പുരുഷന്മാരുടെ കുത്തകയാണ് അത്; സ്ത്രീയായ ജാസ്മിന്‍ ചെയ്യുമ്പേള്‍ തെറ്റാകും...
ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ഷോയിലൂടെയാണ് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. സമൂഹമാധ്യമങ്ങളില്‍ ജാസ്മിന്റെ പേര് ഇടംപിടിച്ചിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടക്കത്തില്‍ വളരെ നെഗറ്റീവ് ഇമേജായിരുന്നു ജാസ്മിന്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മനസ്സിലെ ചിത്രം ആകെ മാറിയിട്ടുണ്ട്.
വിമര്‍ശനങ്ങളുടെ മുന്നില്‍ പതറാതെ തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുത്തു കൊണ്ടാണ് ജാസ്മിന്‍ ഹൗസില്‍ നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ താരത്തിന്റെ കരച്ചില്‍ എല്ലാവരേയും ഏറെ വേദനിപ്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ ജാസ്മിന്‍ പൊട്ടിക്കരയുന്നത്. ഫാന്‍സ് അല്ലാത്തവര്‍ പോലും അസുഖം മാറി വേഗം ഗെയിമില്‍ ആക്ടീവാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. വാക്കുകള്‍ പലപ്പോഴും അതിരുവിടാറുണ്ടെങ്കിലും ജാസ്മിന്‍ സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയാണെന്ന് നിസംശയം പറയാം.

ബിഗ് ബോസ് സീസണ്‍ 4 ലെ ഏറെ പ്രതീക്ഷ നല്‍കുന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ഫൈനല്‍ ഫൈവില്‍ എത്തുമെന്നാണ് പ്രേക്ഷകരുടെ പ്രവചനം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ജാസ്മിനെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ്. താരത്തിന്റെ ഫാന്‍സ് പേജിലൂടെയാണ് കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഒരു സ്ത്രീ കപ്പുയര്‍ത്തുന്നുണ്ടെങ്കില്‍ അത് ജാസ്മിന്‍ ആയിരിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് ഇങ്ങനെ...' ബിഗ്‌ബോസിന്റെ ഇതുവരെയുള്ളചരിത്രത്തില്‍ ഒരു സ്ത്രീ കപ്പുയര്‍ത്തുന്നുണ്ടെങ്കില്‍ അത് ജാസ്മിന്‍ ആയിരിക്കും. അത്രയും പ്പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു കണ്‍ണ്ടസ്റ്റന്റ് ആണ്. തമാശയും വളരെ ചില്ലായും എന്നാല്‍ ഉച്ചത്തിലുള്ള ആര്‍ഗ്യുമന്റ്‌സും ഗെയിം ടാസ്‌ക്കുകളുമൊക്കെയായി എനര്‍ജറ്റിക്കായി മുന്നോട്ട് പോകുന്ന ഒരു മത്സരാര്‍ത്തിയാണ് ജാസ്മിന്‍' എന്നാണ് കുറിപ്പില്‍ പറയുന്നത്.

തെറി വിളി മാത്രമാണ് ജാസ്മിനെതിരെ പ്രയോഗിക്കുന്ന ആയുധം. അത് തന്നെയാണ് അവരുടെ പ്രശ്‌നവും. അവിടെ ഉയരുന്ന ആണ്‍ പ്രിവിലേജ് സംഭാഷണതെറികള്‍ ഹൈലറ്റ് ചെയ്യപ്പെടാതിരിക്കുകയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ എണ്ണിക്കിട്ടുന്ന അപ്പക്കഷ്ണം പോലെ ജാസ്മിന്റെ വായിലേക്ക് മാത്രം കണ്ണുംനട്ട് കാത്തിരിക്കുന്ന ഒരുകൂട്ടം പാട്രിയാര്‍ക്കല്‍ ബൈ പ്രൊഡക്റ്റുകളെ ഇവിടെ അബദ്ധവശാല്‍ ഒരുമിച്ചുക്കൂട്ടപെട്ടതിന്റെ ക്രഡിറ്റ്കൂടി ചില പ്രൊമോഷന്‍ ടീമുകള്‍ പങ്കിട്ടെടുക്കേണ്ടതായി വന്നിട്ടുണ്ട്. അതില്‍ ജെന്‍ഡര്‍ രാഷ്ട്രീയം മനസ്സിലാക്കിയവര്‍കൂടെ ഉണ്ടാവാം ഉണ്ടാവാതിരിക്കാം. ജാസ്മിന്റെ തെറി തന്നെയാണ് പ്രശ്‌നം.കാരണം സ്ത്രീകള്‍ തെറി പറയുന്നത് ഈ സംസ്‌കാരത്തിന് എതിരാണ്. പുരുഷനുള്ളപ്പോള്‍ തെറിയുടെയും ഉച്ചത്തില്‍ സംസാരത്തിന്റെയും കുത്തക ഞങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ'് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജാസ്മിനെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അധികം പേരും പോസ്റ്റിനെ പിന്തുണയ്ക്കുകയാണ്. ജാസ്മിന് നേരെ ഉയര്‍ന്നു വരുന്ന ഒരൊയൊരു വിമര്‍ശനം ഇത് മാത്രമാണ്. ഹൗസില്‍ ഉപയോഗിക്കുന്ന ഭാഷ സൂക്ഷിക്കണമെന്ന് മോഹന്‍ലാലും ബിഗ് ബോസും ജാസ്മിന് മുന്നറിയിപ്പ് നല്‍കിരുന്നു. ഈ കാര്യത്തിലുള്ള ആശങ്ക മുമ്പൊരിക്കല്‍ ജാസ്മിന്‍ തന്നെ ബിഗ് ബോസിനോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Recommended Video

14 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് ഷോ മുന്നോട്ട് പോവുകയാണ്. ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, സൂരജ്്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ്ണ, ജാസ്മിന്‍, നിമിഷ റിയാസ്, വിനയ് എന്നിവരാണ് ഹൗസിലുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് വിനയിയും റിയാസും എത്തിയത്. മികച്ച പ്രകടനമാണ് ഇവര്‍ 14 പേരും ഹൗസിനുള്ളില്‍ കാഴ്ച വയ്ക്കുന്നത്.


Click it and Unblock the Notifications