ദില്‍ഷയെ ഇഷ്ടപ്പെടാനുള്ള കാരണം ഇതാണ്; സൗന്ദര്യം കണ്ടിട്ടല്ല... വാക്കുകള്‍ വൈറലാവുന്നു
പതിനാല് മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. വിനയ് മാധവും റിയാസ് സലീമുമാണ് ഏറ്റവും ഒടുവില്‍ ഹൗസില്‍ എത്തിയത്. ഏഴാമത്തെ ആഴ്ചയിലാണ് ഇവര്‍ ഹൗസില്‍ എത്തിയത്. ഇരുവരും എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. ഷോയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇരുവരും മത്സരത്തിലേയ്ക്ക് പൂര്‍ണ്ണമായി പ്രവേശിച്ചിട്ടുണ്ട്. 12 പേര്‍ക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി എത്തിയതോടെ മത്സരം ഒന്നുകൂടി ശക്തമായിട്ടുണ്ട്. ബിഗ് ബോസും ഗെയിമും ടാസ്‌ക്കും കടുപ്പിച്ചിട്ടുണ്ട്.
ശക്തരായ മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ ബിഗ്‌ബോസ് ഹൗസിലുളളത്. എല്ലാവരുടേയും ആഗ്രഹം 100 ദിവസം ഹൗസില്‍ നില്‍ക്കണം എന്നാണ്. ഇതിനായി പല മാര്‍ഗങ്ങളും ഇവര്‍ തേടുന്നുണ്ട്. പല സ്ട്രറ്റജിയിലൂടെ മത്സരാര്‍ത്ഥികള്‍ മുന്നോട്ട് പോവുകയാണ്.

ബിഗ് ബോസ് സീസണ്‍ 4 ഷോയില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേരാണ് ദില്‍ഷയുടേത്. ഡോക്ടര്‍ റേബിന്‍, ബ്ലെസ്ലി എന്നിവരുടെ പേരിനോടൊപ്പമാണ് ആദ്യം ദില്‍ഷയുടെ പേരും ഉയര്‍ന്നു വന്നത്. എല്ലാവരോടും നല്‌സല സൗഹൃദം കാത്ത്‌സൂക്ഷിക്കുന്ന ദില്‍ഷ തനിക്ക് പറയാനുള്ളത് മുഖം നോക്കാതെ തുറന്നടിക്കാറുണ്ട്. നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരോട് പോലും ദില്‍ഷ തന്റെ അഭിപ്രായം അറിയിക്കാറുണ്ട്. താരത്തിന്റെ ഈ സ്വഭാവം ആരാധകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദില്‍ഷയെ ഇഷ്ടപ്പെടാനുള്ള കാരണം തുറന്നെഴുതുകയാണ് ഒരു ആരാധിക. ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് വൈറല്‍ ആവുന്നത്. സൗന്ദര്യം കണ്ടിട്ടല്ല ദില്‍ഷയെ പിന്തുണയ്ക്കുന്നതെന്നാണ് ആരാധിക കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ ഗുണങ്ങള്‍ അക്കമിട്ട് പറഞ്ഞു കൊണ്ടായിരുന്നു ആരാധികയുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...'ഒരുപാടു പേര് എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന്. സൗന്ദര്യം അല്ലാതെ എന്ത് ക്വാളിറ്റി ആണ് ഉള്ളതെന്ന്. ബിഗ്ഗ്ബോസ് ഹൗസില്‍ ഒരു കാര്യവും ഇല്ലാതെ നെഗറ്റീവ് വരുന്ന ഒരാള്‍ ആണ് ദില്‍ഷ. ആദ്യമൊക്കെ കുറെ ആളുകള്‍ നെഗറ്റീവ് പറയുന്ന കൊണ്ടാണ് ഞാന്‍ ദില്‍ഷയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെ അപ്പോള്‍ എനിക്ക് മനസിലായി അതിലൊന്നും ഒരു കഴമ്പും ഇല്ലന്ന്. ഒരു സ്ത്രീ പുരുഷന് ഒപ്പം സൗഹൃദം ആയാല്‍ ദഹിക്കാത്ത കുറെ ആളുകള്‍ ഇപ്പോളും ഉണ്ട്'; ആരാധിക പോസ്റ്റില്‍ പറയുന്നു.

ദില്‍ഷയുടെ ക്വാളിറ്റിയെ കുറിച്ചും പറയുന്നുണ്ട്.പരദൂഷണം ഏഷണി കുത്തിത്തിരുപ്പ് ഈ വക കലാപരിപാടികള്‍ ഒന്നുമില്ല.. ഈ വക കാര്യങ്ങള്‍ ആദ്യ സീസണ്‍ മുതല്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഒന്നാണ്, ടാസ്‌കില്‍ ഒക്കെ നന്നായി തന്നെ പെര്‍ഫോം ചെയ്യുന്നുണ്ട്, ആരോടും വ്യക്തി വൈരാഗ്യം സൂക്ഷിക്കാറില്ല, ഗെയിമില്‍ കളിക്കുന്നതൊക്കെ പേഴ്‌സണാലി എടുക്കാറില്ല,ആവശ്യമില്ലാത്ത സിറ്റുവേഷന്‍ ഇല്‍ ഡ്രാമ കാണിക്കാറില്ല, ജാസ്മിനെ പോലെ തന്നെ അവളുടെ ഫ്രണ്ട്സിന് വേണ്ടി വാദിക്കാറുണ്ട്. എപ്പോളും പ്രതികരിക്കില്ല എങ്കിലും ശെരി എന്ന് തോന്നുന്നിടത്തു അഭിപ്രായം പറയും. ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല, ഒരു ലവ് ട്രാക്ക് പിടിച്ചാല്‍ 100 ഡേയ്സ് നിലക്കാന്‍ പറ്റുമെങ്കിലും ഇതുവരെ അതിനു വേണ്ടി ശ്രമിക്കാതെ ജനുവിന് ആയി നില്കുന്നു,പുറത്തു ഏറ്റവും സപ്പോര്‍ട്ട് ഉള്ളതും ഹൗസിലെ പ്രധാനിയായ റോബിനെയും ബ്ലെസ്ലിയേയും തമ്മില്‍ തല്ലിപ്പിക്കാന്‍ നോക്കാതെ അവര്‍ ഒരുമിച്ചു നില്കുന്നതിനുള്ള ഒരു കാരണം ദില്‍ഷയാണ്.
പിന്നെ നന്നയി പാട്ടു പാടും ഡാന്‍സ് കളിക്കും. ഇത് ആര്‍ക്കും അധികം ഇഷ്ടപ്പെടാന്‍ പറ്റിയ ക്വാളിറ്റി അല്ലേലും എനിക്ക് ഇഷ്ടമാണെന്ന് ആരാധിക കുറിപ്പില്‍ പറയുന്നു.
Recommended Video

ഇത്തണത്തെ എവിക്ഷനില്‍ ദില്‍ഷയുമുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയതോടെയാണ് നോമിനേഷനില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ എവിക്ഷന്‍ ലിസ്റ്റിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ ആഴ്ചയിലും നോമിനേഷനില്‍ വന്നിരിക്കുന്നത്.
ദില്‍ഷയ്‌ക്കൊപ്പം ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, ജാസ്മന്‍, നിമിഷ, റോണ്‍സണ്‍ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയയും നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ വിനയ് മാധവും റിയാസും ലക്ഷ്മിയെ ഈ ആഴ്ച സുരക്ഷിതയാക്കിയിട്ടുണ്ട്.


Click it and Unblock the Notifications