ഒരു പെണ്‍കുട്ടിയെ പുരുഷന്റെ എച്ചിലെന്ന് പറഞ്ഞപ്പോള്‍ ആരും കരഞ്ഞില്ല, റിയാസിനോട് ആരാധകന്‍
മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്‌റെ ഭാഗമാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ലാണ് മലയാളത്തില്‍ തുടങ്ങുന്നത്. ആദ്യം യൂത്തിനിടയില്‍ ശ്രദ്ധിക്കപ്പെട്ട ഷോ കാലക്രമേണേ കുടുംബപ്രേക്ഷകരുടേയും ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. നിലവില്‍ നാലാം സീസണ്‍ ആണ് മലയാളത്തില്‍ നടക്കുന്നത്.
2022 മര്‍ച്ച് 27 നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചത്. ഇപ്പോള്‍ മത്സരം അവസാന ഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമാണുളളത്. വിജയിയാവുക എന്നതില്‍ ഉപരി 100 ദിവസം ഹൗസില്‍ നില്‍ക്കുക എന്നതാണ് മത്സരാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യം. ഇതിനായി പഠിച്ച പണി പതിനൊട്ടും ഇവര്‍ നോക്കുന്നുണ്ട്. ശക്തമായ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്.

വഴക്കും ബഹളവും മാത്രമല്ല വിവാദങ്ങളും ബിഗ് ബോസ് ഷോയെ ചുറ്റിപ്പറ്റി സംഭവിക്കാറുണ്ട്. പ്രശ്നങ്ങള്‍ ഹൗസില്‍ നിത്യസംഭവമാണെങ്കിലും ഈ സീസണില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പേള്‍ ലക്ഷ്മിപ്രിയ- റിയാസ് പ്രശ്‌നം ഹൗസിന് പുറത്ത് വലിയ വിവാദം സൃഷ്ടിക്കുകയാണ്.
റിയാസിന്റെ വ്യക്തിത്വത്തെ ലക്ഷ്മി അപമാനിച്ചുവെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ചേദിച്ച് വാങ്ങയതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
.

ലക്ഷ്മിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുമ്പോള്‍ പിന്തുണച്ച് ആരാധകര്‍ രംഗത്ത് എത്തുന്നുണ്ട്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് റിയാസിനെ വിമർശിച്ച് കൊണ്ട് ആരാധകന്‍ പറയുന്നത്. ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് ലക്ഷ്മിയ്ക്ക് പിന്തുണ അറിയിക്കുന്നത്. ഇപ്പോഴിത ഒരു ആരാധകന്റെ കുറിപ്പ് വൈറലാവുകയാണ്.

കുറിപ്പ് ഇങ്ങനെ...'ഒരാളുടെ മാനസിക നില തെറ്റിയെന്നും സൈക്കോ ആണെന്നും പറഞ്ഞപ്പോള്‍ നിങ്ങള്‍ കരഞ്ഞില്ല.ഒരു പെണ്‍കുട്ടി മറ്റൊരു പുരുഷന്റെ എച്ചില്‍ ആണെന്ന് പറഞ്ഞപ്പോഴും നിങ്ങള്‍ കരഞ്ഞില്ല. ഒരു ഭാര്യയും അമ്മയുമായ സ്ത്രീയോട് ഭര്‍ത്താവ് ആണാണോ എന്ന് ചോദിച്ചു അപമാനിച്ചപ്പോഴും നിങ്ങള്‍ കരഞ്ഞില്ല. മോഹന്‍ലാല്‍ വരുമ്പോള്‍ ആ സ്ത്രീ ഒലിപ്പിക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോഴും നിങ്ങള്‍ കരഞ്ഞില്ല'.
'ഒരു സ്ത്രീയുടെ മാനറിസം കാണിച്ച് നിരന്തരം പരിഹസിച്ചപ്പോഴും നിങ്ങള്‍ കരഞ്ഞില്ല. ചൊറിഞ്ഞ് ചൊറിഞ്ഞ് സഹികെട്ടപ്പോള്‍ തിരച്ചൊന്ന് മാന്തി. ഇപ്പോള്‍ നിങ്ങള്‍ കരഞ്ഞ് മെഴുകുകയാണ്.
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു'; ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ടിക്കറ്റ് ടു ഫിനാലെ മത്സരമാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്നത്. ഇതിനിടയിലാണ് റിയാസും ലക്ഷ്മിയും തമ്മില്‍ വഴക്ക് നടക്കുന്നത്. റിയാസിന്റെ സംസാര രീതിയെ ലക്ഷ്മി കളിയാക്കുകയായിരുന്നു.
'നീ വെറുതേ അഭിനയിച്ച് കാണിക്കേണ്ട ആവശ്യമില്ല. നീ സാധാരാണ രീതിയില്‍ സംസാരിക്കുമ്പോഴും നിന്റെ ടോണ്‍ ഇങ്ങനെ തന്നെയാണ്. നിന്റെ മാത്രമല്ല, നിന്നെപ്പോലുള്ള ചിലരുടേയും.അതിന് നിന്നെ പറഞ്ഞിട്ട് കാര്യമില്ല. ജന്മനായുള്ള പിഴവാണെന്ന് ലക്ഷ്മിപ്രിയ റിയാസിനോട് പറഞ്ഞു.
Recommended Video

ഇതിനുള്ള മറുപടി റിയാസ് നല്‍കിയെങ്കിലും ലക്ഷ്മിയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. മുന്‍ ബിഗ് ബോസ് താരം ദിയ സനയും ലക്ഷ്മിയെ വിമര്‍ശിച്ച് രംഗത്ത് രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ദിയ തന്റെ അഭിപ്രായം പങ്കുവെച്ചത്.
'പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇത് ഒരു ഷോ എന്ന് കരുതി തള്ളികളയാന്‍ പറ്റുന്ന കാര്യങ്ങളല്ല ലക്ഷ്മിപ്രിയ എന്ന ടോക്സിക് സ്ത്രീ റിയാസിനോട് കാണിക്കുന്നത്. ഇവര്‍ നിന്നെപ്പോലെ ഉള്ള എന്ന് പറഞ്ഞു അധിക്ഷേപിക്കിന്നത് ഇന്നീ ലോകത്തിലെ മുഴുവന്‍ മൈനോരിറ്റി മനുഷ്യരെ കൂടിയാണ്. ആരാണ് ഈ സ്ത്രീയ്ക്ക് തോന്യവാസം പറയാന്‍ ലൈസന്‍സ് കൊടുത്തത്' എന്നായിരുന്നു ദിയയുടെ കുറിപ്പ്.


Click it and Unblock the Notifications