ജാസ്മിന് ഡിപ്രഷനോ; ഇനി കൂടുതല്‍ സൂക്ഷിക്കേണ്ടത് ഡോക്ടര്‍ റോബിന്‍, കുറിപ്പ് വൈറലാവുന്നു

2022 മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ നാല് 50ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 17 പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികളാണുള്ളത്. ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍ ഇനി 50 ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത് . 100 എന്ന ദിനത്തിലേയ്ക്ക് അടുക്കുമ്പോള്‍ വളരെ സൂഷ്മമായിട്ടാണ് മത്സരാര്‍ത്ഥികള്‍ ഓരോ ചുവടുകളും വയ്ക്കുന്നത്.

ബിഗ് ബോസ് മലയാളം തുടങ്ങിയത് മുതല്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന പേരുകളാണ് ജാസ്മിന്റേയും ഡോക്ടര്‍ റോബിന്‌റേയും. ആദ്യ ദിവസം തുടങ്ങിയ ശത്രുത ഇന്നും തുടരുകയാണ്. ബിഗ് ബോസ് ഷോയില്‍ 50 ദിവസം പൂര്‍ത്തിയാക്കിയിട്ടും ഇവരും തമ്മിലുള്ള ശീതയുദ്ധത്തിന് ശമനം വന്നിട്ടില്ല. കൂടാതെ ഓരോദിവസം കഴിയുമ്പോഴും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുകയാണ്. ഹൗസിലെ ജാസ്മിന്റെ ഓരോയൊരു എതിരാളി ഡോക്ടര്‍ റോബിനാണ് . എന്നാല്‍ ജാസ്മിനോട് ഡോക്ടര്‍ വെറുതെ വഴക്കിന് പോകാറില്ല.

ഡോക്ടറിന്റേയും ജാസ്മിന്റേയും ഗെയിം

ബിഗ് ബോസ് മലയാളം സീസണ്‍ നാല് 50 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ ഡോക്ടറിന്റേയും ജാസ്മിന്റേയും ഗെയിം പ്ലാനിനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ജാസ്മിന്‍ ടൈറ്റില്‍ വിന്നര്‍ ആകുന്നതിലും വലിയ വിജയമാണ് റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് ആരാധകന്‍ പറയുന്നത്. കൂടാതെ ജീവിതത്തില്‍ ജാസ്മിന്‍ പുലിക്കുട്ടിയാണെങ്കിലും ബിഗ് ബോസ് ഹൗസില്‍ എലിക്കുട്ടിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...'ജാസ്മിന്‍ ഒരു പുലിക്കുട്ടിയാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ അതേ എന്ന് പറയും. അവളുടെ ഈ പ്രായത്തില്‍ അവള്‍ അനുഭവിച്ച പല ദുരനുഭവങ്ങളുടെയും കഥ കേട്ടാല്‍ നമുക്ക് അത് മനസിലാകും. സൊസൈറ്റി വരിഞ്ഞ് മുറുക്കി ജീവിതം സ്വയം ഇല്ലാതാക്കുന്ന പല പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനമാണ് അവളുടെ ഈ ഉയര്‍ച്ച. അവളിപ്പോള്‍ സ്വന്തം ഇഷ്ടത്തിന് സ്വന്തം കാലില്‍ ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നു. ദൃഢനിശ്ചയം ഉണ്ടെങ്കില്‍ സൊസൈറ്റി ഉണ്ടാക്കി വെച്ച പല പരിമിതികളെയും മറികടക്കാന്‍ സാധിക്കുമെന്ന് അവള്‍ ഈ 26 വയസിനകത്ത് തെളിയിച്ചു കഴിഞ്ഞു'.

