ഡോക്ടറെ ഇഷ്ടമല്ലെങ്കില്‍ അയാളെ പുറത്താക്കൂ; ജയിലില്‍ സംഭവിച്ചത് ഇതാണ്... പ്രശ്‌നമുണ്ടാക്കിയത് റിയാസ്
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 മിക പ്രേക്ഷത സ്വീകാര്യ നേടി മുന്നേറുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉള്‍പ്പെടെ 14 പേരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിലായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വിനയ് മാധവും റിയാസും ഷോയിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടൊണ് ഇരുവരും ഹൗസിനുള്ളില്‍ പ്രവേശിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ മത്സരാര്‍ത്ഥികളും ഹൗസില്‍ ആക്ടീവായി കഴിഞ്ഞു.

അമ്പതിനോട് അടുക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4. മത്സരാര്‍ത്ഥികളുടെ എല്ലാവരുടേയും ലക്ഷ്യം 100 ദിവസം ഷോയില്‍ പൂര്‍ത്തിയാക്കണമെന്നാണ്. ഇതിനായി പല മാര്‍ഗങ്ങളും ഇവര്‍ നോക്കുന്നുണ്ട്. ബിഗ് ബോസ് ഷോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും ഷോയില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തി ബന്ധങ്ങളെക്കാള്‍ ഹൗസിലെ തങ്ങളുടെ നിലനില്‍പ്പിനാണ് എല്ലാവരും പ്രധാന്യം കൊടുക്കുന്നത്.
ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് ഡോക്ടര്‍ റോബിന്റേയും റിയാസിന്റേയും. തിങ്കളാഴ്ചയാണ് റിയാസ് ഹൗസിനകത്ത് എത്തിയത്. വീട്ടില്‍ എത്തിയതിന് പിന്നാലെ തന്നെ റേബിനുമായി നേർക്കുനേർ എത്തിയിരുന്നു. ഈ ഒരാഴ്ചക്കുള്ളില്‍ പലതവണ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ഈ വാരം ഡോക്ടര്‍ റോബിനും റിയാസുമാണ് ജയിലില്‍ എത്തിയിരിക്കുന്നത്. ജയിലും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഡോക്ടര്‍ റോബിന്‍ ദേഷ്യപ്പെടുന്നതിന്റെ വീഡിയോ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പെ വൈറലായിരുന്നു. എല്ലാവരും റോബിനെയായിരുന്നു വിമര്‍ശിച്ചത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ജയിലല്‍ യഥാര്‍ത്ഥ സംഭവത്തെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പാണ്. ഡോക്ടറിന് റിയാസ് മനപ്പൂര്‍വ്വം ദേഷ്യം പിടിപ്പിക്കുകയായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.
ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ...' പ്രൊമോ കണ്ട് വിശ്വസിക്കരുത് എന്ന് ഇതാണ് പറയുന്നത്. ഞാന്‍ ടാസ്‌ക്ക് നന്നായി ചെയ്തു. എനിക്ക് മാല കോര്‍ക്കാന്‍ പറ്റില്ല എന്ന് റിയാസ് ആണ് പറഞ്ഞത്. എ്ന്നാല്‍ ഡോക്ടര്‍ അദ്ദേഹത്തിന് കോര്‍ക്കാന്‍ കൊടുത്തത് രാത്രി ഉറക്കമൊഴിച്ചു ചെയ്തു. റിയാസ് പറ്റില്ലെന്ന വാശിയില്‍ അവിടെ തന്നെ ഇരുന്നു. മാല മൊത്തം കോര്‍തത്തിന് ശേഷമാണ് ബിഗ് ബോസ് വീണ്ടും മാറ്റി ചെയ്യാന്‍ പറയുന്നത്'; ആരാധകന്‍ പറയുന്നു.
'രാത്രി ഉറക്കം ഒഴിച്ച് മാല കോര്‍ത്ത ഡോക്ടര്‍ ആരായി.മാത്രമല്ല ഇന്ന് തെറി വിളിച്ചു ഡോക്ടറെ ദേഷ്യപ്പെടുത്തിയതും റിയാസ് ആണ്. റിയാസ് ചെയ്യാത്തതിന് വീണ്ടും ഡോക്ടര്‍ക്ക് ഇട്ട് പണി. ബിഗ് ബോസ് ഒരുമാതിരി നെറി കെട്ട പ്രവര്‍ത്തി ചെയ്യരുത്. അയാളെ ഇഷ്ടമില്ലെങ്കില്‍ അങ്ങ് പുറത്താക്കൂ. നിങ്ങള്‍ വീണ്ടും ജനങ്ങളെ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ ഇല്ലെങ്കില്‍ ഈ ഷോയും ഇല്ല എന്ന് നിങ്ങള്‍ മറക്കരുത്'; ആരാധകന്‍ കുറിപ്പിലൂടെ വ്യക്തമാക്കി. ജാസ്മിനും റിയാസും ഡോക്ടറുമായിരുന്നു ജയില്‍ നോമിനേഷനില്‍ പെട്ടത്. ടാസ്‌ക്ക് കളിച്ച് ജാസ്മിന്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ജയിലില്‍ പോയത്.
ഇത്തവണത്തെ എവിക്ഷന്‍ ലിസ്റ്റിലും ഡോക്ടര്‍ റേബിനുണ്ട്. കഴിഞ്ഞ ആഴ്ച എവിക്ഷനില്‍ ഇടംപിടിച്ചവരാണ് ഈ വാരത്തിലുള്ളത്. ലക്ഷ്മിപ്രിയയെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ റിയാസും വിനയും രക്ഷപ്പെടുത്തി. റേബിന്‍, ദില്‍ഷ, നിമിഷ, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരാണ് ഇക്കുറി എവിക്ഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഒന്നോ അധിലധികമോ ആളുകള്‍ ഇക്കുറി ഹൗസിന് പുറത്ത് പോകാം. കഴിഞ്ഞവാരം എവിക്ഷനില്ലായിരുന്നത് കൊണ്ട് ഈ ആഴ്ച എന്തായാലും ഉണ്ടാവും. നവീനും ഡെയ്സിയുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയത്. 5ാം ആഴ്ച ഇരുവരും ഒന്നിച്ചായിരുന്നു പുറത്തായത്. ഏവരേയും ഞെട്ടിച്ച എവിക്ഷനായിരുന്നു അത്.


Click it and Unblock the Notifications