ഡോക്ടറിനെ പുറത്താക്കാന്‍ വളരെ എളുപ്പം; റോബിനെതിരെയുള്ള മത്സരാര്‍ത്ഥികളുടെ നീക്കം ഇനി ശക്തമാകും...
ബിഗ് ബോസ് ഷോ ആരംഭിച്ചത് മുതല്‍ ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. ഷോ എന്താണെ്ന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഡോക്ടര്‍ മത്സരത്തിനായി എത്തിയത്. വ്യക്തമായ ഗെയിം പ്ലാനോട് കൂടിയാണ് വരവ്. അത് കൃത്യമായ ഇടവേളകളില്‍ പുറത്ത് എടുക്കുന്നുമുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയതോടെ റോബിന്റെ ഗെയിം ആകെ മാറിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ കണ്ട് റോബിനെയല്ല ഈ വാരം ഹൗസില്‍ കണ്ടത്. ഏഴാം വാരം ഹൗസില്‍ നടന്ന സകല പ്രശ്നങ്ങളും ഡോക്ടറിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധിയും റോബിന്റേത് തന്നെയായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് റോബിനെ കുറിച്ചുള്ള ബിഗ് ബോസ് ആരാധികയുടെ കുറിപ്പാണ്. റോബിനെതിരെയുള്ള ഹൗസ് അംഗങ്ങളുടെ പടനീക്കത്തെ കുറിച്ചാണ് പറയുന്നത്. ഇനി വരും ദിവസങ്ങളില്‍ ഡോക്ടറിനെതിരെയുള്ള നീക്കം ശക്തമാകുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണഭാഗം ചുവടെ...'കിട്ടിയത് ലാസ്റ്റ് വാണിംഗ് ആണ്.. അത് കളിക്കാന്‍ അറിയുന്നവര്‍ക്ക് ഉള്ള നല്ലൊരു തുറുപ്പുചീട്ട് ആണ്... ഇനി ഒരു പ്രകോപനം ഉണ്ടായി ടെമ്പര്‍ തെറ്റിയാല്‍ മതി ആളെ പുറത്താക്കാന്‍.. പ്രത്യേകിച്ച് പുറത്തെ ആളുടെ സപ്പോര്‍ട്ട് അറിയുന്ന റിയാസിനും വിനയിനും അയാളെ ഒഴിവാക്കിയാലേ മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് അറിയുന്ന സ്ഥിതിക്ക് കളി ഇനിയും മുറുകുകയേ ഉള്ളൂ'; ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രകോപനങ്ങള്‍ ഇനിയും കൂടും ഇവിടെ ഭൂരിപക്ഷം ജനങ്ങളുടെ മനസില്‍ റോബിന്‍ ആള്‍ റെഡി വിന്നര്‍ ആണ്. എങ്കിലും കൂടെ ഉള്ളവരും വന്നവരും അവനെ ലക്ഷ്യം വെക്കുമ്പോള്‍ അറിയില്ല എത്ര നാള്‍ ഇനി മുന്നോട്ട് എന്ന്. ഉള്ളിടത്തോളം ഫുള്‍ സപ്പോര്‍ട്ട് റോബിന്‍? അയാള്‍ ടാസ്‌കുകളില്‍ പരാജയം ആയിരിക്കാം അയാള്‍ക്ക് ദേഷ്യം ഉണ്ടായേക്കാം അയാള്‍ ഫേക്ക് എന്ന് പറഞ്ഞേക്കാം. പക്ഷെ എനിക്ക് ഞാന്‍ ഒരു മത്സരാര്‍ത്ഥി ആയി ഈ ഷോയില്‍ ഉണ്ടേല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഞാന്‍ എങ്ങനെ പെരുമാറുമോ അത് തന്നെ ആളും ചെയ്യുന്നതായി തോന്നിയിട്ടുള്ളു.. എന്റെ ഉള്ളില്‍ ഉള്ള മറ്റൊരു ഞാന്‍... അതിനെ റോബിനുമായി കണക്ട് ചെയ്യാന്‍ കഴിയുന്നു അതുകൊണ്ട് തന്നെ എനിക്ക് അയാളെ ഇഷ്ടം. ഇതിനെ പിആര്‍ ആക്കാം ടോക്‌സിക് ആക്കാം. അതിന് മുന്‍പ് ആദ്യം നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്കും ഒന്ന് നോക്കൂ'; ആരാധിക പറയുന്നു.
ഈ ആഴ്ചത്തെ എവിക്ഷനില്‍ ഡോക്ടറുമുണ്ട്. ദില്‍ഷ, നിമിഷ, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരാണ് ഇക്കുറി എവിക്ഷനില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് മത്സരാര്‍ത്ഥികള്‍.. ലക്ഷ്മി പ്രിയ ഈ ആഴ്ച രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവാരം എവിക്ഷനില്ലായിരുന്നത് കൊണ്ട് ഈ ആഴ്ച എന്തായാലും ഉണ്ടാവും. ആഞ്ചാം വാരത്തിലാണ് ഏറ്റവും ഒടുവില്‍ എലിമിനേഷന്‍ നടന്നത്.നവീന്‍, ഡെയ്സി എന്നിവരാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്.
2022 മാര്‍ച്ച് 27 ന് ആരംഭിച്ച ഷോയില്‍ നിലവില്‍ 14 പേരാണുള്ളത്. മികച്ച പ്രകടനമാണ് ഇവര്‍ ഓരോരുത്തരും ഹൗസിനുളളില്‍ കാഴ്ച വയ്ക്കുന്നത്. എല്ലാവരുടേയും ലക്ഷ്യം നൂറ് ദിവസം ഹൗസില്‍ നില്‍ക്കണമെന്നാണ്. ഇതിനായുള്ള സകല അടവുകളും പയറ്റുന്നുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയത്. ഇവര്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ പഴയ മത്സരാര്‍ത്ഥികള്‍ ആകെ ഉണര്‍ന്നിട്ടുണ്ട്. വിനയ് മാധവു റിയാസുമായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്.


Click it and Unblock the Notifications