വെറും എലിക്കുട്ടി

'പക്ഷെ ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി വെറും എലിക്കുട്ടിയാണ്. ഊണിലും ഉറക്കത്തിലും ''ഡോക്ടര്‍ ..ഡോക്ടര്‍.. അയാളെ എങ്ങനെ ഇല്ലാതാക്കണം' എന്ന ചിന്ത മാത്രമാണ് അവളില്‍ ഉള്ളത്. ഏത് ടാസ്‌ക് കിട്ടിയാലും എന്തെങ്കിലും പറയാനുള്ള അവസരം കിട്ടിയാലും ഡോക്ടറേ എങ്ങനെയെങ്കിലും താറടിക്കണമെന്നും പറ്റുവാണെങ്കില്‍ അയാളെ പ്രൊവോക്ക് ചെയ്തത് അയാളുടെ ടെമ്പര്‍ തെറ്റിച്ച് അടി വാങ്ങി അത് വഴി അയാളെ പുറത്താക്കണമെന്ന ചിന്ത മാത്രമാണ് അവളിലുള്ളത്'; ആരാധകന്‍ പറയുന്നു.

മെന്റല്‍ ഡിപ്രഷനോ

'ഇന്നലത്തെ എപ്പിസോഡ് തന്നെ നോക്കുക. അവള്‍ അടിക്കുന്നത് നോക്കുക. അയാളോടുള്ള വെറുപ്പും ദേഷ്യവും അവിടെ പ്രകടിപ്പിക്കുന്നതല്ല കുഴപ്പം പക്ഷെ അത് പ്രകടിപ്പിച്ച രീതി നോക്കുക. അവള്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. അവളുടെ കണ്ണാടി താഴെ വീണുപോയത് അവള്‍ അറിഞ്ഞില്ല. അവളുടെ കണ്ണില്‍ നിന്ന് കണ്ണീരും വരാന്‍ വിതുമ്പുന്നുണ്ടായിരുന്നു. മെന്റലി അവള്‍ അത്രയും വീക്കാണെന്നാണ് അതിനര്‍ത്ഥം. കഴിഞ്ഞ ആഴ്ച്ച അവള്‍ക്ക് തല ചുറ്റിയതും ബിഗ് ബോസിന്റെ അടുത്ത് ചെന്ന് കരഞ്ഞതുമെല്ലാം റോബിന്റെ ഫാന്‍ ഫോളോവിങ് റിയാസില്‍ നിന്ന് അറിഞ്ഞത് കൊണ്ടുള്ള മെന്റല്‍ ഡിപ്രഷന്‍ കൊണ്ടാണോ എന്നും നമ്മള്‍ സംശയിക്കണം'; ചൂണ്ടിക്കാട്ടുന്നു.

ഡോക്ടര്‍ സൂക്ഷിക്കണം

എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ബിഗ് ബോസിനോട് നേരിട്ട് ചെന്ന് പറഞ്ഞാല്‍ തക്കതായ ശിക്ഷ ഒരു പക്ഷെ വീട്ടില്‍ നിന്ന് പുറത്താക്കുക വരെ ചെയ്യുമെന്ന് ലാലേട്ടന്‍ ഇന്നലെ പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം നമുക്ക് പ്രതീക്ഷിക്കാം. ജാസ്മിന്‍ റോബിനെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ എല്ലാ പരാതികളും ബിഗ് ബോസിനെ അറിയിക്കും. റോബിനെ പരമാവധി പ്രൊവോക് ചെയ്യാന്‍ പരിശ്രമിക്കും. ആ കെണിയില്‍ വീഴാതെ നോക്കുക എന്നതാണ് ചൂടനായ റോബിന്റെ മുന്നിലുള്ള വെല്ലുവിളി. റോബിന്‍ എന്ന മത്സരാര്‍ത്ഥി താന്‍ മൂലം പുറത്തായാല്‍ അതാണ് ജാസ്മിന് ഏത് ബിഗ് ബോസ് ടൈറ്റിലിനെക്കാളും വലുത്'; എന്നാണ് ബിഗ് ബോസ് ആരാധകന്റെ കണ്ടെത്തല്‍

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X