റിയാസിനോളം മാസ് കാണിച്ച ഒരാളും മലയാളം ബിഗ് ബോസില്‍ ഉണ്ടായിട്ടില്ല, കാരണം പറഞ്ഞ് ആരാധകന്‍

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉള്‍പ്പെടെ 20 പേര്‍ ജീവിച്ച വീട്ടില്‍ ഇപ്പോള്‍ 7 പേര്‍ മാത്രമാണുളളത്. ഇവരില്‍ നിന്ന് ഓന്നോ രണ്ടോ പേര്‍ പുറത്ത് പോകും. ഇനി ഷോ അവസാനിക്കാന്‍ കേവലം ഒരാഴ്ച കൂടി മാത്രമേയുള്ളൂ. ഇനി ഫിനാലെ മത്സരങ്ങളാവും ഹൗസില്‍ നടക്കുക. ജൂലൈ 3 നാകും ബിഗ് ബോസ് സീസണ്‍ 4ന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുക.

ദില്‍ഷ, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ, സൂരജ്, റോണ്‍സണ്‍ എന്നിങ്ങനെ ഏഴ് പേരാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലുളളത്. ഇതില്‍ ദില്‍ഷയും സൂരജും ബ്ലെസ്ലിയും ഫിനാലെയില്‍ എത്തിയിട്ടുണ്ട് ടിക്കറ്റ് ടു ഫിനൊ ടാസ്‌ക്ക് വിജയിച്ചാണ് ദില്‍ഷ ഫിനാലെയില്‍ എത്തിയത്. നോമിനേഷനില്‍ ഇടംപിടിക്കാതെ സൂരജും പ്രേക്ഷകരുടെ വോട്ടിംഗിലൂടെ ബ്ലെസ്ലിയും ടോപ്പ് ഫൈവില്‍ എത്തുകയായിരുന്നു.

ശനിയാഴ്ചത്തെ എപ്പിസോഡിലാണ് ബ്ലെസ്ലിയുടെ ജനവിധി ലാലേട്ടന്‍ പറഞ്ഞത്. ബാക്കിയുള്ള രണ്ട് ഫൈനലിസ്റ്റുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എപ്പിഡോഡ് ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ അത് അറിയാന്‍ സാധിക്കുകയുള്ളൂ.

റിയാസ്

റിയാസ്, ലക്ഷ്മിപ്രിയ, ധന്യ, റോണ്‍സണ്‍ എന്നിവരാണ് നോമിനേഷനിലുളള മത്സാര്‍ത്ഥികള്‍. ഇവര്‍ക്ക് നാല് പേര്‍ക്കും പുറത്ത് നിരവധി ആരാധകരുണ്ട്. ഷോയില്‍ വന്നകാലം മുതല്‍ ധന്യ ഒഴികെ ബാക്കി മൂന്ന് പേരും നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു.

ബിഗ് ബോസ് സീസണ്‍ 4ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി 41ാം ദിവസമായിരുന്നു ഹൗസില്‍ എത്തിയത്. റിയാസ് എത്തിയതോടെ ഷോ ആകെ മാറുകായിരുന്നു. വീട് ഏകദേശം ഉറങ്ങി വന്ന അവസ്ഥയിലായിരുന്നു റിയാസിന്റെ എന്‍ട്രി. പിന്നീട് ആകെ മൊത്തം ഓണ്‍ ആയി.

റിയാസിനെ കുറിച്ച്

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റിയാസിനെ കുറിച്ചുള്ള കുറിപ്പാണ്. ഈ അവസാനഘട്ടത്തിലും കാര്യങ്ങള്‍ തുറന്ന് പറയാനുള്ള ചങ്കൂറ്റം മറ്റൊരു ബിഗ് ബോസ് മലയാളം സീസണിലെ മത്സരാര്‍ത്ഥിയും കാണിച്ചിട്ടില്ലെന്നാണ് ആരാധകന്‍ കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ...'ചോദിക്കേണ്ടവരോട് പ്രവോക്ക് ആവാതെ ഹാസ്യം നിറഞ്ഞ രീതിയില്‍ നല്ല വെടിപ്പായിട്ട് ചോദിക്കുകയും പറയേണ്ടത് ഇമേജ് ഭയക്കാതെ പറയുകയും ചെയ്തിട്ടുണ്ട് റിയാസ്.യോഗ അറിയാം, കളരി അറിയാം, ഭക്ഷണം ഒരു നേരം കഴിക്കും, ഇതില്‍ എന്തെങ്കിലും നീ ഇവിടെ നടത്തിയിട്ടുണ്ടോ ബ്ലെസ്ലി?. എന്തിനാ ബ്ലെസ്ലി നീ പ്രേക്ഷകരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത്?അവന് കളരി അറിയാം പോലും'.

'കളരിയുടെ എബിസിഡിഅറിയാമോ ബ്ലെസ്ലി നിനക്ക് ?.വെറുതെ സന്യാസി വേഷം കെട്ടി സന്യാസി കളിക്കാനല്ലാതെ നിനക്ക് വേറെ എന്തറിയാം'.

ആരാധകന്റെ വാക്കുകള്‍

ഞാന്‍ പുറത്തെങ്ങനാണോ അത് തന്നെയാണ് അകത്തും. ചില പ്രേക്ഷകര്‍ എന്താണോ സപ്പോട്ട് ചെയ്തത് അതിന് ഓപ്പോസിറ്റാണ് ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുള്ളത്. എനിക്ക് തോന്നുന്ന ശരിയില്‍ ഞാന്‍ നില്‍ക്കും'.

'ഷോ അവസാനത്തെ ആഴ്ച്ചയില്‍ എത്തി നിന്ന് നോമിനേഷനില്‍ ഉണ്ടായിട്ട് പോലും തെല്ല് പോലും ഭയമില്ലാതെ കാര്യങ്ങള്‍ തുറന്ന് പറയുന്ന റിയാസിനോളം മാസ് കാണിച്ച ഒരാളും മലയാളം ബിഗ് ബോസില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.നിന്റെ ധൈര്യത്തിനിരിക്കട്ടെ ഒരു കുതിരപ്പവന്‍' ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ച്. ബിഗ് ബോസിന്റെ റിയല്‍ ഗെയിമാറാണ് റിയാസെന്നും ആരാധകന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X