‍ കുത്തും മാത്രം ആയിരിക്കുന്നു'.

    ജാസ്മിന്റെ സൈലന്‍സ്‌

'ഈ ദിനം മാത്രം ജാസ്മിന്‍ കമാ എന്നൊരക്ഷരം മിണ്ടിയില്ല എന്നും കുറിപ്പില്‍ പറയുന്നു.' അവളുടെ സൈലന്‍സ് വലിയൊരു ഗെയിം പ്ലാനിന്റെ സിഗ്‌നല്‍ മാത്രമാണെന്നാണ് ആരാധകന്റെ കണ്ടെത്തല്‍. റോബിനെ ഒന്ന് കെട്ടിപ്പിടിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവളുടെ മൈലേജ് കൂടി എങ്കില്‍, ആ തിരിച്ചറിവ് ജസിമിനു ഉണ്ടായാല്‍, അത് മറ്റ് മത്സരാര്‍ത്ഥികള്‍ ക്ക് അവള്‍ ഒരു ഭീക്ഷണി ആയിരുക്കും.പുതിയ ഒരു ജാസ്മിനെ ആകാം ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നത്. ഇനി മറ്റൊരു കാര്യം. ബിഗ് ബോസില്‍ മറ്റൊരു കൊമ്പു കോര്‍ക്കല്‍ നടക്കാന്‍ പോകുന്നത്, നവീനും റോന്‍സനും തമ്മില്‍ ആയിരിക്കും.ഏറെക്കുറേ അവര്‍ മാനസികമായി അകന്നു തുടങ്ങി.നവീന്‍ അവിടെ തുടര്‍ന്നാല്‍ അത് ഈ ഗെയിമില്‍ മറ്റൊരു കാഴ്ച് ആയിരിക്കും ബിഗ് ബോസില്‍ കാണാന്‍ കഴിയുക' എന്ന പ്രതീക്ഷയും കുറിപ്പിലൂടെ നല്‍കുന്നു.

അപര്‍ണ്ണയുടെ സാന്നിധ്യം

'അപര്‍ണ്ണയുടെ സാന്നിധ്യം വളരെ കുറഞ്ഞു വരുന്നതായും പറയുന്നുണ്ട്. അവരുടെ യാത്ര ഇനി വളരെ സങ്കീര്‍ണമായ ഒന്നായിരിക്കും.
അവസാനമായി പറയുന്നു...അഖിലിന്റെ നാളത്തെ പ്രതികരണം കണ്ടിട്ട്, ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്ത് പോകുന്ന വ്യക്തി ആരും നിനച്ചിരിക്കാത്ത ഒരു ആള്‍ ആകാന്‍ ആണ് സാധ്യത. അത് നദീനടന്മാരില്‍ നിന്നുള്ള ഒരാള്‍ ആകാനുള്ള സാധ്യതയെയാണ് കാണിക്കുന്നതെന്നും' പറഞ്ഞു കൊണ്ട് ആരാധകന്‍ കുറിപ്പ് അവസാനിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X